ഹര്‍ഭജനും ഗീതാ ബസ്രയും ഈ മാസം വിവാഹിതരാകും?
ദില്ലി: മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ബോളിവുഡ് നടി ഗീതാ ബസ്രയുമായി ചേര്‍ന്ന് ജീവിതത്തില്‍ പുതിയ ഇന്നിങ്‌സ് തുറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഈ മാസം പകുതിയോടെ ഹര്‍ഭജനും ഗീതയും തമ്മിലുള്ള വിവാഹം നടന്നേക്കുമെന്നാണ് വാര്‍ത്ത.
എന്നാല്‍ ഹര്‍ഭജനോ ഗീതയോ ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല. തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ദി ട്രെയിന്‍ എന്ന ബോളിവുഡ് സിനിമയിലൂടെ ശ്രദ്ധേയയായ ഗീത ഹര്‍ഭജന്റെ കളികള്‍ കാണുന്നതായി സ്‌റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. ഇരുവരെയും പലപ്പോഴും പലയിടങ്ങളിലും ഒരുമിച്ചു കാണുകയും ചെയ്തതോടെയാണ് ഗോസിപ്പ് കോളങ്ങള്‍ പ്രണയം സ്ഥിതീകരിച്ചത്.

ബോളിവുഡ് നടിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ഒരു സിനിമയ്ക്കപ്പുറം മികവു കാട്ടാന്‍ ഗീതയ്ക്ക് കഴിഞ്ഞിട്ടില്ല. ഹര്‍ഭജന്‍ സിങിന്റെ കാമുകിയെന്ന രീതിയിലായിരുന്നു ഇവരുടെ പ്രശസ്തി എന്നു വേണമെങ്കില്‍ പറയാം. ഹര്‍ഭജന്‍ സിങ്ങാവട്ടെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായശേഷം ഐപിഎല്ലിലൂടെയാണ് പ്രകടന മികവ് പുറത്തെടുക്കുന്നത്.
മറ്റൊരു ഐപിഎല്ലിന് കേവലം ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് വിവാഹ വാര്‍ത്തയും പുറത്തുവരുന്നത്. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഹര്‍ഭജന്‍. ഇന്ത്യന്‍ താരമായ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയവും അടുത്തിടെ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications