വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാട്ടുരാജാവ് സച്ചിന്‍ തന്നെ... വാംഖഡെയില്‍ നേടുമോ കോലി? പിറന്നാല്‍ റെക്കോര്‍ഡ്

സെഞ്ച്വറികളുടെ എണ്ണത്തിലാണ് കോലി സച്ചിന് അരികെയുള്ളത്

Virat Kohli Just One Century Away From Equaling Sachin Tendulkar | Oneindia Malayalam

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഇന്നു വംഖഡെയില്‍ നടക്കാനിരിക്കെ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് ക്യാപ്റ്റന്‍ വിരാട് കോലി. സെഞ്ച്വറികളുടെ എണ്ണത്തിലാണ് അദ്ദേഹം അപൂര്‍നേട്ടത്തിന് കൈയെത്തും ദൂരത്തു നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും നിരവധി റെക്കോര്‍ഡുകള്‍ കുറിക്കാന്‍ കോലിക്കായിരുന്നു. ഈ വര്‍ഷവും ഇതേ പ്രകടനം ആവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ കഠിനശ്രമം; നെറ്റ്‌സില്‍ പന്തെറിയാന്‍ പാണ്ഡ്യയെത്തിഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ കഠിനശ്രമം; നെറ്റ്‌സില്‍ പന്തെറിയാന്‍ പാണ്ഡ്യയെത്തി

മൂന്നു മല്‍സരങ്ങളാണ് ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയിലുള്ളത്. പകലും രാത്രിയുമായി നടക്കുന്ന മല്‍സരത്തില്‍ ജയത്തോടെ തുടങ്ങാനുറച്ചാണ് ഇരുടീമുകളുമിറങ്ങുക.

നാട്ടിലെ സെഞ്ച്വറികള്‍

നാട്ടിലെ സെഞ്ച്വറികള്‍

ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ലോക റെക്കോര്‍ഡ്. 49 സെഞ്ച്വറികളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഏകദിനത്തില്‍ നേടിയിട്ടുള്ളത്. ഇവയില്‍ 20നും അദ്ദേഹം പൂര്‍ത്തിയാക്കിയത് നാട്ടിലായിരുന്നു.
43 സെഞ്ച്വറികള്‍ കോലി ഇതിനകം അടിച്ചെടുത്തു കഴിഞ്ഞു. ഇവയില്‍ 19 എണ്ണം അദ്ദേഹം കണ്ടെത്തിയത് നാട്ടിലാണ്. ഇനിയൊന്നു കൂടി നേടിയാല്‍ സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം കോലിയെത്തും. ഓസീസിനെതിരേ ഇന്നു വാംഖഡെയില്‍ തന്നെ അദ്ദേഹം ഇതു സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഉജ്ജ്വല പ്രകടനം

ഉജ്ജ്വല പ്രകടനം

മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ തകര്‍പ്പന്‍ പ്രകടനമാണ് കോലി ഇന്ത്യക്കു വേണ്ടി കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഏകദിനത്തില്‍ 59.84 എന്ന തകര്‍പ്പന്‍ ബാറ്റിങ് ശരാശി അദ്ദേഹത്തിനുണ്ട്. 242 ഏകദിനങ്ങളില്‍ നിന്നും 12,445 റണ്‍സ് കോലി ഇതിനകം നേടിക്കഴിഞ്ഞു.
ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ഏകദിനത്തില്‍ ഇതിനകം എട്ടു സെഞ്ച്വറികള്‍ ഓസീസിനെതിരേ മാത്രം കോലി നേടിയിട്ടുണ്ട്.

ബാറ്റിങ് പൊസിഷന്‍ മാറിയേക്കും

ബാറ്റിങ് പൊസിഷന്‍ മാറിയേക്കും

ഓസ്‌ട്രേലിയക്കെതിരേയുള്ള ഏകദിന പരമ്പരയില്‍ കോലി തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നില്‍ നിന്നു താഴേക്ക് ഇറങ്ങിയേക്കുമെന്നു സൂചനകളുണ്ട്. മികച്ച ഫോമിലുള്ള രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍ തുടങ്ങി മൂന്നു പേരെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണിത്. സ്ഥിരം ഓപ്പര്‍മാരായ രോഹിത്തിന്റെയും ധവാന്റെയും അഭാവത്തില്‍ അവസരം ലഭിച്ച രാഹുല്‍ കസറിയിരുന്നു.
ബാറ്റിങ് പൊസിഷന്‍ മാറാന്‍ താന്‍ തയ്യാറാണെന്നും ടീമിനെ സഹായിക്കാന്‍ ഏതു റോളില്‍ കളിക്കാനും മടിയില്ലെന്നും കോലി വ്യക്കമാക്കിയിരുന്നു.

കണക്കു തീര്‍ക്കണം

കണക്കു തീര്‍ക്കണം

കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന, ടി20 പരമ്പരകളിലേറ്റ് തോല്‍വിക്കു കണക്കു തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തവണയിറങ്ങിയത്. 2019ല്‍ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര 3-2ന് കൈക്കലാക്കിയ ഓസീസ് രണ്ടു കളികളുടെ ടി20 പരമ്പര തൂത്തുവാരുകയും ചെയ്തിരുന്നു.
ഏകദിനത്തില്‍ ആദ്യ രണ്ടു കളികളും ജയിച്ച ശേഷമാണ് തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങളില്‍ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ പരമ്പര കൈവിട്ടത്.

Story first published: Tuesday, January 14, 2020, 10:41 [IST]
Other articles published on Jan 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X