Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരെ ക്രിക്കറ്റില്‍ ഇനിയധികം കാണില്ല, വിരമിക്കും ഏതു നിമിഷവും!! കൂട്ടത്തില്‍ യുവരാജും

ഈ വർഷം ആരൊക്കെ കളി മതിയാക്കും? | Players Who Will Retire This Year | Oneindia Malayalam

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇന്ത്യയുടെ ചില മിന്നും താരങ്ങളുടെ വിരമിക്കലിന് ഈ വര്‍ഷം സാക്ഷിയായേക്കും. ജൂണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകപ്പിന് മുമ്പോ, ചിലപ്പോള്‍ ശേഷമോ ചില പ്രമുഖ കളിക്കാര്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനിടയുണ്ട്.

ദേശീയ ടീമിലേക്കുള്ള വഴിയടഞ്ഞ താരങ്ങളാണ് ക്രിക്കറ്റിനോട് എന്നെന്നേക്കുമായി ഗുഡ്‌ബൈ പറയാനൊരുങ്ങുന്നത്. ഏതു സമയത്തും വിരമിക്കല്‍ പ്രഖ്യാപിക്കാനിടയുള്ള ഇന്ത്യയുടെ ചില മുന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ മുന്‍ സ്പിന്‍ സൂപ്പര്‍ താരമായിരുന്ന ഹര്‍ഭജന്‍ സിങ് ഈ വര്‍ഷം തന്നെ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സാധ്യതയേറെയാണ്. ദേശീയ ടീമിനായി കളിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഐപിഎല്ലില്‍ സജീവമാണ് ഭാജി. കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം അദ്ദേഹമുണ്ടായിരുന്നു. വരാനിരിക്കുന്ന പുതിയ സീസണിലും ഭാജിയെ സിഎസ്‌കെ നിലനിര്‍ത്തിയിട്ടുണ്ട്. ഒരുപക്ഷെ അടുത്ത ഐപിഎല്ലോടെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കാനാണ് സാധ്യത.
നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഭാജി ഒരു ടീമിന്റെയും ഭാഗമല്ല. അദ്ദേഹം കളിക്കുന്ന ഏക ടൂര്‍ണമെന്റ് കൂടിയാണ് ഐപിഎല്‍.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമെന്ന് വിശേഷിപ്പിക്കപ്പെടുകയും എന്നാല്‍ തന്റെ പ്രതിഭയ്‌ക്കൊത്ത കളി പുറത്തെടുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത താരമാണ് ഇര്‍ഫാന്‍ പഠാന്‍. തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസില്ലായ്മയുമാണ് ഇര്‍ഫാന്റെ കരിയര്‍ തകര്‍ത്തത്.
2006ല്‍ പാകിസ്താനെതിരേ നേടിയ ഹാട്രിക്കും 2007ലെ ടി29 ലോകചാംപ്യന്‍മാരായ ടീമില്‍ അംഗമാവാന്‍ കഴിഞ്ഞതും ഇര്‍ഫാന്റെ കരിയറിലെ അവിസ്മരണീയ നേട്ടങ്ങളില്‍ ചിലതാണ്. ദേശീയ ടീമിന് വേണ്ടാത്ത ഇര്‍ഫാന് ഐപിഎല്ലിലും ടീമുകളൊന്നുമില്ല.
ഐപിഎല്ലില്‍ ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കകുയാണ് ഇര്‍ഫാന്‍. 2018-19 സീസണിലെ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിന് വേണ്ടി അദ്ദേഹം കളിച്ചിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 463 റണ്‍സും 19 വവിക്കറ്റുകളും ഇര്‍ഫാന്‍ നേടുകയും ചെയ്തു.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനായ താരവും ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങിന്റെയും കരിയര്‍ അസ്തമയത്തിന്റെ വക്കിലാണ്. ജൂണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കൂടി കൡച്ച് വിരമിക്കുകയാണ് യുവി സ്വപ്‌നം കാണുന്നതെങ്കിലും അതു നടക്കാന്‍ സാധ്യത കുറവാണ്. കാരണം ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ ഇതിനകം തന്നെ ഏറെക്കുറെ തീരുമാനിച്ചു കഴിഞ്ഞു. അവയിലൊന്നും യുവിയുടെ പേര് ഉള്‍പ്പെട്ടിട്ടില്ല.
എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിടാന്‍ ഒരുക്കമല്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തി സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് യുവിയുടെ ലക്ഷ്യം. 2018-19ലെ വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 264 റണ്‍സാണ് താരം നേടിയത്. എന്നാല്‍ രഞ്ജിയില്‍ ഏഴ് ഇന്നിങ്‌സുകളിലായി വെറും 99 റണ്‍സാണ് യുവിയുടെ സമ്പാദ്യം.

Story first published: Wednesday, January 16, 2019, 17:01 [IST]
Other articles published on Jan 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+