വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ടീം സന്തോഷത്തിലല്ല; കാരണം ഇതാണ്

By Anwar Sadath

ലണ്ടന്‍: ചാമ്പ്യന്‍ ട്രോഫി ടൂര്‍ണമെന്റില്‍ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീം സന്തോഷത്തിലല്ല. കോച്ച് കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള പിണക്കത്തിന്റെ വാര്‍ത്തകളല്ല ഇന്ത്യന്‍ ടീമിനെ അസ്വസ്ഥരാക്കുന്നത്. മറിച്ച് ടീമിന് ലഭിച്ച പ്രാക്ടീസ് അസൗകര്യമാണ്.

പ്രധാന സ്റ്റേഡിയത്തിന്റെ അരികിലായി ചെറിയ ഏരിയ മാത്രമാണ് ഇന്ത്യന്‍ ടീമിന് പരിശീലനത്തിനായി വിട്ടു നല്‍കിയത്. പാക്കിസ്ഥാനെതിരായ നിര്‍ണായകമായ ഇന്ത്യന്‍ ടീം പക്ഷെ നെറ്റ്‌സ് സൗകര്യത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് തങ്ങളുടെ റണ്‍ അപ്പില്‍ പന്തെറിയാനുള്ള സൗകര്യം ഇവിടെയില്ല.

teamindia600

വ്യാഴാഴ്ചയാണ് ഇന്ത്യ ബര്‍മിങ് ഹാമിലെ പ്രധാന സ്റ്റേഡിയത്തിനടുത്ത് ആദ്യത്തെ പരിശീലനത്തിനിറങ്ങിയത്. എന്നാല്‍ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡെ തുടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ 30 യാര്‍ഡ് റണ്‍ അപ് ഉള്ളവരായതിനാല്‍ ചെറിയ സൗകര്യത്തില്‍ പന്തെറിയാനായില്ല. ഇതേതുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ പരാതിപ്പെടുകയും ചെയ്തു.

എന്നാല്‍, പ്രധാന സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് മത്സരം നടക്കുന്നതിനാല്‍ ശനിയാഴ്ച മാത്രമേ സൗകര്യം ലഭിക്കൂ എന്നാണ് മറുപടി. അതേസമയം, പാക്കിസ്ഥാന്‍ ടീം ഒരാഴ്ചയായി ബര്‍മിങ് ഹാമില്‍ തങ്ങുന്നതിനാല്‍ അവര്‍ക്ക് ശരിയായ രീതിയില്‍ പരിശീലനത്തിന് അവസരം ലഭിച്ചിരുന്നു. ഞായറാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം.

Story first published: Saturday, June 3, 2017, 9:05 [IST]
Other articles published on Jun 3, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X