വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തിലെ ബാറ്റിങ് കിങ് കോലി തന്നെ... അധികനാളില്ല? ഹിറ്റ്മാന്‍ കൈയെത്തുംദൂരത്ത്

പുതിയ റാങ്കിങിലും കോലി ഒന്നാംസ്ഥാനം നിലനിര്‍ത്തി

Rohit Sharma closes in on Virat Kohli on top of ICC ODI rankings for batsmen

ദുബായ്: ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താന്‍ തന്നെയാണെന്നവ് അടിവരയിട്ടു കൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പില്‍ സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച ചില ഇന്നിങ്‌സുകള്‍ കളിച്ചതാണ് അദ്ദേഹത്തെ തലപ്പത്ത് തുടരാന്‍ സഹായിച്ചത്. ലോകകപ്പിലെ പ്രകടനത്തെ തുടര്‍ന്ന് ഒരു പോയിന്റ് കൂടുതല്‍ ലഭിച്ച കോലിക്കു 891 പോയിന്റുണ്ട്.

ko ro

അഞ്ചു സെഞ്ച്വറികളുമായി ലോകകപ്പില്‍ റണ്‍സ് വാരിക്കൂട്ടുന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ റാങ്കിങില്‍ വന്‍ കുതിപ്പുമായി കോലിക്ക് തൊട്ടരികിലെത്തി. നേരത്തേ 51 പോയിന്റുകള്‍ പിന്നിലായിരുന്ന രോഹിത് ഈ വ്യത്യാസം വെറും ആറാക്കി കുറയ്ക്കുകയും ചെയ്തു. കരിയര്‍ ബെസ്റ്റായ 885 പോയിന്റോടെയാണ് ഹിറ്റ്മാന്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.

സെമിയില്‍ ആരൊക്കെ കളിക്കണം?; ജഡേജ വേണോ, ഷമിയോ?; സച്ചിന് വ്യക്തമായ ഉത്തരമുണ്ട് സെമിയില്‍ ആരൊക്കെ കളിക്കണം?; ജഡേജ വേണോ, ഷമിയോ?; സച്ചിന് വ്യക്തമായ ഉത്തരമുണ്ട്

ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ലോകകപ്പില്‍ 17 വിക്കറ്റുകളുമായി മിന്നുന്ന ഫോമിലാണ് താരം. റാങ്കിങില്‍ 21 പോയിന്റില്‍ നിന്നും ബുംറ ഇതോടെ 56 പോയിന്റിലെത്തുകയും ചെയ്തു.

അതേസമയം, ഏകദിന ടീമുകളുടെ റാങ്കിങില്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ഇരുടീമുകള്‍ക്കും നിലവില്‍ 123 പോയിന്റ് വീതമാണുള്ളതെങ്കിലും ഡെസിമെല്‍ പോയിന്റിന്റെ വ്യത്യാസത്തില്‍ ഇംഗ്ലണ്ട് തലപ്പത്തെത്തുകയായിരുന്നു.

Story first published: Monday, July 8, 2019, 16:05 [IST]
Other articles published on Jul 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X