ദില്ലി: ഇന്ത്യയുടെ മുന്‍ വെറ്ററന്‍ സ്പിന്നര്‍ ഹര്ഭജന് സിങിനെ കളിയാക്കി ക്യാപ്റ്റന്‍ വിരാട് കോലി. വര്‍ക്കൗട്ട് നടക്കുന്ന വീഡിയോ ഭാജി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇതിനെയാണ് കോലി ട്രോളിയത്. ഡെംബെല്സ് ഉപയോഗിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ഹര്ഭജന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എക്സസൈസ് നിര്‍ബന്ധമെന്ന കമന്റോടെയായിരുന്നു താരം വീഡിയോ പങ്കുവച്ചത്.
ഇതിനെയാണ് കോലി ട്രോളിയത്. നന്നായിട്ടുണ്ട് പാജി. ബില്‍ഡിങ് കുറച്ച് ഇളക്കുന്നുണ്ടല്ലോയെന്നായിരുന്നു കോലിയുടെ ട്രോള്‍. വര്‍ക്കൗട്ടിനിടെ ഇടയ്ക്കു ഹര്ഭജന് ഷെയ്ക്ക് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതിനെയാണ് കോലി കളിയാക്കിയത്. കോലിയുടെ ഈ ട്രോള്‍ കൂടി വന്നതോടെ വീഡിയോ കൂടുതല്‍ വൈറലായിട്ടുണ്ട്. നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
ഹര്ഭജന് സിങിന്റെ വര്‍ക്കൗട്ട് വീഡിയോ കാണാം
നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും 38കാരനായ ഭാജി ഇപ്പോഴും ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമാണ്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമാണ് അദ്ദേഹം. 2018ലെ സിഎസ്കെയ്ക്കൊപ്പമുള്ള പ്രഥമ സീസണില്‍ തന്നെ കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ ഭാജിക്കായിരുന്നു. ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി ഇപ്പോഴും മികച്ച പ്രകടനം നടത്തുന്ന തനിക്ക് ഇന്ത്യന്‍ ടീമിനൊപ്പവും ഇതേ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് ഭാജി വ്യക്തമാക്കി. ഐപിഎല്‍ ബൗളര്‍മാരെ സംബന്ധിച്ച് കടുപ്പമേറിയ ടൂര്‍ണമെന്റാണ്. കാരണം ഗ്രൗണ്ടുകള്‍ ചെറുതാണ്, മാത്രമല്ല ലോകത്തിലെ മുന്‍നിര താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ കളിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ക്കെതിരേ പന്തെറിയുകയെന്നത് വെല്ലുവിളി തന്നെയാണ്. ഐപിഎല്ലില്‍ അവര്‍ക്കെതിരേ മികച്ച ബൗളിങ് കാഴ്ചവയ്ക്കുന്ന തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലും ഇതാവര്‍ത്തിക്കാന്‍ കഴിയും. പവര്‍പ്ലേയിലും മധ്യ ഓവറുകളിലെല്ലാം നന്നായി ബൗള്‍ ചെയ്ത തനിക്കു വിക്കറ്റുകളും ലഭിച്ചിട്ടുണ്ടെന്നു ഭാജി വിശദമാക്കി.