വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

20 ബോളില്‍ 67, അന്നു ഹീറോ, മുന്‍ ക്രിക്കറ്റ് താരം ഇപ്പോള്‍ ഇ-റിക്ഷ ഡ്രൈവര്‍!

രാജാ ബാബുവാണ് ഉപജീവനത്തിനു വേണ്ടി ഡ്രൈവറായത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയുണ്ടായിട്ടും ക്ലച്ച് പിടിക്കാന്‍ സാധിക്കാതെ പോയ പലരെയും നമുക്ക് കാണാന്‍ സാധിക്കും. ഇവരില്‍ പലരും ഉപജീവനത്തിനായി ഇപ്പോള്‍ പാടുപെടുകയുമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ വിനോദ് കാംബ്ലിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബിസിസിഐ പ്രതിമാസം പെന്‍ഷനായി നല്‍കുന്ന 30,000 രൂപ മാത്രമാണ് തന്റെ വരുമാനമെന്നും തനിക്കൊരു ജോലി വേണമെന്നുമായിരുന്നു കാംബ്ലി വെളിപ്പെടുത്തിയത്.

1

ഇപ്പോഴിതാ സമാനമായി സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നു ഉപജീവനത്തിനായി മറ്റൊരു തൊഴില്‍ സ്വീകരിക്കേണ്ട വന്ന താരത്തെക്കുറിച്ചുള്ള വാര്‍ത്തയും വന്നിരിക്കുകയാണ്. അംഗപരിമിതരുടെക്രിക്കറ്റില്‍ കളിച്ചിട്ടുള്ള രാജ ബാബുവെന്ന താരമാണ് ഉപജീവനത്തിനു വേണ്ടി ഡ്രൈവറായിരിക്കുന്നത്.

കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യകോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ

2017ല്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും തമ്മിലുള്ള ദിവ്യാങ് ക്രിക്കറ്റ് മാച്ചിലായിരുന്നു രാജ ബാബു തകര്‍പ്പന്‍ ഇന്നിങ്‌സുമായി കസറിയത്. ദേശീയ തലത്തില്‍ നടന്ന ടൂര്‍ണമെന്റായിരുന്നു ഇത്. കളിയില്‍ ഡല്‍ഹിക്കെതിരേ ഉത്തര്‍ പ്രദേശിവെ വിജയപ്പിച്ചത് രാജയായിരുന്നു. 20 ബോളില്‍ 67 റണ്‍സ് വാരിക്കൂട്ടിയായിരുന്നു താരം ടീമിന്റെ വിജയശില്‍പ്പിയായത്. ഇതു കൂടാതെ ഡിസേബിള്‍ഡ് ക്രിക്കറ്റ് അസോസിയേഷന് (ബിസിഡിഎ) കീഴില്‍ കളിച്ച ഉത്തര്‍പ്രദേശ് ടീമിന്റെ നായകനുമായിരുന്നു രാജ.

റിഷഭിനെ ഏകദിനത്തില്‍ ഓപ്പണറാക്കൂ, ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കും!റിഷഭിനെ ഏകദിനത്തില്‍ ഓപ്പണറാക്കൂ, ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കും!

രാജ ബാബുവിന്റെ അഗ്രസീവ് ബാറ്റിങ് പ്രകടനങ്ങള്‍ കണ്ട ഒരു പ്രാദേശിക വ്യവസായിയാണ് ഇ- റിക്ഷ സമ്മാനമായി നല്‍കിയത്. പക്ഷെ ഇതേ വാഹനം പിന്നീട് തന്റെ ഉപജീവനത്തിന്റെ ഭാഗമായി മാറുമെന്നു താരം അന്നു ചിന്തിച്ചിട്ടുണ്ടാവില്ല. ഇടംകൈയന്‍ ബാറ്ററായിരുന്ന രാജ സംസ്ഥാന, ദേശീയ ടൂര്‍ണമെന്റുകളിലെ മിന്നുന്ന താരങ്ങളിലൊരാളായിരുന്നു.
പക്ഷെ ക്രിക്കറ്റ് കരിയറിലൂടെ ജീവിതം സുരക്ഷിതമാക്കാന്‍ രാജയ്ക്കു സാധിച്ചില്ല. 31 കാരനായ അദ്ദേഹം കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഗാസിയാബാദില്‍ ഇ- റിക്ഷയോടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

ബഹാറംപൂര്‍ മുതല്‍ വിജയ് നഗര്‍ വരെ ഞാന്‍ ഇപ്പോള്‍ ഇ-റിഷയോടിച്ച് ജീവിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ദിവസവും പത്തു മണിക്കൂറോളം റിക്ഷയോടിച്ചാല്‍ ലഭിക്കുന്നത് 250-300 രൂപ മാത്രമാണ്.
വീട്ടിലേക്കുള്ള ചെലവിലേക്കു പോലും ഈ തുക തികയില്ല. മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒന്നും തന്നെ കൈവശമില്ല. ഭിന്നശേഷിക്കാര്‍ക്കു വളരെ കുറഞ്ഞ തൊഴിലവസരങ്ങള്‍ മാത്രമേയുള്ളൂവെന്നത് നമുക്കെല്ലാം അറിയാവുന്നതാണെന്നും രാജ ബാബു പറയുന്നു. ഭാര്യ നിധിയും കൃഷ്ണ, ഷാന്‍നി തുടങ്ങിയ രണ്ടു മക്കളുമടങ്ങുന്നതാണ് രാജയുടെ കുടുംബം. 1997ലായിരുന്നു ഒരു ട്രെയിന്‍ അപകടത്തില്‍പ്പെട്ട് രാജയുടെ ഇടതുകാല്‍ നഷ്ടമാവുന്നത്. അന്നു അദ്ദേഹത്തിനു ഏഴു വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.

Story first published: Thursday, August 18, 2022, 14:30 [IST]
Other articles published on Aug 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X