കോലി വീണ്ടുമൊരു നാഴികക്കല്ലിനരികെ... എട്ട് റണ്‍സ് കൂടി, എലൈറ്റ് ക്ലബ്ബില്‍ ഇതിഹാസങ്ങള്‍ മാത്രം
അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഓസ്‌ട്രേലിയക്കെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ പുതിയൊരു നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. ഓസ്‌ട്രേലിയയില്‍ വച്ച് ടെസ്റ്റില്‍ 1000 റണ്‍സ് തികച്ച നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. എട്ടു റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യന്‍ നായകന് എലൈറ്റ് ക്ലബ്ബില്‍ അംഗമാവാം. നേരത്തേ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിസ് ലക്ഷ്മണ്‍ എന്നിവര്‍ മാത്രമേ എലൈറ്റ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളൂ.

നിലവില്‍ എട്ടു ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നും 992 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 169 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2014-15 കഴിഞ്ഞ പര്യടനത്തില്‍ മെല്‍ബണില്‍ നടന്ന ടെസ്റ്റിലായിരുന്നു കോലിയുടെ ഈ അവിസ്മരണീയ ബാറ്റിങ് പ്രകടനം. 62 എന്ന മികച്ച ശരാശരിയോടെയാണ് അദ്ദേഹം 1000ന് അടുത്ത് റണ്‍സ് ഓസ്‌ട്രേലിയയില്‍ വാരിക്കൂട്ടിയത്. അഞ്ചു സെഞ്ച്വറികളും രണ്ട് അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഗംഭീര പ്രകടനമാണ് കോലി കാഴ്ചവച്ചത്. തൊട്ടുമുമ്പത്തെ പര്യടനത്തില്‍ മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ട ഇന്ത്യന്‍ നായകന്‍ ഇംഗ്ലണ്ടില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യുകായായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications