Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാരില്ല; ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഫീല്‍ഡിനിറങ്ങിയത് മന്‍ദീപ് സിങ്

ചെന്നൈ: നാട്ടിന്‍ പുറങ്ങളില്‍ ക്രിക്കറ്റ് ടീമുകള്‍ തമ്മില്‍ മത്സരം നടക്കുമ്പോള്‍ എതിര്‍ ടീമിന്റെ എണ്ണം തികയ്ക്കാനായി രണ്ടു ടീമിലെയും കളിക്കാര്‍ മാറിമാറി ഫീല്‍ഡ് ചെയ്യുന്നത് അപൂര്‍വമല്ല. എന്നാല്‍, ഇന്ത്യ എ യും ദക്ഷിണാഫ്രിക്ക എ യും തമ്മില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഇന്ത്യന്‍ താരം മന്‍ദീപ് സിങ് ഫീല്‍ഡിലിറങ്ങിയത് അപൂര്‍വ കാഴ്ചയായി.

ചെന്നൈയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ചെന്നൈയിലെ കടുത്ത ചൂടിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ ആറോളം താരങ്ങള്‍ വയറിളക്കവും പേശിവലിവും ബാധിച്ച് വിശ്രമത്തിലാണ്. ഇതാണ് ആളെണ്ണം തികയ്ക്കാന്‍ ഇന്ത്യന്‍ താരത്തിന് ഫീല്‍ഡിലിറങ്ങേണ്ടിവന്നത്. ഇന്ത്യന്‍ ടീമിലെ പന്ത്രണ്ടാമനാണ് മന്‍ദീപ് സിങ്.

mandeepsingh-kxi

32 ാം ഓവറിലാണ് മന്‍ദീപ് ദക്ഷിണാഫ്രിക്കന്‍ കളിക്കാരനായ എഡ്ഡി ലീയിയുടെ ജേഴ്‌സിയണിഞ്ഞ് എതിരാളികള്‍ക്ക് വേണ്ടി ഇറങ്ങിയത്. ഇന്ത്യന്‍ താരത്തെ പുറത്താക്കുന്നതില്‍ ക്യാച്ചെടുത്തോ റണ്ണൗട്ടോ മന്‍ദീപിന് വേണ്ടിവന്നില്ല. ഇന്ത്യന്‍ കോച്ച് ദ്രാവിഡിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് മന്‍ദീപ് ഫീല്‍ഡിനെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ വിശ്രമത്തിലായതിനാല്‍ തിങ്കളാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തന്നെ വീണ്ടും കളിക്കും. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ മത്സരമങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് പകരമായി ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാമെന്ന് സമ്മതിക്കുകയായിരുന്നു. കളിക്കാര്‍ ഫിറ്റായാല്‍ ദക്ഷിണാഫ്രിക്ക ചൊവ്വാഴ്ച ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും.

Story first published: Monday, August 10, 2015, 9:11 [IST]
Other articles published on Aug 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+