വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ നെയ്മര്‍, ചീക്കു, ഷാന, ഗബ്ബാര്‍... ക്രിക്കറ്റ് താരങ്ങളും ഇരട്ടപ്പേരുകളും, ഇവ വന്നതെങ്ങനെ?

ടീമിലെ മിക്ക താരങ്ങള്‍ക്കും ഇരട്ടപ്പേരുകളുണ്ട്

ഒരു ടീം ഒരുമിച്ച് കളിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുമ്പോള്‍ അത് വെറുമൊരു ടീമല്ല, മറിച്ച് ഒരു കുടുംബമായി മാറും. കുടുംബമാവുമ്പോള്‍ പലര്‍ക്കും ഇരട്ടപ്പേരുകളുണ്ടാവുന്നതും സ്വാഭാവികമാണ്. പറഞ്ഞുവന്നത് ടീം ഇന്ത്യയെക്കുറിച്ചാണ്. ടീമിലെ പലരും ദീര്‍ഘകാലമായി ഒരുമിച്ച് കളിക്കുന്നവരും അടുത്ത സുഹൃത്തുക്കളുമാണ്. അതിനാല്‍ തന്നെ ഇവര്‍ക്കെല്ലാം യഥാര്‍ഥ പേര് കൂടാതെ ഒരു ഇരട്ടപ്പേര് കൂടിയുണ്ട്.

സച്ചിന്‍ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍, പക്ഷെ കംപ്ലീറ്റ് ക്രിക്കറ്ററല്ല! തിരഞ്ഞെടുത്തത് ലീസച്ചിന്‍ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍, പക്ഷെ കംപ്ലീറ്റ് ക്രിക്കറ്ററല്ല! തിരഞ്ഞെടുത്തത് ലീ

ഓസീസ് താരങ്ങള്‍ കോലിയെ ഭയന്നു, കാരണം ഐപിഎല്‍... ക്ലാര്‍ക്കിന് ഫിഞ്ചിന്റെ മറുപടിഓസീസ് താരങ്ങള്‍ കോലിയെ ഭയന്നു, കാരണം ഐപിഎല്‍... ക്ലാര്‍ക്കിന് ഫിഞ്ചിന്റെ മറുപടി

ചില ഇരട്ടപ്പേരുകള്‍ ടീമംഗങ്ങള്‍ തന്നെയിട്ടപ്പോള്‍ മറ്റു ചിലതിന് പിന്നില്‍ ആരാധകരുമാണ്. എന്നാല്‍ കുട്ടിക്കാലം മുതലുള്ള വിളിപ്പേരും ചിലര്‍ അതേ പോലെ നിലനിര്‍ത്തിപ്പോരുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളവരും ഇല്ലാത്തവരുമായ ചില പ്രമുഖ താരങ്ങളുടെ ഇരട്ടപ്പേരുകളും അവ എങ്ങനെ വന്നുവെന്നും നമുക്ക് നോക്കാം.

വിരാട് കോലി- ചീക്കു

വിരാട് കോലി- ചീക്കു

ഇന്ത്യന്‍ ടീമിലേക്കു വന്ന കാലത്ത് ക്യാപ്റ്റന്‍ വിരാട് കോലി ഇപ്പോഴത്തേതു പോലെ ആയിരുന്നില്ല. തടിച്ച ശരീര പ്രകൃതമായിരുന്നു അദ്ദേഹത്തിന്. വലിയ ചെവികളാണ് കോലിയുടേത്. തുടക്കകാലത്തു പലപ്പോഴുും മുടി നന്നായി വെട്ടിക്കുറയ്ക്കുകയും കൂടി ചെയ്തതോടെ ചെവികള്‍ കൂടുതല്‍ എടുത്തു കാണിക്കുകയും ചെയ്തു. അപ്പോഴാണ് കോലി കളിച്ചിരുന്ന ഡല്‍ഹി ടീമിലെ കോച്ചുകളിലൊരാള്‍ ചീക്കുവെന്ന് വിളിപ്പേരിടുന്നത്.
ചംപക് എന്ന കുട്ടികളുടെ മാസികയിയില്‍ ചീക്കുവെന്ന ഒരു മുയല്‍ കഥാപാത്രമുണ്ടായിരുന്നു. ചീക്കുവുമായി തോന്നിയ സാമ്യതയെ തുടര്‍ന്നായിരുന്നു കോച്ച് കോലിക്കു ഈ പേരിട്ടത്. ഇത് ക്ലിക്കാവുകയും ചെയ്തു. ഇപ്പോഴും ടീമംഗങ്ങളെല്ലാം ഈ പേരിലാണ് കോലിയെ വിളിക്കുന്നത്.

എംഎസ് ധോണി- മഹി

എംഎസ് ധോണി- മഹി

മുന്‍ നായകന്‍ എംഎസ് ധോണിയുടെ കരിയറിലെ തുടക്കകാലത്തെ വിളിപ്പേര് മഹെയെന്നായിരുന്നു. മഹേന്ദ്ര എന്നതിന്റെ ചുരുക്കമായിരുന്നു ഇത്. എന്നാല്‍ ധോണി പിന്നീട് ഇന്ത്യന്‍ ടീമിലെത്തുകയും പ്രശസ്തനാവുകയും ചെയ്തതോടെ അവര്‍ മഹിയെന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി. തന്റെ പഴയ വിളിപ്പേര് ഒഴിവാക്കിയ ധോണിയും മഹിയെന്നത് പിന്നീട് സ്വീകരിക്കുകയായിരുന്നു.

അജിങ്ക്യ രഹാനെ- അജ്ജു, ജിങ്ക്‌സ്

അജിങ്ക്യ രഹാനെ- അജ്ജു, ജിങ്ക്‌സ്

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യവും വൈസ് ക്യാപ്റ്റനുമായ മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയ്ക്കു രണ്ട് ഇരട്ടപ്പേരുകളുണ്ട്. രണ്ടും അദ്ദേഹത്തിന്റെ പേരില്‍ നിന്നും പിറവിയെടുത്തതാണ്. ഒരു പേര് അജ്ജുവെന്നാണെങ്കില്‍ മറ്റൊന്ന് ജിങ്ക്‌സ് എന്നാണ്. ഇതില്‍ ജിങ്ക്‌സാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ഷെയ്ന്‍ വോണാണ് രഹാനെയ്ക്ക് ഈ പേരിട്ടത്. അജിങ്ക്യയെന്ന് ഉച്ഛരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അദ്ദേഹം ജിങ്ക്‌സെന്ന് വിളിക്കുകയായിരുന്നു. എന്നാല്‍ ക്രിക്കറ്റിനു പുറത്ത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം അജ്ജുവാണ് രഹാനെ.

ശിഖര്‍ ധവാന്‍- ജാട്ട്, ഗബ്ബാര്‍

ശിഖര്‍ ധവാന്‍- ജാട്ട്, ഗബ്ബാര്‍

ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് ജാട്ട്, ഗബ്ബാര്‍ എന്നീ രണ്ട് ഇരട്ടപ്പേരുകളുണ്ട്. എന്നാല്‍ ഗബ്ബാറെന്ന പേരാണ് കൂടുതല്‍ പ്രശസ്തം. ഇതിനു പിന്നിലൊരു കഥയുമുണ്ട്. രഞ്ജി ട്രോഫിയില്‍ കളിച്ചിരുന്ന കാലത്ത് സ്ഥിരമായി സില്ലി പോയിന്റിലായിരുന്നു ധവാന്‍ ഫീല്‍ഡ് ചെയ്തിരുന്നത്. എതിര്‍ ടീം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി മുന്നേറുമ്പോള്‍ ഇടയ്ക്കിടെ ടീമംഗങ്ങളെ പ്രചോദിപ്പിക്കാനും ആത്മവിശ്വാസമുയര്‍ത്താനും ബൊഹത്ത് യാരാന ലഗ്താ ഹെ എന്ന് അവരോട് ആക്രോശിക്കുമായിരുന്നു. ചിലപ്പോള്‍ ധവാന്റെ ശബ്ദം ഡ്രസിങ് റൂമില്‍ വരെ കേള്‍ക്കുകയും ചെയ്തിരുന്നു.
ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ ഷോലെയിലെ വില്ലന്‍ ഗബ്ബാര്‍ സിങിന്റെ പ്രശസ്തമായ ഡയലോഗാണിത്. ഇതേ തുടര്‍ന്നാണ് ധവാന് ഗബ്ബാറെന്ന ഇരട്ടപ്പേര് വീഴുന്നത്.

സുരേഷ് റെയ്‌ന- സോനു

സുരേഷ് റെയ്‌ന- സോനു

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. സോനുവെന്നാണ് റെയ്‌നയുടെ ഇരട്ടപ്പേര്. എന്നാല്‍ ഈ ഇരട്ടപ്പേര് തനിക്ക് എങ്ങനെ വന്നുവെന്ന് റെയ്‌നയ്ക്കു പോലുമറിയില്ലെന്നതാണ് രസകരം. കുട്ടിയായിരിക്കെ ഒരിക്കല്‍ വീട്ടില്‍ വച്ച് കളിച്ചുകൊണ്ടിരിക്കെയാണ് ആരോ തന്നെ ആദ്യമായി ഈ പേര് വിളിച്ചതെന്ന് റെയ്‌ന ഓര്‍മിക്കുന്നു. അതിനു ശേഷം വളരെ അടുപ്പമുള്ളവരെല്ലാം സോനുവെന്നാണ് റെയ്‌നയെ വിളിക്കുന്നത്.

രോഹിത് ശര്‍മ- ഷാന, ഹിറ്റ്മാന്‍, രോ

രോഹിത് ശര്‍മ- ഷാന, ഹിറ്റ്മാന്‍, രോ

ഇന്ത്യന്‍ ടീമില്‍ ഏറ്റവുമധികം വിളിപ്പേരുകളുള്ളത് വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കാണ്. ഷാന, ഹിറ്റ്മാന്‍, റോ എന്നിവരെല്ലാം രോഹിത്തിന്റെ ഇരട്ടപ്പേരുകളാണ്. യുവരാജ് സിങാണ് രോഹിത്തിന് ഷാനയെന്ന ഇരട്ടപ്പേരിടുന്നത്. ടീമിലെ ഏറ്റവും ചിന്താശേഷിയുള്ള താരമെന്നാണ് യുവി രോഹിത്തിനെ വിശേഷിപ്പിക്കുന്നത്. ബാറ്റിങ് ശൈലി കൊണ്ട് ആരാധകര്‍ രോഹിത്തിന് നല്‍കിയ പേരാണ് ഹിറ്റ്മാന്‍. എന്നാല്‍ ഭാര്യക്കു രോഹിത് രോയാണ്. ടീമിലെ ചില സഹതാരങ്ങളും അദ്ദേഹത്തെ ഈ പേരില്‍ വിളിക്കാറുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ-ഹെയറി, റോക്ക്‌സ്റ്റാര്‍

ഹാര്‍ദിക് പാണ്ഡ്യ-ഹെയറി, റോക്ക്‌സ്റ്റാര്‍

ടീം ഇന്ത്യയിലെ ഫ്രീക്കനാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. വളരെ സ്റ്റൈലിഷായാണ് ഹാര്‍ദിക് കളിക്കളത്തിന് പുറത്ത് പ്രത്യക്ഷപ്പെടാറുള്ളത്. തലമുടിയില്‍ ഇടയ്ക്കിടെ പരീക്ഷണങ്ങള്‍ നടത്തുന്നും ഹാര്‍ദിക്കിന്റെ ഹോബിയാണ്. ഇതു കാരണം ഹെയറിയെന്നൊരു വിളിപ്പേര് താരത്തിനുണ്ട്. റോക്ക്‌സ്റ്റാറെന്നാണ് ഹാര്‍ദിക്കിന്റെ മറ്റൊരു ഇരട്ടപ്പേര്. മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങളാണ് അദ്ദേഹത്തിന് ഈ പേരിട്ടത്. സ്റ്റൈലും മനോഭാവവുമെല്ലാമായിരുന്നു ഇതിനു പിന്നില്‍. ഇന്ത്യന്‍ ടീമിലെ നെയ്മര്‍ എന്നൊരു പേര് സുരേഷ് റെയ്‌ന തനിക്ക് ഇട്ടിരുന്നതായി ഹാര്‍ദിക് പറയുന്നു. എംഎസ് ധോണി ഇതിനോടു യോജിക്കുകയും ചെയ്തിരുന്നു.

യുവരാജ് സിങ്- യുവി

യുവരാജ് സിങ്- യുവി

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ഇരട്ടപ്പേര് യുവി എന്നാണെന്നത് എല്ലാവര്‍ക്കുമറിയാവുന്നതാണ്. യുവരാജെന്ന് ഉച്ഛരിക്കുന്നതിനേക്കാള്‍ എളുപ്പമായതിനാലാണ് അദ്ദേഹത്തിന് ഈ പേര് വീണത്.

ഭുവനേശ്വര്‍ കുമാര്‍- ഭുവി

ഭുവനേശ്വര്‍ കുമാര്‍- ഭുവി

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ ഇരട്ടപ്പേര് ഭുവിയെന്നണ്. മറ്റു പല താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദൈര്‍ഘ്യമേറിയ പേലാണ് ഭുവനേശ്വര്‍ കുമാര്‍. ഇത് പറയുക അത്ര എളുപ്പവുമല്ല. ഈ പേര് ഉച്ഛരിക്കാന്‍ ഐപിഎല്ലില്‍ ഒരുമിച്ച് കളിക്കുന്ന വിദേശ താരങ്ങള്‍ക്കും ബുദ്ധിമുട്ടാണ്. ഇതോടെയാണ് ഭുവിയെന്ന ഇരട്ടപേര് പേസര്‍ക്കു ലഭിച്ചത്.

രവീന്ദ്ര ജഡേജ- ജഡ്ഡു

രവീന്ദ്ര ജഡേജ- ജഡ്ഡു

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ടീം ഇന്ത്യയുടെ അവിഭാജ്യഘടകമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഇരട്ടപ്പേര് ജഡ്ഡുവെന്നാണ്. ജഡേജയെന്നതിന്റെ ചുരുക്കം കൂടിയാണിത്. ഇന്ത്യയുടെ മുന്‍ താരം അജയ് ജഡേജയുടെ ഇരട്ടപ്പേരും ജഡ്ഡുവെന്ന് തന്നെയായിരുന്നു. രവീന്ദ്രയെന്നതിനെ പലരും സര്‍ രവീന്ദ്ര ജഡേജയെന്നും വിശേഷിപ്പിക്കാറുണ്ട്.

Story first published: Wednesday, June 10, 2020, 11:25 [IST]
Other articles published on Jun 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X