വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയുടെ മികച്ച ഫീല്‍ഡര്‍ ജഡേജയോ, വിരാടോ? കോലിയുടെ മറുപടി ഇങ്ങനെ... ചര്‍ച്ച നിര്‍ത്താം

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ പോളിനാണ് കോലി മറുപടി നല്‍കിയത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വലിയൊരു പോരായ്മ നേരത്തേ മോശം ഫീല്‍ഡിങായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ടീം ഇന്ത്യ അടിമുടി മാറിക്കഴിഞ്ഞു. ഫീല്‍ഡിങിലെ അതികായന്‍മാരെന്നു ചൂണ്ടിക്കാണിക്കാവുന്ന ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് അടക്കമുള്ള ടീമുകളുമായി കിടപിടിക്കാവുന്നതാണ് ഇപ്പോഴത്തെ ഫീല്‍ഡിങ് യൂണിറ്റ്. നായകന്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍ തുടങ്ങി ഒരുപിടി മികച്ച ഫീല്‍ഡര്‍മാര്‍ ടീമിലുണ്ട്.

1

ഫീല്‍ഡിങിന്റെയും ഫിറ്റ്‌നസിന്റെയുമെല്ലാം കാര്യത്തില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന കോലിയോടാണ് ഈ മാറ്റത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത്. റണ്‍ മെഷീന്‍ മാത്രമല്ല മിന്നല്‍ ഫീല്‍ഡര്‍ കൂടിയാണ് കോലി. നിലവില്‍ ഫീല്‍ഡിങ് നിലവാരത്തിന്റെ കാര്യത്തില്‍ കോലിക്കൊപ്പം തന്നെ ചേര്‍ത്ത് നിര്‍ത്താവുന്ന താരമാണ് ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജ. ഫീല്‍ഡിങിലെ മികവ് കൊണ്ടു മാത്രം ജഡേജ നിരവധി മല്‍സരങ്ങളില്‍ ടീമിന്റെ ഹീറോയായി മാറിയിട്ടുണ്ട്. സെന്‍സേഷണല്‍ ക്യാച്ചുകളും ചടുലമായ റണ്ണൗട്ടുകളുമെല്ലാം നടത്തുന്നതില്‍ താരം കേമനാണ്.

IPL: എന്തു കൊണ്ട് ക്ലിക്കായില്ല? ധോണി, കോലി, രോഹിത് ഇവരെപ്പോലെ അവസരം ലഭിച്ചില്ല... യുവി പറയുന്നുIPL: എന്തു കൊണ്ട് ക്ലിക്കായില്ല? ധോണി, കോലി, രോഹിത് ഇവരെപ്പോലെ അവസരം ലഭിച്ചില്ല... യുവി പറയുന്നു

സ്പിന്നറെങ്കില്‍ ഓക്കെ, ആദ്യ പന്ത് നേരിടാന്‍ മടി, രോഹിത്തിന്റെ പരാതി സത്യമോ? പ്രതികരിച്ച് ധവാന്‍സ്പിന്നറെങ്കില്‍ ഓക്കെ, ആദ്യ പന്ത് നേരിടാന്‍ മടി, രോഹിത്തിന്റെ പരാതി സത്യമോ? പ്രതികരിച്ച് ധവാന്‍

സിക്‌സറടിക്കട്ടെയെന്ന് ധോണി, ചാപ്പലിന്റെ നിര്‍ദേശം ഇങ്ങനെ... ധോണിയെ മികച്ച ഫിനിഷറാക്കിയത് ഈ ഉപദേശംസിക്‌സറടിക്കട്ടെയെന്ന് ധോണി, ചാപ്പലിന്റെ നിര്‍ദേശം ഇങ്ങനെ... ധോണിയെ മികച്ച ഫിനിഷറാക്കിയത് ഈ ഉപദേശം

കോലി, ജഡേജ ഇവരില്‍ ആരാണ് നിലവില്‍ ഇന്ത്യയുടെ മികച്ച ഫീല്‍ഡറെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ ആരുമൊന്ന് കുഴങ്ങും. ജഡേജയാണ് ബെസ്റ്റെന്നാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഫീല്‍ഡര്‍ മുഹമ്മദ് കൈഫുള്‍പ്പെടെയുള്ളവര്‍ നേരത്തേ അഭിപ്രായപ്പെട്ടത്. കോലിയോ, ജഡേജയോ മികച്ച ഫീല്‍ഡര്‍ എന്നതിനെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യ ഒരു പോള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ത്രോ നേരിട്ടു സ്റ്റംപില്‍ കൊള്ളിച്ച് നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരേയൊരു അവസരം മാത്രം. ത്രോയ്ക്ക് നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും- ജഡ്ഡുവിനെയോ, വിരാടിനെയോ എന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യ ട്വിറ്ററിലൂടെ ക്രിക്കറ്റ് പ്രേമികളോട് ചോദിച്ചത്. ഇതിനു മറുപടിയുമായി സാക്ഷാല്‍ കോലി തന്നെ രംഗത്തു വന്നിരിക്കുകയാണ്. ജഡ്ഡു, എല്ലായ്‌പ്പോഴും. ചര്‍ച്ച നിര്‍ത്താമെന്നായിരുന്നു കോലി ട്വിറ്ററിലൂടെ മറുപടി നല്‍കിയത്.

2

നേരത്തേ ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറും ജഡേജയുടെ ഫീല്‍ഡിങ് പാടവത്തെ പ്രശംസിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡറെന്നാണ് താരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഫീല്‍ഡിങിലൂടെ മാത്രം എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശേഷിയുള്ള താരമാണ് ജഡേജ. ഫീല്‍ഡില്‍ എതിരാളികളെ ഭയപ്പെടുത്തുന്ന സാന്നിധ്യമാണ് അദ്ദേഹമെന്നും ശ്രീധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Thursday, May 14, 2020, 12:31 [IST]
Other articles published on May 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X