WTC 2021 ഫൈനലിന് ശേഷം ഇന്ത്യ ശ്രീലങ്കയിലേക്ക്, മൂന്ന് ഏകദിനവും അഞ്ച് ടി20യും കളിക്കും
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമിടയിലുള്ള സമയത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ശ്രീലങ്കയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം മൂന്ന് ഏകദിനവും അഞ്ച് ടി20യുമാവും കളിക്കുക. ജൂലൈയിലാണ് പരമ്പര തീരുമാനിച്ചിരിക്കുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ കൂടുതല്‍ ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരമ്പര ക്രമീകരിച്ചിരിക്കുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് പരമ്പരയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഐപിഎല്ലില്‍ ബാക്കിയുള്ള മത്സരങ്ങള്‍ നടത്തുക എളുപ്പമല്ല. ഇന്ത്യ മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന പരമ്പര കളിക്കാന്‍ ശ്രീലങ്കയിലേക്ക് പോവുകയാണ്. 14 ദിവസം ക്വാറന്റെയ്‌നില്‍ ഇരിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഐപിഎല്‍ പൂര്‍ത്തിയാക്കാനുള്ള പഴുത് കണ്ടെത്തേണ്ടതായുണ്ട്'- ഗാംഗുലി പറഞ്ഞു. ജൂലൈയിലാവും ശ്രീലങ്കന്‍ പരമ്പരയെങ്കിലും ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ല.

കോവിഡിന്റെ സാഹചര്യത്തില്‍ ഒരു പരമ്പരയുടെ കാര്യങ്ങളും ഉറപ്പ് പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ന്യൂസീസലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത് ഇംഗ്ലണ്ടിലാണ്. ഇതിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണിലും ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത് ആഗസ്റ്റിലുമാണ്. അതിനാല്‍ ഇതിനിടയിലുള്ള സമയം ശ്രീലങ്കന്‍ പരമ്പര കളിക്കാമെന്നാണ് ബിസിസിഐ ആലോചിക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടിലാണുള്ളത്. ഈ മാസം 25നാണ് താരങ്ങളെല്ലാം ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിക്കുന്നത്. നാട്ടില്‍ എട്ട് ദിവസം ക്വാറന്റെയ്ന്‍ ഇരുന്ന ശേഷം ജൂണ്‍ 2നാവും ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോവുക. അവിടെയും 10 ദിവസം ക്വാറന്റെയ്ന്‍ നോക്കണം. എന്നാല്‍ ഇംഗ്ലണ്ടിലെ ക്വാറന്റെയ്ന്‍ കാലാവധിയില്‍ ഇന്ത്യന്‍ ടീമിന് പരിശീലനം നടത്താം.
ശ്രീലങ്കന്‍ പരമ്പരയെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യക്ക് മികച്ച റെക്കോഡുള്ള ടീമുകളിലൊന്നാണ് ശ്രീലങ്ക. രോഹിത് തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് അടിച്ചെടുത്തത് ശ്രീലങ്കയ്‌ക്കെതിരെയാണ്. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് ഏകദിന ഇരട്ട സെഞ്ച്വറിയാണ് രോഹിതിന്റെ പേരിലുള്ളത്. അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ ടി20 പരമ്പരയില്‍ 2-0ന് പരമ്പര ഇന്ത്യക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications