വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിദേശത്ത് കോലി ഇനി ഇന്ത്യയുടെ 'ദാദ', സാക്ഷാല്‍ ഗാംഗുലിയെ പിന്തള്ളി... ധോണിക്കൊപ്പം

318 റണ്‍സിനാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം

Virat Kohli The Most Successful Captain in Overseas Tests | Oneindia Malayalam

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റില്‍ ഏകപക്ഷീയമായ വിജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. ഒരു ദിവസം ബാക്കിനില്‍ക്കെ 318 റണ്‍സിന് വിന്‍ഡീസിനെ ഇന്ത്യ കശാപ്പ് ചെയ്യുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ബാറ്റിങില്‍ പതറിയെങ്കിലും രണ്ടാമിന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ കളി വരുതിയിലാക്കിയത്.

കരീബിയന്‍ കശാപ്പ്... ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വമ്പന്‍ ജയം, വിന്‍ഡീസിനെ നാണം കെടുത്തി കരീബിയന്‍ കശാപ്പ്... ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വമ്പന്‍ ജയം, വിന്‍ഡീസിനെ നാണം കെടുത്തി

ഈ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ പുതിയ ചില നാഴികക്കല്ലുകളും ഇന്ത്യന്‍ നായകന്‍ വിരാട് കോലി പിന്നിട്ടു. വിജയക്കുതിപ്പില്‍ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ അദ്ദേഹം മറികടക്കുകയും ചെയ്തു. ആന്റിഗ്വ ടെസ്റ്റിലെ ഗംഭീര വിജയത്തിനു ശേഷം കോലി കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കയാണെന്നു നോക്കാം.

ദാദയുടെ റെക്കോര്‍ഡ് തിരുത്തി

ദാദയുടെ റെക്കോര്‍ഡ് തിരുത്തി

വിദേശത്തു ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ നായകനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോലി തിരുത്തിയത്. വിന്‍ഡീസിനെതിരായ ടെസ്റ്റിനു മുമ്പ് ദാദയോടൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കോലി.
വിദേശത്തു കോലിയുടെ നായത്വത്തില്‍ 12ാം വിജയമാണ് വിന്‍ഡീസിനെതിരേ ഇന്ത്യ ആഘോഷിച്ചത്. 26 ടെസ്റ്റുകളില്‍ വിദേശത്തു ഇന്ത്യയെ നയിച്ച കോലിക്കു ഇതില്‍ 12ലും ടീമിനു ജയം നേടിത്തരാന്‍ കഴിഞ്ഞു. ഒമ്പതു ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യ തോറ്റിട്ടുള്ളൂ. ഗാംഗുലിയേക്കാള്‍ കുറച്ചു ടെസ്റ്റുകളിലാണ് കോലി ഇത്രയും വലിയ നേട്ടം കൈവരിച്ചത്. ഗാംഗുലിക്കു കീഴില്‍ വിദേശത്ത് 28 ടെസ്റ്റുകൡ 11ല്‍ ഇന്ത്യ ജയിച്ചപ്പോള്‍ എംഎസ് ധോണിക്കു കീഴില്‍ 30 ടെസ്റ്റുകളില്‍ ആറെണ്ണത്തില്‍ മാത്രമേ ഇന്ത്യ ജയിച്ചിട്ടുള്ളൂ.

ധോണിയുടെ റെക്കോര്‍ഡിനൊപ്പം

ധോണിയുടെ റെക്കോര്‍ഡിനൊപ്പം

ഗാംഗുലിയെ പിന്നിലാക്കുക മാത്രമല്ല മറ്റൊരു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും കോലിക്കു കഴിഞ്ഞു. ഏറ്റവുമധികം ടെസ്റ്റുകളില്‍ ഇന്ത്യക്കു ജയം സമ്മാനിച്ച നായകനെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമെത്തിയത്. ഇരുവര്‍ക്കും കീഴില്‍ 27 ടെസ്റ്റുകളിലാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്.
ഇന്ത്യക്കു 27 ടെസ്റ്റ് വിജയങ്ങള്‍ നേടിത്തരാന്‍ കോലിക്കു 47 ടെസ്റ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂവെങ്കില്‍ 60 ടെസ്റ്റുകളിലായിരുന്നു ധോണിയുടെ നേട്ടം.

കോലിയുടെ പ്രതികരണം

കോലിയുടെ പ്രതികരണം

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ടീമിന്റെ പ്രകടനത്തില്‍ ഏറെ സന്തുഷ്‌നാണെന്നായിരുന്നു ജയത്തിനു ശേഷം കോലിയുടെ പ്രതികരണം. ഓള്‍റൗണ്ട് പ്രകടനമാണ് മല്‍സരത്തില്‍ താരങ്ങള്‍ നടത്തിയത്. മികച്ച ബൗളിങ് കോമ്പിനേഷനാണ് ടീമിന്റേത്. എല്ലാവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. ടീം സെലക്ഷന്റെ കാര്യത്തില്‍ എല്ലായ്‌പ്പോഴും പുറത്തു നിന്നു അഭിപ്രായപ്രകടനങ്ങളുണ്ടാവാറുണ്ട്. ഒരു ഉത്തരവാദിത്വമാണ് താന്‍ നിറവേറ്റുന്നത്. ഒന്നിലധികം രീതിയില്‍ ടീമിനെ സേവിക്കാന്‍ തനിക്കു കഴിയുന്നത് വലിയ അനുഗ്രഹമാണ്. ടീമില്ലെങ്കില്‍ ഒന്നും നടക്കില്ല. തീരുമാനങ്ങളെടുക്കാന്‍ മാത്രമേ തനിക്കാവൂ, അത് നടപ്പാക്കേണ്ടത് ഓരോ വ്യക്തികളുമാണെന്നും കോലി വിശദമാക്കി.

ആധികാരിക വിജയം

ആധികാരിക വിജയം

വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ആധികാരികമായിരുന്നു ഇന്ത്യയുടെ വിജയം. 419 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസിന് കോലിയും സംഘവും നല്‍കിയത്. പക്ഷെ ഒരു ദിവസം ശേഷിക്കെ വെറും 100 റണ്‍സില്‍ വിന്‍ഡീസിനെ എറിഞ്ഞിടാന്‍ ഇന്ത്യക്കു കഴിഞ്ഞു. പേസര്‍മാരായ ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ ചേര്‍ന്നാണ് കരീബിയക്കാരുടെ കഥ കഴിച്ചത്. ബുംറ അഞ്ചു വിക്കറ്റ് കൊയ്തപ്പോള്‍ ഇഷാന്ത് മൂന്നും ഷമി രണ്ടും വിക്കറ്റെടുത്തു.

Story first published: Monday, August 26, 2019, 10:04 [IST]
Other articles published on Aug 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X