വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊവിഡ്-19: റൊണാള്‍ഡോ, മെസ്സി മാത്രമല്ല... കോലിക്കൂട്ടവും ഇതേ വഴിയില്‍, ശമ്പളം വെട്ടിക്കുറയ്ക്കും!

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണിത്

മുംബൈ: കൊറോണ വൈറസ് ബാധ കായിക ലോകത്തെയാകെ തകിടം മറിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റുകള്‍ റദ്ദാക്കുകയും നീട്ടി വയ്ക്കുകയും ചെയ്തതു കാരണം വലിയ സാമ്പത്തിക നഷ്ടമാണ് ബോര്‍ഡുകള്‍ക്കും അസോസിയേഷനുകള്‍ക്കും ഫ്രാഞ്ചൈസികള്‍ക്കുമെല്ലാം നേരിട്ടു കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ലോക ഫുട്‌ബോളിലെ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ക്കു നല്‍കുന്ന ശമ്പളം ക്ലബ്ബുകള്‍ വെട്ടിക്കുറച്ചിരുന്നു. സമാനമായ അവസ്ഥയിലേക്കാണ് ക്രിക്കറ്റും നീങ്ങുന്നത്. ലോകത്തിലെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയും ഇപ്പോള്‍ മോശം അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. ഇതേ തുടര്‍ന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെയും ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ബിസിസിഐയുടെ നീക്കം.

Indian Players Considering Pay Cut | Oneindia Malayalam
indian team

മെസ്സിയും ബാഴ്‌സലോണയിലെ മറ്റു ടീമംഗങ്ങളും 70 ശതമാനം ശമ്പളം വെട്ടിച്ചുരുക്കാന്‍ സമ്മതം മൂളിയിരുന്നു. ഇറ്റലിയില്‍ യുവന്റസിന്റെ താരമായ റൊണാള്‍ഡോ, കോച്ച് മൗറിസിയോ സാറി, മറ്റു ടീമംഗങ്ങള്‍ എന്നിവരുടെ ശമ്പളവും കുറച്ചിരിക്കുകയാണ്. കൊവിഡ്-19 ഏറ്റവുമധികം ബാധിച്ച രണ്ടു രാജ്യങ്ങള്‍ കൂടിയാണ് സ്‌പെയിനും ഇറ്റലിയും.

ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കും സമാനമായ തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ഐസിഎ) പ്രസിഡന്റ് അശോക് മല്‍ഹോത്ര വ്യക്തമാക്കി. ക്രിക്കറ്റ് താരങ്ങളുടെ മാതൃസംഘടനയാണ് ബിസിസിഐ, അതൊരു കമ്പനി കൂടിയാണ്. കമ്പനി നഷ്ടം വരുത്തിയാല്‍ അത് ഇതിന്റെ ഭാഗമായ എല്ലാവരെയും ബാധിക്കും. യൂറോപ്പില്‍ വന്‍ പ്രതിഫലം പറ്റിയിരുന്ന ഫുട്‌ബോളര്‍മാരുടെയെല്ലാം ശമ്പളം കുറച്ചു കഴിഞ്ഞു. അവരുടെ അസോസിയേഷനുകള്‍ തന്നെയാണ് ഇക്കാര്യമറിയിച്ചത്. അപ്രതീക്ഷിത സംഭവങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. വളരെ മോശം സമയം കൂടിയാണിത്. അതുകൊണ്ടു തന്നെ എല്ലാവരും തങ്ങളുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് സംഭാവന ചെയ്യേണ്ടിവരും. താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നത് ശരിയല്ലെന്നു അറിയാം. എന്നാല്‍ മാതൃസംഘടനയ്ക്കു മുമ്പത്തെ പോലെ വരുമാനം ലഭിക്കുന്നില്ലെങ്കില്‍ താരങ്ങളും ശമ്പളം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കേണ്ടി വരുമെന്ന് മല്‍ഹോത്ര വിശദമാക്കി.

അന്നത്തെ ഓസീസല്ല ഇനി ഇന്ത്യയെ കാത്തിരിക്കുന്നത്! കോലിപ്പട കരുതിക്കോ... മുന്നറിയിപ്പുമായി പെയ്ന്‍അന്നത്തെ ഓസീസല്ല ഇനി ഇന്ത്യയെ കാത്തിരിക്കുന്നത്! കോലിപ്പട കരുതിക്കോ... മുന്നറിയിപ്പുമായി പെയ്ന്‍

യഥാര്‍ഥ ക്യാപ്റ്റന്‍ ഗാംഗുലി... ധോണിയും കോലിയും പിന്തുണച്ചില്ല!! വെളിപ്പെടുത്തലുമായി യുവിയഥാര്‍ഥ ക്യാപ്റ്റന്‍ ഗാംഗുലി... ധോണിയും കോലിയും പിന്തുണച്ചില്ല!! വെളിപ്പെടുത്തലുമായി യുവി

കൊറൊണ വൈറസ് ഭീതിയെ തുടര്‍ന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കേണ്ടിയിരുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര റദ്ദാക്കിയിരുന്നു. ഇതു മൂലം ബിസിസിഐയ്ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടായിരുന്നു. ബിസിസിഐയുടെ ഏറ്റവും വലിയ വരുമാന സ്രോതസായ ഐപിഎല്ലും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കു നീട്ടി വച്ചിരിക്കുകയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യം സംശയത്തിലാണ്.

Story first published: Wednesday, April 1, 2020, 12:51 [IST]
Other articles published on Apr 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X