ലോകകപ്പ്: കപ്പടിക്കാന്‍ കോലിപ്പടയെത്തി... വിമാനിറങ്ങിയത് ലണ്ടനില്‍, രണ്ട് സന്നാഹം കളിക്കും

ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ മാറ്റുരയ്ക്കുന്നതിനായി വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലണ്ടനില്‍ വിമാനമിറങ്ങി. ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങള്‍ ഇന്ത്യക്കു മുന്നിലുണ്ട്. മെയ് 25നു ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ അങ്കം. മൂന്നാം ലോക കിരീടം തേടിയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.
ബുധനാഴ്ച രാത്രി മുംബൈയില്‍ നിന്നാണ് ഇന്ത്യന്‍ ടീം വിമാനം കയറിയത്. ദുബായ് വഴി ടീം ലണ്ടനില്‍ ഇറങ്ങുകയായിരുന്നു. അനുഭസമ്പത്തിനൊപ്പം യുവത്വത്തിനും മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ ഇത്തവണ ഇറക്കുന്നത്. ലോകകപ്പില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം കിരീട ഫേവറിറ്റുകളില്‍ ഒന്നു കൂടിയാണ് ഇന്ത്യ. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴിലാണ് ഇന്ത്യ അവസാനമായി കിരീടമുയര്‍ത്തിയത്.
വളരെയധികം വെല്ലുവിളിയുള്ള ലോകകപ്പെന്നാണ് ഇത്തവണത്തെ ടൂര്‍ണമെന്റിനെക്കുറിച്ച് കോലി അഭിപ്രായപ്പെട്ടത്. ലോകകപ്പില്‍ എംഎസ് ധോണി ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിക്കുമെന്ന് കോച്ച് രവി ശാസ്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ധോണിയുടെ കരിയറിലെ നാലാം ലോകകപ്പാണിത്. അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ലോകകപ്പും ഇതു തന്നെയായിരിക്കും. 341 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ധോണി 50ന് മുകളില്‍ ശരാശരിയില്‍ 10,500 റണ്‍സ് നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications