വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാദാഗിരി തുടങ്ങുന്നേയുള്ളൂ, ഇനി ഇന്ത്യ ശരിക്കും കസറും... ഗാംഗുലിയുടെ നിയമനത്തെക്കുറിച്ച് ലക്ഷ്മണ്‍

നേരത്തേ ഗാംഗുലിക്കു കീഴില്‍ ലക്ഷ്മണ്‍ കളിച്ചിട്ടുണ്ട്

Will Dadagiri Save Indian Cricket? | Oneindia Malayalam

ദില്ലി: സൗരവ് ഗാംഗുലിയെ ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തതിന്റെ ആഹ്ലാദത്തിലാണ് മുന്‍ ടീമംഗവും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായിരുന്ന വിവിഎസ് ലക്ഷ്മണ്‍. കഴിഞ്ഞ ദിവസമാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായിരുന്ന ഗാംഗുലിയെ പുതിയ ബിസിസിഐ മേധാവിയായി എതിരില്ലാതെ തിരഞ്ഞെടുത്തത്. ഈ മാസം 23ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റെടുക്കുകയും ചെയ്യും.

ടെസ്റ്റ് മത്സരങ്ങള്‍ക്ക് കേരളവും, സഞ്ജുവിനും പിന്തുണയെന്ന് ബിസിസിഐ ജോ. സെക്രട്ടറി ജയേഷ്ടെസ്റ്റ് മത്സരങ്ങള്‍ക്ക് കേരളവും, സഞ്ജുവിനും പിന്തുണയെന്ന് ബിസിസിഐ ജോ. സെക്രട്ടറി ജയേഷ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപറ്റന്‍മാരില്‍ ഒരാളായാണ് ദാദ വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്ന മാറ്റിമറിച്ച നായകനായിരുന്നു അദ്ദേഹം. ഇനി ബിസിസിഐയിലും ദാദ സമാനമൊയു വിപ്ലവം കൊണ്ടു വരുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഗാംഗുലിക്കു അഭിനന്ദനങ്ങള്‍

ഗാംഗുലിക്കു അഭിനന്ദനങ്ങള്‍

ബിസിസിഐയുടെ പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട ഗാംഗുലിക്കു അഭിനന്ദനങ്ങളെന്നാണ് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചത്. നിങ്ങളുടെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കൂടുതല്‍ ഉയരങ്ങളിലെത്തുമെന്ന കാര്യത്തില്‍ തനിക്ക് ഒരു സംശയവുമില്ല. പുതിയ റോളില്‍ ദാദയ്ക്ക് എല്ലാ ആശംസകളും നേരുന്നതായും ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.
നന്ദി വിവിഎസ്. നിങ്ങളുടെ സംഭാവനകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നായിരുന്നു ഈ ട്വീറ്റിന് ഗാംഗുലിയുടെ പ്രതികരണം.

ഒമ്പതു മാസത്തേക്ക്

ഒമ്പതു മാസത്തേക്ക്

ഒമ്പതു മാസങ്ങള്‍ മാത്രമേ ഗാംഗുലിക്കു ബിസിസിഐ തലപ്പത്തു തുടരാന്‍ കഴിയുകയുള്ളൂ. 2020 ജൂലൈ വരെയാണ് 47 കാരനായ ദാദയുടെ കാലാവധി. പുതിയ നിയമം അനുസരിച്ച് അതിനു ശേഷം അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടിവരും.
നിലവില്‍ ബിസിസിഐയുടെ ടെക്‌നിക്കല്‍ പാനലിന്റെ അംഗം കൂടിയാണ് ഗാംഗുലി. കൂടാതെ നേരത്തേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗ ഉപദേശക പാനലില്‍ അംഗവമായിരുന്നു അദ്ദേഹം.

രണ്ടാമത്തെ ക്യാപ്റ്റന്‍

രണ്ടാമത്തെ ക്യാപ്റ്റന്‍

ബിസിസിഐയുടെ പ്രസിഡന്റാവുന്ന ഇന്ത്യയുടെ രണ്ടാമത്തെ ക്യാപ്റ്റന്‍ മാത്രമാണ് ഗാംഗുലി. 65 വര്‍ഷങ്ങള്‍ക്കു മുമ്പ് വിസിയാനഗരത്തു നിന്നുള്ള മഹാരാജ് കുമാറാണ് ആദ്യമായി ബിസിസിഐ അമരത്തെത്തിയ ഇന്ത്യന്‍ നായകന്‍. നേരത്തേ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍, ശിവ്‌ലാല്‍ യാദവ് എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയിരുന്നെങ്കിലും ഇവരുടെ നിയമനം താല്‍ക്കാലികമായിരുന്നു.

Story first published: Tuesday, October 15, 2019, 12:47 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X