വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു മാത്രമല്ല, യോ യോ ടെസ്റ്റില്‍ വീണവര്‍ ഇനിയുമുണ്ട്... യുവരാജ്, റെയ്‌ന!! ഈ നിര കേട്ടാല്‍ ഞെട്ടും

സഞ്ജുവിനെ ഇന്ത്യന്‍ എ ടീമില്‍ നിന്നൊഴിവാക്കിയിരുന്നു

യോ യോ ടെസ്റ്റില്‍ വീണവര്‍ | Oneindia Malayalam

ദില്ലി: ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിനു വേണ്ടിയുള്ള യോ യോ ടെസ്റ്റ് ബിസിസിഐ നിര്‍ബന്ധമാക്കിയത്. ഫിറ്റ്‌നസ് ടെസ്റ്റിനു ഇന്ത്യയെപ്പോലെ പ്രാധാന്യം നല്‍കുന്ന മറ്റൊരു ടീമും ഇല്ലെന്നു തന്നെ കാണാനാവും.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ യോ യോ ടെസ്റ്റില്‍ പ്രമുഖ താരങ്ങള്‍ക്കു തിരിച്ചടി നേരിടുന്നത് ഇതാദ്യമായല്ല. നേരത്തേയും ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങള്‍ യോ യോ ടെസ്റ്റ് കടമ്പയില്‍ തട്ടി വീണിട്ടുണ്ട്.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

വിവാദങ്ങളും കേസും കാരണം കരിയര്‍ തന്നെ ചോദ്യചിഹ്നമായി മാറിയ ഇന്ത്യയുടെ മുന്‍നിര പേസര്‍ മുഹമ്മദ് ഷമി ഇത്തവണ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട മറ്റൊരു പ്രമുഖ താരമാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റിലാണ് ഷമിക്കു തിരിച്ചടി നേരിട്ടത്. ഇതേ തുടര്‍ന്നു അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന ഏക ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും താരത്തെ ഒഴിവാക്കുകയും ചെയ്തു. നവദീപ് സെയ്‌നിയാണ് പകരക്കാരനായി ടീമിലെത്തിയത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി താരം എട്ടു മല്‍സരങ്ങളില്‍ നിന്നും 34 വിക്കറ്റുകളുമായി മിന്നിയിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി മോശം പ്രകടനമാണ് ഷമി കാഴ്ചവച്ചത്. നാലു മല്‍സരങ്ങള്‍ മാത്രം കളിച്ച താരത്തിനു മൂന്നു വിക്കറ്റ് മാത്രമേ നേടാനായിരുന്നുള്ളൂ.

 സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഷമി യോ യോ ടെസ്റ്റില്‍ പരാജയപ്പെടുന്നതിനു മണിക്കൂറുകള്‍ മാത്രം മുമ്പാണ് മലയാളി താരം സഞ്ജു സാംസണും കാലിടറിയത്. ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ എ ടീമിനൊപ്പം യാത്ര തിരിക്കാന്‍ തയ്യാറെടുക്കവെയായിരുന്നു സഞ്ജുവിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. യോഗ്യതാമാര്‍ക്കായ 16.1 എത്തിപ്പിടിക്കാന്‍ 23 കാരനായ സഞ്ജുവിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് എ ടീമില്‍ നിന്നും താരത്തെ ബിസിസിഐ ഒഴിവാക്കുകയും ചെയ്തു.
രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഈ സീസണിലെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജു ദേശീയ ടീമിനായും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും 441 റണ്‍സാണ് രാജസ്ഥാനു വേണ്ടി താരം അടിച്ചെടുത്തത്.

 വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

2017ലെ ഐപിഎല്ലിലൂടെ വരവറിയിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും നേരത്തേ യോ യോ ടെസ്റ്റില്‍ പരാജയമേറ്റുവാങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണിലായിരുന്നു ഇത്. ആഭ്യന്തര ക്രിക്കറ്റില്‍ ത്രിപുരയ്‌ക്കെതിരായ കളിയില്‍ സെഞ്ച്വറിയുമായി മിന്നിയ ശേഷമാണ് സുന്ദര്‍ ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനായത്.
ഇന്ത്യ ജേതാക്കളായ കഴിഞ്ഞ നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര പരമ്പകയില്‍ മികച്ച പ്രകടനം നടത്താന്‍ സുന്ദറിനായിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു താരം. പക്ഷെ ആര്‍സിബിക്കു വേണ്ടി കളിക്കാന്‍ സുന്ദറിന് കാര്യമായി അവസരം ലഭിച്ചില്ല.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

കണ്ണഞ്ചിപ്പിക്കുന്ന ഫീല്‍ഡിങ് പ്രകടനത്തിലൂടെ ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളെന്ന് വിശേഷിപ്പിക്കപ്പെട്ട സുരേഷ് റെയ്‌നയും ഒരിക്കല്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് എത്ര പേര്‍ക്കറിയാം. 2017ലെ യോ യോ ടെസ്റ്റിലാണ് റെയ്‌നയ്ക്കു പിഴച്ചത്. ഇതേ തുടര്‍ന്നു ശ്രീലങ്കയ്്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും താരം തഴയപ്പെടുകയും ചെയ്തു.
എന്നാല്‍ ഈ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട റെയ്‌ന തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. യോ യോ ടെസ്റ്റ് ജയിച്ച താരം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ ട്വന്റി20 പരമ്പര കളിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റെയ്‌ന ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടിയും ഇറങ്ങി. ചെന്നൈക്കൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാനും താരത്തിനു സാധിച്ചു.

 യുവരാജ് സിങ്

യുവരാജ് സിങ്

റെയ്‌നയെപ്പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു സ്റ്റാര്‍ ഓള്‍റൗണ്ടറും തകര്‍പ്പന്‍ ഫീല്‍ഡറുമായ യുവരാജ് സിങും ഒരിക്കല്‍ യോ യോ ടെസ്‌റ്റെന്ന കടമ്പയില്‍ തട്ടി വീണിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കൈക്കലാക്കിയ യുവി പിന്നീട് അര്‍ബുദമെന്ന മാരക രോഗത്തെയും അതീജിവിച്ച് ക്രിക്കറ്റില്‍ തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് യോ യോ ടെസ്റ്റില്‍ യുവി പരാജയപ്പെട്ടത്. ഇതേ തുടര്‍ന്നു ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാനും താരത്തിനായില്ല.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് നടന്ന യോ യോ ടെസ്റ്റില്‍ യുവി ജയിച്ചുകയറിയെങ്കിലും താരത്തെ സെലക്റ്റര്‍മാര്‍ ദേശീയ ടീമിലേക്കു പരിഗണിക്കാന്‍ തയ്യാറായില്ല.

 തുടക്കം 2017ല്‍

തുടക്കം 2017ല്‍

2017ലാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ഫിറ്റ്‌നസ് നിലവാരം പരിശോധിക്കാനുറച്ച് ബിസിസിഐ യോ യോ ടെസ്റ്റിനു തുടക്കം കുറിക്കുന്നത്. ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ബിസിസിഐയുടെ ഈ നീക്കം.
ഇന്ത്യക്കു വേണ്ടി കളിക്കുന്ന ഏതൊരു ക്രിക്കറ്റ് താരവും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പിന്നിലല്ലെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയായിരുന്നു യോ യോ ടെസ്റ്റ്.

കുംബ്ലെ നേരത്തേ തുടങ്ങി

കുംബ്ലെ നേരത്തേ തുടങ്ങി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ കോച്ചും സ്പിന്‍ ഇതിഹാസവുമായിരുന്ന അനില്‍ കുംബ്ലെയാണ് ഇത്തരത്തിലൊരു ഫിറ്റ്‌നസ് ടെസ്റ്റിനു തുടക്കമിടുന്നത്. കുംബ്ലെ പരിശീലകസ്ഥാനത്ത് ഇരുന്നപ്പോഴായിരുന്നു ഇത്. പിന്നീട് കുംബ്ലെ പരിശീലകസ്ഥാനമൊഴിഞ്ഞതോടെ ഈ ടെസ്റ്റും നിന്നുപോവുകയായിരുന്നു.
ഒടുവില്‍ ടീം മാനേജ്‌മെന്റിന്റെ ശുപാര്‍ശയെ തുടര്‍ന്ന് 2017ല്‍ ഇത്തരത്തിലൊരു ടെസ്റ്റ് നിര്‍ബന്ധകമാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

നിര്‍ബന്ധമാക്കിയത് ഇന്ത്യ

നിര്‍ബന്ധമാക്കിയത് ഇന്ത്യ

ദേശീയ ടീമിലെ ക്രിക്കറ്റര്‍മാരുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിനായി നിലവില്‍ ഇന്ത്യയില്‍ മാത്രമേ യോ യോ ടെസ്റ്റ് പോലൊരു പരിശോധന നിര്‍ബന്ധമാക്കിയിട്ടുള്ളൂ. മറ്റു പല രാജ്യങ്ങളിലും യോ യോ ടെസ്റ്റ് ഉണ്ടെങ്കിലും അത് നിര്‍ബന്ധമല്ലെന്നതാണ് പ്രത്യേകത.
വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരടക്കമുള്ള ടീമുകളെല്ലാം ഫിറ്റ്‌നസ് അളക്കാന്‍ യോ യോ ടെസ്റ്റ് നടത്തുന്നുണ്ട്.

എന്താണ് യോ യോ ടെസ്റ്റ് ?

ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ യോ യോ ടെസ്റ്റിനു വിധേയരാവുന്നതിന്റെ വീഡിയോ കാണാം.

'കൊടുംചതി'... അശ്വിന്റെ തന്ത്രം ഇന്ത്യക്കെതിരേ പ്രയോഗിക്കുമെന്ന് മുജീബ്!! പണി പാളിയോ? 'കൊടുംചതി'... അശ്വിന്റെ തന്ത്രം ഇന്ത്യക്കെതിരേ പ്രയോഗിക്കുമെന്ന് മുജീബ്!! പണി പാളിയോ?

Story first published: Tuesday, June 12, 2018, 10:49 [IST]
Other articles published on Jun 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X