For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അത് തീരുമാനിക്കേണ്ടത് ധോണിയല്ല: ബിസിസിഐ

ലണ്ടന്‍: ജയിച്ചുകൊണ്ടിരിക്കുമ്പോഴേ ആര്‍ക്കായാലും വിലയുണ്ടാകൂ. തോറ്റുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പഴംചാക്കും ഒരുപോലെയാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. ഇംഗ്ലണ്ടിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ കോച്ചായി ഡങ്കന്‍ ഫ്ലെച്ചര്‍ തുടരും എന്ന് കൂടി അടിച്ചുവിട്ടതാണ് ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്.

കോച്ചിന്റെ കാര്യം തീരുമാനിക്കേണ്ടത് ധോണിയല്ല എന്നാണ് ബി സി സി ഐ ഇന്ത്യന്‍ ക്യാപ്റ്റന് മറുപടി പറഞ്ഞത്. ഡങ്കന്‍ ഫഌച്ചര്‍ കോച്ചായി തുടരുമോ എന്ന് പറയേണ്ടത് ധോണിയല്ല. ഇക്കാര്യം പറയാന്‍ ധോണി ആരുമല്ല. ധോണിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല അത് - ബി സി സി ഐ പ്രധാനികളില്‍ ഒരാള്‍ പറഞ്ഞു. ഫ്ളെച്ചറിന് തങ്ങള്‍ ആവശ്യത്തിന് സൂചനകള്‍ നല്‍കിക്കഴിഞ്ഞതായും ബി സി സി ഐ പറയുന്നു.

തുടക്കം ഇവിടെ

തുടക്കം ഇവിടെ

2015 ലോകകപ്പിലും ഡങ്കന്‍ ഫ്ളച്ചര്‍ തന്നെയായിരിക്കും ഇന്ത്യയുടെ കോച്ച് എന്നാണ് ധോണി പത്രക്കാരോട് പറഞ്ഞത്. ഫ്‌ളെച്ചര്‍ തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ബോസ്.

അപ്പോള്‍ രവി ശാസ്ത്രി ആര്

അപ്പോള്‍ രവി ശാസ്ത്രി ആര്

രവി ശാസ്ത്രി ടീമിന്റെ മേല്‍നോട്ടം വഹിക്കും എന്നേയുള്ളൂ. ടീമിന്റെ ഉത്തരവാദിത്തം ഫ്ളച്ചറിന് തന്നെയായിരിക്കും. രവി മാത്രമല്ല, വേറെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ടീമിനൊപ്പം ചേരുന്നുണ്ട് - ധോണി പറഞ്ഞു.

അത് പറയേണ്ടത് ധോണിയല്ല

അത് പറയേണ്ടത് ധോണിയല്ല

എന്നാല്‍ കോച്ചിന്റെ കാര്യത്തില്‍ തീരുമാനം പറയേണ്ടത് ധോണിയല്ല എന്നാണ് ബി സി സി ഐ ഇതിനോട് പ്രതികരിച്ചത്. ഇത് ക്യാപ്റ്റന്റെ പരിധിയില്‍ വരുന്ന വിഷയമല്ല.

തീരുമാനിക്കാന്‍ ആളുണ്ട്

തീരുമാനിക്കാന്‍ ആളുണ്ട്

കോച്ചിന്റെയും ടീമിന്റെ മറ്റ് സ്റ്റാഫുകളുടെയും കാര്യം തീരുമാനിക്കുന്നത് ബി സി സി ഐ ആണ്. അധികാരത്തില്‍ മറ്റാരും കൈ കടത്തുന്നതോ അഭിപ്രായം പറയുന്നതോ ബി സി സി ഐയ്ക്ക് പിടിക്കില്ല

 കോച്ചെന്നാല്‍ കിര്‍സ്റ്റണ്‍

കോച്ചെന്നാല്‍ കിര്‍സ്റ്റണ്‍

ഇന്ത്യയ്ക്ക് കിട്ടിയ കോച്ചുമാരില്‍ ഏറ്റവും മിടുക്കന്‍ ഗാരി കിര്‍സ്റ്റണായിരുന്നു. സ്വരം നന്നാകുമ്പോള്‍ തന്നെ കിര്‍സ്റ്റണ്‍ പാട്ടും നിര്‍ത്തി. 2011 ല്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് ഗാരി കോച്ച് സ്ഥാനം വിട്ടത്.

കോച്ചോ ഫ്ളച്ചറോ

കോച്ചോ ഫ്ളച്ചറോ

ഡങ്കന്‍ ഫ്ളച്ചറിന്റെ കോച്ചിംഗിനെക്കുറിച്ചും പരാതിയുണ്ട്. വിദേശത്ത് തുടരെത്തുടരെ തോല്‍ക്കുകയാണ് ഇന്ത്യ. ഫ്ളച്ചറിന്റെ കീഴില്‍ ഇന്ത്യയ്ക്ക് ലോകകപ്പിലും വലിയ സാധ്യതകള്‍ കാണുന്നില്ല.

സൂചന കൊടുത്തിട്ടുണ്ട്

സൂചന കൊടുത്തിട്ടുണ്ട്

കോച്ചായി അധികകാലം ഉണ്ടാകില്ല എന്നതിന് ഫ്ളച്ചറിന് ആവശ്യത്തിന് സൂചന കൊടുത്തിട്ടുണ്ട് എന്നാണ് ബി സി സി ഐ പറയുന്നത്. ഫ്ളച്ചറിന് വേണമെങ്കില്‍ രാജിവെക്കാം എന്ന് ബി സി സി ഐ അധികൃതര്‍ തുറന്നുപറഞ്ഞിരുന്നു.

അടുത്ത കോച്ച് ദ്രാവിഡോ

അടുത്ത കോച്ച് ദ്രാവിഡോ

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കോച്ചാകണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഇംഗ്ലണ്ട് പരമ്പരയില്‍ ബാറ്റിംഗ് മെന്ററായിരുന്നു ദ്രാവിഡ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മെന്ററാണ് നിലവില്‍ ദ്രാവിഡ്.

 ധോണിക്കെന്ത് കാര്യം

ധോണിക്കെന്ത് കാര്യം

ടീം സെലക്ഷനില്‍ ധോണി പിടിവാശി കാണിക്കാറുണ്ട് എന്ന കാര്യം പരസ്യമാണ്. ഇഷ്ടപെട്ട കളിക്കാരെ ടീമില്‍ എടുക്കുന്ന ധോണിക്ക് ഇഷ്ടപ്പെട്ട കോച്ചിനെ കിട്ടുമോ

ഗാംഗുലിയെ ഓര്‍മയില്ലേ

ഗാംഗുലിയെ ഓര്‍മയില്ലേ

ജയിച്ചുനില്‍ക്കുന്ന കാലം വരെ മാത്രമേയുള്ളൂ വാശിക്കാരായ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഗ്ലാമര്‍. തോറ്റാല്‍ കഥ മാറും. സൗരവ് ഗാംഗുലി തന്നെ ഏറ്റവും വലിയ ഉദാഹരണം.

ശ്രീനിയും കൈവിട്ടു

ശ്രീനിയും കൈവിട്ടു

ജഡേജ - ആന്‍ഡേഴ്‌സണ്‍ കേസില്‍ ഐ സി സി ചെയര്‍മാന്‍ ശ്രീനിവാസന്റെ വാക്കുകളെ ധിക്കരിച്ചാണ് ധോണി ഐ സി സി ക്കെതിരെ അപ്പീല്‍ പോയത്. ഇതോടെ ശ്രീനിവാസന്റെ പിന്തുണയും ധോണിക്ക് പോയതായാണ് റിപ്പോര്‍ട്ടുകള്‍.

ധോണി ഒറ്റപ്പെടുമോ

ധോണി ഒറ്റപ്പെടുമോ

ബി സി സി ഐ പിണങ്ങിയാൽ ധോണിക്ക് വേണ്ടി ആരൊക്കെ രംഗത്ത് വരും എന്ന് കണ്ട് തന്നെ അറിയണം. ഇതുവരെ ആരും ധോണിക്ക് വേണ്ടി ശബ്ദിച്ചിട്ടില്ല. ടീമിന് പുറത്ത് ധോണി ഒറ്റപ്പെടുന്ന ലക്ഷണങ്ങളാണ്.

Story first published: Tuesday, August 26, 2014, 9:25 [IST]
Other articles published on Aug 26, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+