Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ലോകകപ്പിനെ അത് ബാധിക്കുമോയെന്ന് ഭയപ്പെട്ടിരുന്നു', കോലി പറയുന്നത് ശരിയല്ല- ചേതന്‍ ശര്‍മ

മുംബൈ: 2021ന്റെ അവസാന സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചാവിഷയമായ സംഭവിമാണ് വിരാട് കോലിയുടെ ക്യാപ്റ്റന്‍സി വിവാദം. ടി20 ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിയാന്‍ വിരാട് സ്വയം തീരുമാനിക്കുകയും അത് നേരത്തെ തന്നെ എല്ലാവരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2021ന്റെ അവസാനത്തോടെ ഏകദിന നായകസ്ഥാനത്ത് നിന്നും കോലിയെ ബിസിസി ഐ മാറ്റി. കോലിയുടെ താല്‍പ്പര്യ പ്രകാരമില്ല ഇത്തരമൊരു തീരുമാനത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയത്.

കോലി ടി20 നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചപ്പോള്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നുവെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നെങ്കിലും തന്നോടാരും ഇക്കാര്യം ആവിശ്യപ്പെട്ടിരുന്നില്ലെന്നാണ് കോലി വെളിപ്പെടുത്തിയത്. ഇത് വലിയ വിവാദമാവുകയും ഗാംഗുലി-കോലി പോരിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം മുഖ്യ സെലക്ടറായ ചേതന്‍ ശര്‍മ.

ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ കോലിയെ പൂര്‍ണ്ണമായും തള്ളുകയും ഗാംഗുലിയുടെ നിലപാടിനെ പിന്തുണക്കുകയുമാണ് അദ്ദേഹം ചെയ്തത്. 'ടി20 ലോകകപ്പ് വരാനിരിക്കെ കോലി ടി20 നായകസ്ഥാനത്ത് ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ചത് ശരിക്കും എല്ലാവരെയും അത്ഭുതപ്പെടുത്തി. കോലി സ്വയം എടുത്ത തീരുമാനമായിരുന്നു ഇത്. സെലക്ടര്‍മാരുടെ മീറ്റിങ്ങില്‍ കോലി തീരുമാനം പുനപരിശോധിക്കണമെന്ന നിലപാടാണ് എല്ലാവരുമെടുത്തത്. ലോകകപ്പിന് ശേഷം ഇതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് എല്ലാവരും പറഞ്ഞത്. കാരണം ലോകകപ്പിന് മുമ്പ് കോലി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ടൂര്‍ണമെന്റില്‍ ഇന്ത്യയെ ബാധിക്കുമോയെന്ന് ഭയപ്പെട്ടിരുന്നു'-ചേതന്‍ ശര്‍മ പറഞ്ഞു.

viratkohli

എന്നാല്‍ കോലി തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ച് മുന്നോട്ട് പോവുകയാണ് ചെയ്തത്. സമീപകാലത്തായി കോലിയുടെ ബാറ്റിങ് പ്രകടനം വളരെ മോശമാണ്. കോലിയുടെ അവസാന സെഞ്ച്വറി പിറന്നിട്ട് 61 ഇന്നിങ്‌സുകള്‍ പിന്നിട്ടിരിക്കുകയാണ്. രണ്ടര വര്‍ഷത്തോളമായി ബാറ്റിങ്ങില്‍ തിളങ്ങാനാവാത്ത കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞ് അല്‍പ്പം സമ്മര്‍ദ്ദം കുറക്കാമെന്നാണ് പദ്ധതിയിട്ടതെങ്കിലും ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡുകള്‍ കോലിക്കുണ്ടെങ്കിലും ഐസിസി ട്രോഫികളുടെ കുറവുണ്ട്. അതും കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. രോഹിത് ഐപിഎല്ലിലൂടെ തന്റെ നായകമികവ് നേരത്തെ തന്നെ തെളിയിച്ചതാണ്. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴും മികവ് കാട്ടാന്‍ രോഹിത്തിനായി. അതുകൊണ്ട് തന്നെ ഇത്തരമൊരു മാറ്റത്തിന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു.

രോഹിത്തും കോലിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്തകളേയും ചേതന്‍ ശര്‍മ തള്ളി. 'രോഹിത്തും കോലിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇവര്‍ രണ്ട് പേരും ഒന്നിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഒന്നിച്ചിരിക്കുകയും ഒന്നിച്ച് പദ്ധതികള്‍ മെനയുകയും അവര്‍ ചെയ്യുന്നു. 2021ലെ എല്ലാ വിവാദങ്ങളും മാറ്റിവെച്ച് 2022ല്‍ ഇന്ത്യന്‍ ടീമിന് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളുടെ സെലക്ഷന്‍ കമ്മിറ്റി മീറ്റിങ് കഴിഞ്ഞയുടന്‍ തന്നെ ഞാന്‍ കോലിയെ വിളിച്ചിരുന്നു. വെള്ളബോളില്‍ ഒരു നായകനെ മതിയെന്നാണ് ഞങ്ങളുടെ നിലപാടെന്ന് അറിയിച്ചു. അവനത് അംഗീകരിക്കുകയും ചെയ്തതാണ്'-ചേതന്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ കോലിക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തം. ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റുന്ന തീരുമാനം എടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നാണ് കോലി പറഞ്ഞത്. 2022ല്‍ പ്രധാന ടൂര്‍ണമെന്റുകള്‍ നടക്കാനിരിക്കെ വിവാദങ്ങള്‍ മാറ്റിവെച്ച് ടീം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, January 1, 2022, 14:37 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+