For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ദേവ്ദത്ത്, റുതുരാജ്, ചേതന്‍ സക്കറിയ ടീമില്‍

മുംബൈ: ജൂലൈയില്‍ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.ടി20 ലോകകപ്പ് വരാനിരിക്കെ പരിഗണിക്കാന്‍ സാധ്യതയുള്ള യുവതാരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യ 20 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്ന യുവതാരങ്ങളെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചു. ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ജയ്ഗ്വാദ്, നിധീഷ് റാണ, ചേതന്‍ സക്കറിയ എന്നിവര്‍ക്കാണ് ആദ്യമായി ടീമിലേക്ക് വിളിയെത്തിയത്. ആര്‍സിബി ഓപ്പണര്‍ ദേവ്ദത്ത് തുടര്‍ച്ചയി ഗംഭീര പ്രകടനമാണ് നടത്തുന്നത്. 2021 സീസണില്‍ തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും അദ്ദേഹം കുറിച്ചിരുന്നു. അവസാന വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയടക്കം റെക്കോഡ് പ്രകടനമാണ് യുവതാരം നടത്തിയത്.

റുതുരാജ് ജയ്ഗ്വാദാണ് മറ്റൊരു താരം. സിഎസ്‌കെയ്‌ക്കൊപ്പം സ്ഥിരതയോടെ കളിക്കുന്ന ഓപ്പണറാണ് റുതുരാജ് ജയ്ഗ്വാദ്. 2020ലെ യുഎഇയില്‍ ഐപിഎല്ലില്‍ തിളങ്ങിയാണ് അദ്ദേഹം വരവറിയിച്ചത്. 2021ലെ ആദ്യ പാദത്തിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി. ഏറെ നാളായി മികച്ച പ്രകടനം നടത്തുന്ന നിധീഷ് റാണയ്്ക്ക് വൈകിയാണെങ്കിലും ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുകയാണ്.

devdutt-ruturaj-chetan

മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന താരം പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കെത്തുകയായിരുന്നു. ഓപ്പണിങ്ങിലും മധ്യനിരയിലും തിളങ്ങാന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് അദ്ദേഹം. എന്നാല്‍ 2021 സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനമായിരുന്നില്ല അദ്ദേഹം കാഴ്ചവെച്ചത്. ടി20 ഫോര്‍മാറ്റില്‍ ശോഭിക്കാന്‍ പ്രതിഭയുള്ള താരമാണ് നിധീഷ്.

മുന്‍ ആര്‍സിബി നെറ്റ്‌സ് ബൗളറായിരുന്ന ചേതന്‍ സക്കറിയയെ 2021സീസണില്‍ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ഇടം കൈയന്‍ പേസറായ ചേതന്‍ ഏഴ് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കുന്ന ചേതന്‍ ഫീല്‍ഡിങ്ങിലും മികവ് കാട്ടി. മികച്ച ഇടം കൈയന്‍മാരെ തേടുന്ന ഇന്ത്യക്ക് ചേതന്‍ അനുയോജ്യനാകുമോയെന്ന് കണ്ടറിയാം.

പരിക്ക് ഭേദമാവാത്തതിനാല്‍ ടി നടരാജന്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല. മോശം ഫോമിലുള്ള കുല്‍ദീപ് യാദവിനെ അവസാന അവസരമെന്നോണം ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്. ശിഖര്‍ ധവാനോടൊപ്പം പൃഥ്വി ഷാ ഓപ്പണറാവുമ്പോള്‍ സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ട്. വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണിനെയും ഇഷാന്‍ കിഷനെയും പരിഗണിച്ചിട്ടുണ്ട്. ഇഷാന്‍ പോറല്‍, സന്ദീപ് വാര്യര്‍, അര്‍ഷദീപ് സിങ്, സായ് കിഷോര്‍, സിമര്‍ജീത് സിങ് എന്നിവര്‍ നെറ്റ്‌സ് ബൗളര്‍മാരായും ടീമിലുണ്ട്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ജയ്ഗ്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിധീഷ് റാണ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, യുസ് വേന്ദ്ര ചഹാല്‍, രാഹുല്‍ ചഹാര്‍ ,കൃഷ്ണപ്പ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, നവദീപ് സൈനി, ചേതന്‍ സക്കറിയ.

നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോറല്‍, സന്ദീപ് വാര്യര്‍, അര്‍ഷദീപ് സിങ്, സായ് കിഷോര്‍, സിമര്‍ജീത് സിങ്.

Story first published: Friday, June 11, 2021, 9:13 [IST]
Other articles published on Jun 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+