Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ ഇന്ത്യ തന്നെ നമ്പര്‍ വണ്‍... സ്ഥാനം ഭദ്രമല്ല!! റാഞ്ചാന്‍ അവര്‍ തൊട്ടരികെ

ICCയുടെ ഏകദിന-ടെസ്റ്റ് റാങ്കുകൾ അറിയാം

ദില്ലി: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ക്രിക്കറ്റ് ടീം ഒന്നാംസ്ഥാനം നിലനിര്‍ത്തി. 113 പോയിന്റോടെയാണ് വിരാട് കോലിയും സംഘവും തലപ്പത്ത് നില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഒന്നാംസ്ഥാനം ഭദ്രമല്ല. വെറും രണ്ടു പോയിന്റ് മാത്രം പിന്നിലായി ന്യൂസിലാന്‍ഡ് രണ്ടാമതുണ്ട്. നേരത്തേ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം എട്ടു പോയിന്റായിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ind

അതേസമയം, ഏകദിന ടീമുകളുടെ റാങ്കിങില്‍ ഇംഗ്ലണ്ട് തന്നെയാണ് നമ്പര്‍ വണ്‍. 123 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുണ്ട്.

ഒന്നാം റാങ്കുകാരായി തന്നെ ലോകകപ്പില്‍ ഇറങ്ങണമെങ്കില്‍ ഇംഗ്ലണ്ടിന് വരാനിരിക്കുന്ന ഏക ഏകദിനത്തില്‍ അയര്‍ലാന്‍ഡിനെയും പിന്നീട് നടക്കുന്ന പരമ്പരയില്‍ പാകിസ്താനെയും തോല്‍പ്പിക്കേണ്ടതുണ്ട്.

Story first published: Thursday, May 2, 2019, 15:47 [IST]
Other articles published on May 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+