വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാമില്‍ട്ടനിലും കുറഞ്ഞ ഓവര്‍നിരക്ക്, ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 80 ശതമാനം പിഴ

India Receive Third Consecutive Fine For Slow Over-Rate | Oneindia Malayalam

ഹാമില്‍ട്ടന്‍: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഐസിസിയുടെ പിഴ വാങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഹാമില്‍ട്ടനില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏരദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് വിരാട് കോലിക്കും സംഘത്തിനും പിഴ ചുമത്തിയത്. ആര്‍ട്ടിക്കിള്‍ 2.22 നിയമപ്രകാരം മാച്ച്ഫീയുടെ 80 ശതമാനമാണ് പിഴയായി വിധിച്ചത്. മത്സരം നിശ്ചയിച്ച സമയത്തിലും നാല് ഓവര്‍ സമയം കൂടുതലെടുത്താണ് ഇന്ത്യ എറിഞ്ഞ് തീര്‍ത്തത്.

ഐസിസിയുടെ മാച്ച് റഫറി ക്രിസ് ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ തെറ്റ് സമ്മതിച്ച് കോലി ഒപ്പുവെച്ചു. അതിനാല്‍ ഐസിസിയുടെ വിശദീകരണ മീറ്റിങ് ഉണ്ടായിരിക്കില്ല. കഴിഞ്ഞ ദിവസം നടന്ന നാലാം ടി20യിലും അഞ്ചാം ട്വന്റി20 മത്സരത്തിലും കുറഞ്ഞ ഓവര്‍നിരക്കിന് ഇന്ത്യയ്ക്ക് പിഴ ലഭിച്ചിരുന്നു. നാലാം മത്സരത്തില്‍ 40 ശതമാനവും അഞ്ചാം മത്സരത്തില്‍ 20 ശതമാനവുമാണ് ഇന്ത്യക്ക് പിഴ ലഭിച്ചത്.

virat

രഞ്ജി ട്രോഫി; വിദഭയ്‌ക്കെതിരെ മികച്ച തുടക്കവുമായി കേരളംരഞ്ജി ട്രോഫി; വിദഭയ്‌ക്കെതിരെ മികച്ച തുടക്കവുമായി കേരളം

അഞ്ചാം ടി20യില്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയുടെ നായകന്‍.എന്നാല്‍ ഇന്ത്യ ബൗള്‍ ചെയ്തപ്പോള്‍ പരിക്കേറ്റ രോഹിതിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വിത്തുടക്കത്തിന്റെ ക്ഷീണം ഇരട്ടിപ്പിക്കുന്നതാണ് പിഴ. മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയെ കിവീസ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 347 റണ്‍സെടുത്തെങ്കിലും 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ് വിജയലക്ഷ്യം മറികടന്നു.

Story first published: Thursday, February 6, 2020, 8:40 [IST]
Other articles published on Feb 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X