2020 കടന്ന് പോകുന്നു; 2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്ത് നിരവധി പരമ്പരകള്‍, ഫിക്‌സ്ചര്‍ നോക്കാം
മുംബൈ: 2020നോട് ഇന്നത്തെ രാത്രിയോട് കൂടി വിടപറയുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ദുരിതങ്ങളുടെ വര്‍ഷമായ 2020 കടന്ന് പോകുമ്പോള്‍ പ്രതീക്ഷയുടെ വര്‍ഷമായാണ് 2021നെ എല്ലാവരും കാണുന്നത്. 2021 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും വളരെ തിരക്കുള്ള വര്‍ഷമാണ്. 2020ല്‍ കൊറോണ മഹാമാരിയെത്തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്ന പരമ്പര ഉള്‍പ്പെടെ നിരവധി മത്സരങ്ങളാണ് 2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുന്നത്. പുതുവര്‍ഷത്തിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരമ്പരകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ജനുവരിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ബാക്കിയാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി ഏഴിന് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റാണ് പുതുവര്‍ഷത്തിലെ ഇന്ത്യയുടെ ആദ്യ മത്സരം. നാലാം മത്സരം ജനുവരി 17ന് നടക്കും. ഓസ്‌ട്രേലിയയിലാണ് മത്സരം നടക്കുന്നത്. ഇതിന് ശേഷം ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിക്കും. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഇംഗ്ലണ്ടുമായുള്ള പരമ്പരയാണ് അടുത്തതായി കളിക്കുന്നത്. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനവും അഞ്ച് ടി20യും പരമ്പരയിലുണ്ടാവും. 2020ല്‍ത്തന്നെ നടത്താന്‍ തീരുമാനിച്ചിരുന്ന പരമ്പരയായിരുന്നു ഇത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഫെബ്രുവരിയില്‍ ആരംഭിച്ച് മാര്‍ച്ചിലാണ് ഇംഗ്ലണ്ട് പരമ്പര അവസാനിക്കുന്നത്.

ഏപ്രില്‍, മെയ് മാസങ്ങളിലായി ഐപിഎല്ലിലും നടക്കും. അവസാന വര്‍ഷം യുഎഇയിലാണ് ഐപിഎല്‍ നടത്തിയത്. എന്നാല്‍ ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും ഐപിഎല്‍ നടത്തുക. ഏപ്രിലില്‍ ഐപിഎല്‍ ആരംഭിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുള്ളത്. മെയ് മാസത്തോടെ ഐപിഎല്‍ അവസാനിച്ചാല്‍ ശ്രീലങ്കന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് മത്സര ഏകദിനവും അഞ്ച് ടി20യും കളിച്ച ശേഷം ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ തുടരും. ഏഷ്യാ കപ്പിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യ. കൂടാതെ ചിരവൈരികളായ പാകിസ്താനെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നേരിടാനും ഇന്ത്യക്ക് അവസരം ലഭിക്കും. ജൂണ്‍-ജൂലൈ മാസത്തിലാണ് ഈ പരമ്പരകള്‍ നടക്കുന്നത്. അതിന് ശേഷം ഇന്ത്യ സിംബാബ് വെ പര്യടനം നടത്തും. ജൂലൈയിലാണിത്. കോവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച പരമ്പരയാണിത്. യുവതാരങ്ങള്‍ക്കാവും ഈ പരമ്പരയില്‍ ഇന്ത്യ കൂടുതല്‍ അവസരം നല്‍കുക.

ആഗസ്റ്റിലും സെപ്തംബറിലുമായി ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തും. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കായാണ് ഇന്ത്യ പോവുന്നത്. ആരാധകരും ക്രിക്കറ്റ് ലോകവും വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പരമ്പരയാണിത്. അതിന് ശേഷം ഒക്ടോബര്‍ ആദ്യം ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യ സന്ദര്‍ശിക്കും. ഇതിന് ശേഷമാണ് ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പ് നടക്കുക.

ലോകകപ്പിന് ശേഷം നവംബര്‍ ഡിസംബറിലായി ന്യൂസീലന്‍ഡ് ഇന്ത്യന്‍ പര്യടനം നടത്തും. രണ്ട് ടെസ്റ്റും മൂന്ന് ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണിത്. ഡിസംബറില്‍ത്തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തും. മൂന്ന് ടെസ്റ്റും മൂന്ന് ടി20യുമാണ് കളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications