Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാരനായിരുന്ന കാലത്ത് രാഹുല്‍ ദ്രാവിഡ് ഒരു പാവമായിരുന്നു!

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് പഴയ ഇന്ത്യന്‍ ക്രിക്കറ്റ് തന്നെയായിരിക്കാം, എന്നാല്‍ രാഹുല്‍ ദ്രാവിഡ് പഴയ രാഹുല്‍ ദ്രാവിഡ് അല്ല. കളിക്കാരന്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും ബി സി സി ഐയോട് കാണിച്ച വിധേയത്വമൊന്നും ഇന്നത്തെ രാഹുല്‍ ദ്രാവിഡില്‍ നിന്നും പ്രതീക്ഷിക്കേണ്ട എന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചന.

ബി സി സി ഐയുടെ ഉപദേശക സമിതിയിലേക്കുള്ള ക്ഷണം നിരസിച്ചു എന്ന വാര്‍ത്തയാണ് രാഹുല്‍ ദ്രാവിഡ് ഇത്ര മാറിയോ എന്ന സംശയം ആരാധകരില്‍ ഉണ്ടാക്കുന്നത്. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണത്രെ കാരണം. ഗാംഗുലി ക്യാപ്റ്റനായിരിക്കേ ബാറ്റിംഗ് ഓര്‍ഡറിലെ സകല സ്ഥാനങ്ങളിലും ദ്രാവിഡിന് ഇറങ്ങേണ്ടി വന്നിട്ടുണ്ട്. അത് മാത്രമല്ല, കാണൂ...

വിക്കറ്റ് കീപ്പറുമായി വേഷം കെട്ടി

വിക്കറ്റ് കീപ്പറുമായി വേഷം കെട്ടി

ഏകദിന ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടണമെങ്കില്‍ വിക്കറ്റ് കീപ്പറുടെ വേഷം കെട്ടിയേ പറ്റൂ എന്ന സ്ഥിതി വരെ രാഹുല്‍ ദ്രാവിഡിന് ഉണ്ടായിരുന്നു. സ്ലിപ്പില്‍ മിന്നല്‍ ക്യാച്ചുകളെടുക്കുന്ന ദ്രാവിഡ് ഇന്ത്യയുടെ കീപ്പറാകുന്നത് അങ്ങനെയാണ്. 2003 ലോകകപ്പ് അടക്കമുളള പല ടൂര്‍ണമെന്റുകളിലും ദ്രാവിഡായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്.

ഓപ്പണറായി ഇറക്കി

ഓപ്പണറായി ഇറക്കി

സ്‌പെഷലിസ്റ്റ് ഓപ്പണറല്ലാത്തെ ദ്രാവിഡിന് ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങേണ്ടി വന്നു. ലോകം കണ്ട ഏറ്റവും മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനെ അഞ്ചും ആറും ഒന്നും മൂന്നും സ്ഥാനങ്ങളില്‍ മാറി മാറി കളിപ്പിച്ചു.

കംപ്ലീറ്റ് ടീം മാന്‍

കംപ്ലീറ്റ് ടീം മാന്‍

കീപ്പറായാലും ഓപ്പണറായാലും തന്നെ ഏല്‍പിച്ച ദൗത്യം ഒരു മറുവാക്ക് പോലും പറയാതെ ഏറ്റെടുത്ത് ഭംഗിയാക്കിയ ടീം പ്ലെയറായിരുന്നു രാഹുല്‍ ദ്രാവിഡ്. എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല.

ദ്രാവിഡിനും ദേഷ്യം വരും

ദ്രാവിഡിനും ദേഷ്യം വരും

ഐ പി എല്ലില്‍ രാജസ്ഥാന്റെ മെന്ററായിരിക്കേ ദേഷ്യം കൊണ്ട് തൊപ്പി വലിച്ചെറിഞ്ഞ് നടന്നുപോകുന്ന ദ്രാവിഡിനെയും നമ്മള്‍ കണ്ടു. 2014 സീസണിലെ അപ്രതീക്ഷിച തോല്‍വിയാണ് ദ്രാവിഡിനെ ദേഷ്യം പിടിപ്പിച്ചത്.

ബി സി സി ഐയിലേക്കില്ല?

ബി സി സി ഐയിലേക്കില്ല?

കോച്ചായി പരിഗണിക്കപ്പെടും എന്ന് പരക്കെ അഭ്യൂഹമുണ്ടായിട്ടും ദ്രാവിഡിന് ഉപദേശക സമിതിയില്‍ പോലും ഇടം കിട്ടിയില്ല. ഗാംഗുലിയുടെ പേരില്‍ ദ്രാവിഡ് തന്നെ ഈ സ്ഥാനം നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ദ്രാവിഡിനെ വേണം

ദ്രാവിഡിനെ വേണം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നവീകരണം രാഹുല്‍ ദ്രാവിഡില്ലാതെ പൂര്‍ണമാകില്ല എന്നാണ് ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയ പറയുന്നത്. ദ്രാവിഡിന് പ്രധാനപ്പെട്ട ഒരു സ്ഥാനം ബി സി സി ഐയില്‍ കിട്ടും എന്നതിന്റെ സൂചനയാണ് അത്.

Story first published: Wednesday, June 3, 2015, 13:06 [IST]
Other articles published on Jun 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+