Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരക്കോട് തിരക്ക്; കളിക്കാന്‍ പോകുന്നത് 81 ഹോം മത്സരങ്ങള്‍

മുംബൈ: വരുമാനം മാത്രം ലക്ഷ്യമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റേതൊരു ടീമിനേക്കാളും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടയില്‍ കളികളുടെ എണ്ണം തീരുമാനിച്ച് ബിസിസിഐ. 2019ഉം 2023നും ഇടയിലുള്ള നാലുവര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ കളിക്കാന്‍ പോകുന്നത് 81 ഹോം മത്സരങ്ങളാണ്.

എല്ലാ ഫോര്‍മാറ്റിലും കൂടിയാണ് ഇത്രയും മത്സരങ്ങള്‍. ദില്ലിയില്‍ ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക യോഗമാണ് കളികളുടെ എണ്ണം തീരുമാനിച്ചത്. നേരത്തെ 390 മത്സരദിനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 306 മത്സരദിനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി, ലോകകപ്പ് മത്സരങ്ങള്‍ കൂടാതെയാണിത്.

indianteam

ടെസ്റ്റ് മത്സരങ്ങളെക്കാള്‍ കൂടുതല്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നതുകൊണ്ടാണ് കളിദിനങ്ങളുടെ എണ്ണത്തില്‍ കുറവു വന്നത്. പരിമിത ഓവര്‍ ക്രിക്കറ്റിന് ബിസിസിഐയ്ക്ക് കൂടുതല്‍ വരുമാനുണ്ടാകുമെന്നതിനാലാണിത്. മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെതിരെ നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലി പ്രതിഷേധിച്ചിരുന്നു.

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യയ്‌ക്കെതിരെ കളിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2019ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് മത്സരം കളിക്കാനായിരുന്നു നേരത്തെ അഫ്ഗാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇന്ത്യയുമായുള്ള സൗഹൃദത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലേക്കുള്ള ചുവടുവെയ്പ് ഇന്ത്യയ്‌ക്കൊപ്പമാക്കുകയായിരുന്നു. ഇന്ത്യയില്‍വെച്ചായിരിക്കും അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരമെന്ന് ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഫ് ചൗധരി അറിയിച്ചു.

Story first published: Tuesday, December 12, 2017, 10:27 [IST]
Other articles published on Dec 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+