ശ്രീലങ്കന്‍ പര്യടനം: ടീമംഗങ്ങള്‍ കാമുകിമാരേയും ഭാര്യമാരേയും ഒപ്പം കൂട്ടരുതെന്ന് ബിസിസിഐ
ഈ മാസം തുടങ്ങുന്ന ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ ഭാര്യമാരേയും കാമുകിമാരേയും ഒപ്പം കൂട്ടുന്നതിന് ടീം ഇന്ത്യയ്ക്ക് വിലക്ക്. ബി.സി.സി.ഐയാണ് വിലക്കേര്‍പ്പെടുത്തിയത്.

ആവശ്യത്തിന് സമയം അനുവദിച്ചു
താരങ്ങള്‍ക്ക് കുടുംബാംഗങ്ങളുമായി ചെലവഴിക്കാന്‍ സമയം അനുവദിച്ചതിനാലാണ് ഭാര്യമാരേയും കാമുകിമാരേയും ഒഴിവാക്കിയതെന്ന് ബി.സി.സി.ഐ അധികൃതര്‍ പറഞ്ഞു.

ബിസിസിഐ വിലക്കാന്‍ കാരണം
സിംബാംബേ പര്യടനത്തില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു. ഇതാണ് കുടുംബത്തെ കൂട്ടുന്നതിന് താരങ്ങളെ വിലക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ശ്രീലങ്കയ്‌ക്കെതിരെ
ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ദിവസത്തെ ടെസ്റ്റ് പരമ്പര ആഗസ്റ്റ് 12നാണ് ആരംഭിക്കുന്നത്. കൂടാതെ അഞ്ച് ഏകദിനങ്ങളും ഉണ്ട്

കൊളംബോയിലേക്ക്
ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ ആഗസ്റ്റ് 3ന് കൊളംബോയ്ക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

അവസാനമായി കളിച്ചത്
ടീമിലെ സീനിയര്‍ താരങ്ങള്‍ അവസാനമായി കളിച്ചത് ഒരുമാസംമുന്‍പ് ബംഗ്ലാദേശിലാണ്.

ബിസിസിഐ എതിര്‍ത്തു പക്ഷേ
നേരത്തെ ഓസ്‌ട്രേലിയക്കെതിരെയുളള പരമ്പരയില്‍ ആദ്യ ഘട്ടത്തില്‍ താരങ്ങള്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നത് എതിര്‍ത്ത ബിസിസിഐ പിന്നീട് അനുവദിക്കുകയായിരുന്നു.

ശ്രീലങ്കയിലേക്ക് അനുഷ്‌കയും
ശ്രീലങ്കന്‍ പര്യടനത്തില്‍ ബോളിവുഡ് നടിയും കാമുകിയുമായ അനുഷ്‌ക ശര്‍മ്മയെ ഒപ്പം കൂട്ടാന്‍ കോഹ്‌ലി തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications