19ാം വയസ്സില്‍ അവന്റെ 10 ശതമാനം കഴിവ് പോലും തനിക്കില്ല!! കോലി പ്രശംസിച്ചത് ഈ താരത്തെ...
നാപ്പിയര്‍: 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിക്കു ലഭിച്ച രണ്ടു യുവ നക്ഷത്രങ്ങളാണ് ക്യാപ്റ്റന്‍ പൃഥ്വി ഷായും റണ്‍വേട്ടക്കാരനായ ശുഭ്മാന്‍ ഗില്ലും. പൃഥ്വി ഇതിനകം സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞപ്പോള്‍ പഞ്ചാബില്‍ നിന്നുള്ള ഗില്‍ അരങ്ങേറ്റത്തിന് തൊട്ടരികിലുമാണ്. ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ ഗില്ലും ഇടം പിടിച്ചിട്ടുണ്ടെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല.
അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കിയതിനാല്‍ അവസാന രണ്ടു കളികളില്‍ ഇന്ത്യ റിസര്‍വ് താരങ്ങളെ ഇറക്കിയേക്കും. ഇതോടെ ഗില്ലിന്റെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന വിശേഷിപ്പിക്കപ്പെടുന്ന ഗില്ലിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കുള്ളത്.

ഗില്ലിന്റെ 10 ശതമാനം പോലും കഴിവില്ല
നെറ്റ്‌സില്‍ ഗില്ലിന്റെ ബാറ്റിങ് കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് കോലി. 19ാം വയസ്സില്‍ ഗില്ലിന്റെ കഴിവിന്റെ 10 ശതമാനം പോലും തനിക്ക് ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
അവിശ്വസനീയ പ്രതിഭയുള്ള ചില യുവതാരങ്ങള്‍ സീനിയര്‍ ടീമിലേക്കു വന്നു കൊണ്ടിരിക്കുകയാണ്. പൃഥ്വിയെ നമ്മള്‍ കണ്ടു കഴിഞ്ഞു. തനിക്കു ലഭിച്ച അവസരം താരം ശരിക്കും മുതലെടുത്തിരുന്നു. ഗില്ലും അതുപോലെ തന്നെ അസാധാരണ പ്രതിഭയുള്ള താരമാണെന്ന് കോലി അഭിപ്രായപ്പെട്ടു.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്
അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വിക്കു കീഴില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയത് ഗില്ലായിരുന്നു. മൂന്നാമനായി ക്രീസിലെത്തി 418 റണ്‍സാണ് ഗില്‍ ടൂര്‍ണമെന്റില്‍ വാരിക്കൂട്ടിയത്.
മൂന്നാം നമ്പറില്‍ മാത്രമല്ല ഏതു പൊസിഷനിലും ഇറങ്ങി മികച്ച പ്രകടനം പുറത്തെടുക്കാന്‍ തനിക്കാവുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഗില്‍.

നാലാം ഏകദിനത്തില്‍ അരങ്ങേറ്റം?
ന്യൂസിലാന്‍ഡിനെതിരായ അവസാന രണ്ടു ഏകദിനങ്ങളിലും പിന്നീട് നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും കോലി ഇന്ത്യക്കു വേണ്ടി കളിക്കില്ല. ജോലിഭാരം കുറയ്ക്കുന്നതിനായി താരത്തിനു ബിസിസിഐ വിശ്രമം നല്‍കുകയായിരുന്നു.
കോലി നാട്ടിലേക്കു മടങ്ങുന്നതോടെ നാലാം ഏകദിനത്തില്‍ തന്നെ ഗില്ലിന്റെ അരങ്ങേറ്റമുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ബാറ്റിങില്‍ കോലിയുടെ പൊസിഷനില്‍ ഗില്‍ അടുത്ത രണ്ട് മല്‍സരങ്ങളിലും ഇറങ്ങിയേക്കുമെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications