Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഗ്പൂര്‍ ടെസ്റ്റ്; സ്പിന്‍ ത്രയത്തെ പുകഴ്ത്തി വിരാട് കോലി

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 124 റണ്‍സ് വിജയം നേടാന്‍ സഹായിച്ച സ്പന്നര്‍മാര്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രശംസ. മുന്നു സ്പിന്നര്‍മാരും അവസരത്തിനൊത്ത് കളിച്ചാണ് ഇന്ത്യയ്ക്ക് മികച്ചവിജയം നേടാന്‍ സാധിച്ചതെന്ന് കോലി മാച്ചിനുശേഷം പ്രതികരിച്ചു. നാഗ്പൂര്‍ ടെസ്റ്റ് വിജയത്തോടെ ഇന്ത്യ 2-0 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കിയിരുന്നു.

9 വര്‍ഷത്തിനുശേഷമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എവേ സീരീസില്‍ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുന്നത്. ഇന്ത്യന്‍ സ്പിന്‍ പിച്ചില്‍ ഇതുവരെ താളംകണ്ടെത്താന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റസ്മാന്‍മാര്‍ കഴിഞ്ഞിട്ടില്ല. ബാറ്റിങ്ങിനെ ഒരുതരത്തിലും സഹായിക്കാത്ത പിച്ചാണ് ഇന്ത്യ ഒരുക്കിയതെന്ന ആരോപണമുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക ഇതുവരെ അതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

viratkohli-speak-bluru

മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത് സ്പിന്നര്‍മാരുടെ മിന്നുന്ന പ്രകടനമാണ്. രണ്ടിന്നിങ്‌സുകളിലുമായി വീഴ്ത്തിയ 20 വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്ക് സ്വന്തമാണ്. ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ 5 വിക്കറ്റെടുത്തപ്പോള്‍ ജഡേജ 4 ഉം മിശ്ര 1 ഉം വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സി അശ്വിന്‍ 7 വിക്കറ്റെടുത്തപ്പോള്‍ മിശ്ര ശേഷിക്കുന്നവ തന്റെ അക്കൗണ്ടിലാക്കി.

മുന്നു സ്പിന്നര്‍മാരുടെയും പേരെടുത്ത് പറഞ്ഞ് കോലി പ്രശംസിക്കാന്‍ മറന്നില്ല. അശ്വിന്‍ ലോകത്തിലെ മികച്ച ബൗളറാണെന്ന് കോലി ചൂണ്ടിക്കാട്ടി. ജഡേജയുടെ തിരിച്ചുവരവിനെക്കുറിച്ചും മിശ്രയുടെ നിര്‍ണായക വിക്കറ്റുകളെക്കുറിച്ചും ക്യാപ്റ്റന്‍ പുകഴ്ത്തി. അതേസമയം, സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു കോലിയുടെ മറുപടി.

Story first published: Saturday, November 28, 2015, 10:32 [IST]
Other articles published on Nov 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+