വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷമിക്കും ഇഷാന്തിനും മാത്രം ബിസിനസ് ക്ലാസ് ടിക്കറ്റ്, കാരണമിതാണ്

റാഞ്ചി: വിശാഖപട്ടണത്തു നിന്നും പൂനെയിലേക്കുള്ള യാത്രയില്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് മാത്രമായിരുന്നു ടീം മാനേജ്‌മെന്റ് ബിസിനസ് ക്ലാസ് ടിക്കറ്റു നല്‍കിയത്. പൂനെ ടെസ്റ്റിന് ശേഷം റാഞ്ചിയിലേക്ക് ടീം പറന്നപ്പോള്‍ ഇഷാന്ത് ശര്‍മ്മയ്ക്കും കിട്ടി പ്രത്യേക പരിഗണന. സംഭവമെന്തെന്നോ? ഇന്ത്യന്‍ ടീമില്‍ പുതിയ രീതികള്‍ നടപ്പിലാക്കുകയാണ് മാനേജ്‌മെന്റ്.

മികച്ച കളിക്കാരന് ബിസിനസ് ക്ലാസ് ടിക്കറ്റ്

ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് ബിസിനസ് ക്ലാസ് ടിക്കറ്റു നല്‍കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ഇതിന്‍ പ്രകാരമാണ് വിശാഖപട്ടണത്തു നിന്നും പൂനെയിലേക്ക് ഷമിയും പൂനെയില്‍ നിന്ന് റാഞ്ചിയിലേക്ക് ഇഷാന്ത് ശര്‍മ്മയും ആഢംബര സൗകര്യങ്ങളുള്ള ബിസിനസ് ക്ലാസില്‍ വിമാനയാത്ര ചെയ്തത്.

ഇനി മുതല്‍ ഓരോ കളിയിലെയും മികച്ച കളിക്കാരന് ബിസിനസ് ക്ലാസ് ടിക്കറ്റ് പ്രോത്സാഹനമായി ലഭിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

കൂടുതൽ പരിഗണന ബൌളർമാർക്ക്

ടീമിന് ഒന്നടങ്കം ബിസിനസ് ക്ലാസ് ടിക്കറ്റു വാങ്ങിക്കൊടുക്കാന്‍ മാനേജ്‌മെന്റിന് കഴിയില്ല. പ്രശ്‌നം പണമില്ലാത്തതല്ല. മറിച്ച് ഓരോ വിമാനത്തിലും ബിസിനസ് ക്ലാസ് സീറ്റുകള്‍ പരിമിതമായിരിക്കും. അതുകൊണ്ട് ടീമിലെ മികച്ച ഒരു കളിക്കാരന് മാത്രം മാനേജ്‌മെന്റ് ബിസിനസ് ക്ലാസ് യാത്ര ഉറപ്പുവരുത്തും. ഗ്രൗണ്ടില്‍ പേസ് ബൗളര്‍മാരാണ് കൂടുതല്‍ അധ്വാനിക്കുന്നത്. ഇക്കാരണത്താല്‍ ബാറ്റ്‌സ്മാന്മാരെക്കാള്‍ കൂടുതല്‍ പരിഗണന ബൗളര്‍മാര്‍ക്ക് വേണമെന്നാണ് ബിസിസിഐയുടെ നിലപാട്.

സ്യൂട്ട് റൂം

ചുരുക്കത്തില്‍ പേസ് ബൗളര്‍മാര്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ചാല്‍ അവര്‍ ഉറപ്പായും അടുത്ത മത്സരത്തിന് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യും.

ഇതിന് പുറമെ ടീമിലെ വൈസ് ക്യാപ്റ്റന് പ്രത്യേക സ്യൂട്ട് റൂം നല്‍കാനും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ മൂന്നു സ്യൂട്ട് റൂമുകളാണ് ഇന്ത്യയ്ക്കകത്തും പുറത്തും നടക്കുന്ന പരമ്പരകളില്‍ മാനേജ്‌മെന്‌റ് ടീം ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഒന്ന് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കായാണ്. രണ്ടാമത്തേത് നായകന്‍ വിരാട് കോലിക്കും.

ഡബിള്‍ സെഞ്ച്വറിയുമായി രോഹിത് ശര്‍മ; ഇനി സച്ചിനും സെവാഗിനുമൊപ്പം, അപൂര്‍വ നേട്ടം

മൂന്നാമത്തെ സ്യൂട്ട് റൂം വൈസ് ക്യാപ്റ്റന്

ഇതുവരെ ടീം മാനേജറായിരുന്നു മൂന്നാമത്തെ സ്യൂട്ട് റൂമിന്റെ അവകാശി. എന്നാല്‍ പുതിയ മാനേജര്‍ ഗിരീഷ് ഡോംഗ്രി വലിയ റൂം വേണ്ടെന്നറിയിച്ചതോടെ വൈസ് ക്യാപ്റ്റന് ഈ സ്യൂട്ട് സൗകര്യം ഉപയോഗപ്പെടുത്താമെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

നിലവില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍. ഏകിദന, ട്വന്റി-20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മയും വൈസ് ക്യാപ്റ്റന്റെ തൊപ്പിയണിയുന്നു. ടീമില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ആളാണ് വൈസ് ക്യാപ്റ്റന്‍. അതുകൊണ്ട് മൂന്നാമത്തെ സ്യൂട്ട് റൂമിന് വൈസ് ക്യാപ്റ്റന്‍ അവകാശിയാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Source: The Indian Express

Story first published: Monday, October 21, 2019, 10:52 [IST]
Other articles published on Oct 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X