Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദേശ പര്യടനത്തില്‍ ഇന്ത്യ ഇനി പരിമിത ഓവര്‍ ക്രിക്കറ്റ് ആദ്യം കളിക്കും; കാരണം ഇതാണ്

ദില്ലി: വിദേശ പര്യടനങ്ങളില്‍ ടെസ്റ്റ് പരമ്പരയ്ക്കുശേഷം ഏകദിന, ടി20 പരമ്പരകള്‍ കളിക്കുന്ന രീതിക്ക് ഇന്ത്യ മാറ്റം വരുത്തുന്നു. ഇനിമുതല്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ആണ് ആദ്യം കളിക്കുകയെന്ന് ബിസിസിഐ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയിലുണ്ടായ തോല്‍വിയാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായത്.

വിദേശ പര്യടനത്തില്‍ പരിമിത ഓവര്‍ മത്സരങ്ങള്‍ ആദ്യം കളിക്കുന്നതിലൂടെ വിദേശത്തെ കാലാവസ്ഥയുമായും പിച്ചുമായും ഇണങ്ങാന്‍ കളിക്കാര്‍ക്ക് അവസരമുണ്ടാകും. ഇത് ടെസ്റ്റ് മത്സരങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. ദക്ഷിണാഫ്രിക്കയില്‍ മുന്നൊരുക്കമില്ലാതെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീം 2-1 എന്ന നിലയില്‍ പരമ്പര തോറ്റിരുന്നു.

pti11

വരാനിരിക്കുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളില്‍ പുതിയ രീതി പരീക്ഷിക്കുമെന്ന് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി പറഞ്ഞു. ഇരു രാജ്യങ്ങളുമായി ഇക്കാര്യം സംസാരിച്ചു കഴിഞ്ഞു. ബിസിസിഐ ഏറെ ആലോചനയോടെയും ചര്‍ച്ചകള്‍ക്കുശേഷവുമാണ് പുതിയ പരീക്ഷണത്തിനിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2019 മുതല്‍ 2023വരെയുള്ള ഇന്ത്യന്‍ ടീമിന്റെ കലണ്ടര്‍ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഇവയിലെല്ലാം പുതിയ രീതിയാകും പരീക്ഷിക്കപ്പെടുക. ഇക്കാര്യം അതത് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യും. പുതിയ രീതി പ്രകാരം ടെസ്റ്റ് മത്സരങ്ങളില്‍ ടീമിന് എത്രമാത്രം ഗുണം ചെയ്യുമെന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ വ്യക്തമാകും.

Story first published: Sunday, March 11, 2018, 8:30 [IST]
Other articles published on Mar 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+