വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഉയരം കംഗാരുക്കള്‍ക്കു മുതല്‍ക്കൂട്ട്... വിട്ടുകൊടുക്കില്ലെന്ന് ഹിറ്റ്മാന്‍, ഇന്ത്യ ഓസ്‌ട്രേലിയയില്‍

ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം തുടങ്ങുന്നത്

By Manu

ബ്രിസ്ബണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ സമ്പൂര്‍ണ പരമ്പര വിജയത്തിനു ശേഷം ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ വിമാനമിറങ്ങി. ദൈര്‍ഘ്യമേറിയ ഓസീസ് പര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ വരവ്. മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം തുടങ്ങുന്നത്. അതിനു ശേഷം നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും കൂടി ഇന്ത്യ ഇവിടെ കളിക്കും.

ഓസീസിനെതിരേ ചരിത്രം വഴിമാറും... കോലിയോ, രോഹിത്തോ? വരുന്നത് റെക്കോര്‍ഡുകളുടെ പരമ്പരഓസീസിനെതിരേ ചരിത്രം വഴിമാറും... കോലിയോ, രോഹിത്തോ? വരുന്നത് റെക്കോര്‍ഡുകളുടെ പരമ്പര

ഇവര്‍ പോവുന്നത് കാണാനോ, കളിക്കാനോ? ഓസീസിനെതിരേ ഒരവസരം പോലും ലഭിക്കില്ല!! ഇന്ത്യയുടെ ടൂറിസ്റ്റുകള്‍.. ഇവര്‍ പോവുന്നത് കാണാനോ, കളിക്കാനോ? ഓസീസിനെതിരേ ഒരവസരം പോലും ലഭിക്കില്ല!! ഇന്ത്യയുടെ ടൂറിസ്റ്റുകള്‍..

ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ സാന്നിധ്യമറിയിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഓസ്‌ട്രേലിയയെന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം നടത്തും

ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം നടത്തും

അവസാനമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ കളിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോറ്റ ഇന്ത്യ ഒന്നില്‍ സമനില വഴങ്ങിയിരുന്നു. അവസാനം വരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനം ടീമിനു നടത്താന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണെന്നു രോഹിത് പറഞ്ഞു.
സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. ഓസീസിനെതിരേ ഇതു തീര്‍ച്ചയായും ടീമിന് മുതല്‍ക്കൂട്ടാവുമെന്നും ഹിറ്റ്മാന്‍ വിശദമാക്കി. ഓസ്‌ട്രേലിയയില്‍ ഇതുവരെ അഞ്ചു ടെസ്റ്റുകൡ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഇവയില്‍ മൂന്നെണ്ണം 1970- 80 കളിലായിരുന്നു. ശേഷിച്ചവ 2004ലും 2008ലുമായിരുന്നു.

ഓസീസ് ബൗളര്‍മാര്‍

ഓസീസ് ബൗളര്‍മാര്‍

ബൗണ്‍സും പേസുമുള്ള പിച്ചില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ കൂടുതല്‍ അപകടകാരികളാമെന്ന് രോഹിത് അഭിപ്രായപ്പെട്ടു.
ഓസീസ് പേസര്‍മാര്‍ ഉയരം കൂടിയവരാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു സാഹചര്യം ശരിക്കും മുതലെടുക്കാനാവും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു ഉയരം കുറവാണ്. അതുകൊണ്ടു തന്നെ അവരെ നേരിടുക എളുപ്പമാവില്ല. എങ്കിലും മുന്‍ പര്യടനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം തന്നെ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുമെന്നും ഹിറ്റ്മാന്‍ ഉറപ്പു നല്‍കി. പെര്‍ത്തില്‍ നടക്കാനിരിക്കുന്ന ടെസ്റ്റിലായിരിക്കും ടീം ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടി വരികയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റാങ്കിങില്‍ ഇന്ത്യക്കു മുന്‍തൂക്കം

റാങ്കിങില്‍ ഇന്ത്യക്കു മുന്‍തൂക്കം

റാങ്കിങ് പരിശോധിക്കുകയാണെങ്കില്‍ ഓസീസിനെതിരേ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ടെസ്റ്റ് റാങ്കിങില്‍ 116 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് ഇന്ത്യ. 102 പോയിന്റുള്ള ഓസ്‌ട്രേലിയ നാലാമതാണ്.
ഏകദിനത്തിലാവട്ടെ ഇന്ത്യ രണ്ടാമതുണ്ടെങ്കില്‍ അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ഓസീസ് ആറാം റാങ്കിലാണ്. ട്വന്റി20യിലും ഇന്ത്യ രണ്ടാംസ്ഥാനക്തത്തു തന്നെയാണ്. ഇന്ത്യക്കു താഴെ മൂന്നാം റാങ്കിലാണ് കംഗാരുപ്പട.

Story first published: Monday, November 19, 2018, 15:53 [IST]
Other articles published on Nov 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X