വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിആര്‍സിനും വിശ്വാസതയില്ല!! ആ തീരുമാനം ഞെട്ടിച്ചെന്ന് കോലി, അത് ഔട്ടായിരുന്നെങ്കില്‍ കളി മാറിയേനെ...

കളിയില്‍ നാലു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്

By Manu
DRS തീരുമാനത്തില്‍ നിരാശനാണെന്ന് വിരാട് കോലി | Oneindia Malayalam

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലേറ്റ തോല്‍വി ടീം ഇന്ത്യക്ക് അക്ഷരാര്‍ഥത്തില്‍ ഷോക്കായിരുന്നു. അനായാസം ജയിക്കുമെന്ന് കരുതിയ മല്‍സരത്തിലാണ് വിരാട് കോലിയും സംഘവും അവിശ്വസനീയമാംവിധം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 358 റണ്‍സെന്ന വന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

വഴിമാറിയത് 12 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോര്‍ഡ്!! അന്നും മൊഹാലി തന്നെ, ഇത്തവണ എതിരാളി മാറി വഴിമാറിയത് 12 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോര്‍ഡ്!! അന്നും മൊഹാലി തന്നെ, ഇത്തവണ എതിരാളി മാറി

മറുപടിയില്‍ ഉജ്ജ്വല ബാറ്റിങിലൂടെ ഓസീസ് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-2ന് ഒപ്പമെത്തുകയും ചെയ്തിരുന്നു. കളിയിലെ ഡിആര്‍എസ് തീരുമാനത്തില്‍ നിരാശനാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞു. മല്‍സരശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരുമാനം അദ്ഭുതപ്പെടുത്തി

തീരുമാനം അദ്ഭുതപ്പെടുത്തി

അംപയറുടെ തീരുമാനം പുനപ്പരിശോധിക്കുന്ന ഡിആര്‍എസ് സംവിധാനം ഇന്ത്യ ഉപയോഗിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല. ഡിആര്‍എസിന്റെ സ്ഥിരതയില്ലായ്മയില്‍ താന്‍ അസംതൃപ്തനാണെന്ന് കോലി വ്യക്തമാക്കി.
കളിയില്‍ ഓസീസിന്റെ വിജയശില്‍പ്പിയാ. ആഷ്ടണ്‍ ടേര്‍ണറിനെ ക്യാച്ച് ചെയ്തതാണ് ടിവി അംപയര്‍ ഔട്ടല്ലെന്നു വിധിച്ചത്. ഇത് തങ്ങള്‍ക്ക് അനുകൂലമായിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യക്കു ജയിക്കാമായിരുന്നെന്നും കോലി കണക്കുകൂട്ടുന്നു.

സംഭവം 44ാം ഓവറില്‍

സംഭവം 44ാം ഓവറില്‍

ഓസീസ് ഇന്നിങ്‌സിലെ 44ാം ഓവറിലായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. 41 റണ്‍സെടുത്ത ടേര്‍ണറെ യുസ്‌വേന്ദ്ര ചഹലിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്യാച്ച് ചെയ്തു. അംപയര്‍ ഇത് ഔട്ട് നല്‍കിയില്ല. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് റിഷഭ് പന്ത് സംശയമുന്നയിച്ചതോടെ ഇന്ത്യ ഡിആര്‍എസ് വിളിക്കുകയായിരുന്നു. പക്ഷെ ടിവി അംപയറും ഇത് നോട്ടൗട്ട് വിധിച്ചതോടെ ഇന്ത്യ നിരാശരായി.
ടിവി അംപയര്‍ ഔട്ട് നല്‍കാതിരുന്നത് ഞങ്ങളെയെല്ലാം ശരിക്കും അദ്ഭുതപ്പെടുത്തി. ഉറപ്പായിട്ടും അത് ഔട്ട് ലഭിക്കേണ്ടതായിരുന്നു. ഡിആര്‍എസ് തീരുമാനം പല കളികളിലും പിഴയ്ക്കുന്നതായി കണ്ടിട്ടുണ്ട്. ഡിആര്‍എസിന് സ്ഥിരത നിലനിര്‍ത്താനാവുന്നില്ല. കളിയിലെ വഴിത്തിരിവും ടിവി അംപയറുടെ ഈ തീരുമാനമാണെന്നും കോലി ചൂണ്ടിക്കാട്ടി.

പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന് ടേര്‍ണര്‍

പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന് ടേര്‍ണര്‍

ടിവി അംപയറുടെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന് മല്‍സരശേഷം ഓസീസിന്റെ വിജയശില്‍പ്പിയായ ടേര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. കളിയില്‍ 43 പന്തില്‍ ആറു സിക്‌സറും അഞ്ചു ബൗണ്ടറികളുമടക്കം പുറത്താവാതെ 84 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
മല്‍സരത്തില്‍ താന്‍ ഔട്ടാവേണ്ടിയിരുന്ന ചില സന്ദര്‍ഭങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഡിആര്‍എസ് തീരുമാനം ശരി തന്നെയാണ്. പന്ത് ബാറ്റില്‍ തട്ടിയിരുന്നില്ല. ഇന്ത്യ ഡിആര്‍എസ് വിളിച്ചപ്പോള്‍ ശരിക്കും ഹൃദയമിടിപ്പ് കൂടിയിരുന്നു. അത് ഔട്ടല്ലെന്ന ടിവി അംപയറുടെ തീരുമാനം വളരെ ശരിയായിരുന്നുവെന്നും ടേര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, March 11, 2019, 11:01 [IST]
Other articles published on Mar 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X