ലോകകപ്പ്: അങ്കം ജയിക്കാന്‍ ഇതാ ടീം ഇന്ത്യ, 15 അംഗ ടീമിനെ പ്രഖ്യാപിച്ചു, പന്തും റായുഡുവും ഔട്ട്
ദില്ലി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിനു കീഴിലുള്ളള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് 15 അംഗ സംഘത്തെ തിരഞ്ഞെടുത്തത്. വിരാട് കോലി നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്.
ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കു പിന്നാലെ ലോകകപ്പിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച മൂന്നാമത്തെ ടീമാണ് ഇന്ത്യ. 2011നു ശേഷം ആദ്യ ലോക കിരീടമാണ് ലോക രണ്ടാം നമ്പര്‍ ടീം കൂടിയായ ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്.

പന്ത് പുറത്ത്, കാര്‍ത്തിക് അകത്ത്
എംഎസ് ധോണിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടു. പകരമെത്തിയത് അനുഭവസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് കാര്‍ത്തിക്.
ബാക്കപ്പ് ഓപ്പണറായി ലോകേഷ് രാഹുലും ലോകകപ്പ് ടീമിലെത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി നടത്തുന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് രാഹുലിനു തുണയായത്.

റായുഡുവില്ല, നാലാമനാവാന്‍ രണ്ടു പേര്‍
സമീപകാലത്തു ഇന്ത്യന്‍ ഏകദിന ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന അമ്പാട്ടി റായുഡുവിന് ലോകകപ്പ് ടീമില്‍ നറുക്കുവീണില്ല. നേരത്തേ നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനിലേക്കു ഇന്ത്യ കണ്ടു വച്ചിരുന്നത് റായുഡുവിനെയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചു.
ഇന്ത്യക്കു ഏറെ തലവേദനയായിരുന്ന നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ കാര്‍ത്തികിനെ കൂടാതെ യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറുമാണ് പരിഗണിക്കപ്പെട്ടത്. സമീപകാലത്തു ഇന്ത്യക്കു വേണ്ടി ചില ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ വിജയ്ക്കായിരുന്നു.

ജഡേജ മൂന്നാം സ്പിന്നര്‍
കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരെക്കൂടാതെ ടീമിലെ മൂന്നാം സ്പിന്നറായി രവീന്ദ്ര ജഡേജയും 15 അംഗഗ ടീമില്‍ ഇടം പിടിച്ചു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി ഉജ്ജ്വല പ്രകടനമാണ് ജഡേജ കാഴ്ചവയ്ക്കുന്നത്. ഫീല്‍ഡിങിലെ മികവും ജഡേജയ്ക്കു മുതല്‍ക്കൂട്ടാവുകയായിരുന്നു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications