വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയില്‍ ഒരു വിദേശ താരം... ആര് ? കോലിയുടെ ഫേവറിറ്റ് ഇയാള്‍, ഐപിഎല്ലില്‍ ധോണിയുടെ ടീമംഗം

ലോകകപ്പിനായി ഇംഗ്ലണ്ടിലാണ് കോലി

By Manu

ലണ്ടന്‍: ക്രിക്കറ്റ് ലോകം ഐസിയിയുടെ ഏകദിന ലോകകപ്പിന്റെ ലഹരിയിലാണ്. ലോകകപ്പിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെ ലോകകപ്പിനു തുടക്കമാവും. ഇപ്പോള്‍ ടീമുകള്‍ ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായുള്ള സന്നാഹ മല്‍സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.

ലോകകപ്പിന് തൊട്ടുമുന്‍പ് വിജയ് ശങ്കറിന് പരിക്ക്; ആദ്യ ലോകകപ്പ് സ്വപ്‌നം പൊലിയുമോ? ലോകകപ്പിന് തൊട്ടുമുന്‍പ് വിജയ് ശങ്കറിന് പരിക്ക്; ആദ്യ ലോകകപ്പ് സ്വപ്‌നം പൊലിയുമോ?

മൂന്നാം ലോക കിരീടം മോഹിച്ചാണ് വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ അങ്കത്തിനു മുമ്പ് രണ്ടു സന്നാഹങ്ങളിലും ഇന്ത്യ ഇറങ്ങും. ലോകകപ്പില്‍ ഒരു വിദേശ താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ അവസരം ലഭിച്ചാല്‍ ആരെയെടുക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കോലി.

ഫഫ് ഡുപ്ലെസി മതി

ഫഫ് ഡുപ്ലെസി മതി

ലോകകപ്പ് പ്രൊമോഷന്റെ ഭാഗമായുള്ള പരിപാടിയിലാണ് കോലിയോട് ഈ രസകരമായ ചോദ്യം ചോദിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മറുപടിയും വന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ കൂടിയായ പ്രമുഖ ബാറ്റ്‌സ്മാന്‍ ഫഫ് ഡുപ്ലെസിയെ ആയിരിക്കും താന്‍ തിരഞ്ഞെടുക്കുകയെന്നാണ് കോലി പറഞ്ഞത്.
ഡുപ്ലെസി ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ആദ്യത്തെ ലോകകപ്പ് കൂടിയാണിത്. വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് വിരമിച്ചതോടെയാണ ഡുപ്ലെസിക്കു അവസരം ലഭിച്ചത്.

അടുത്ത സുഹൃത്ത്

അടുത്ത സുഹൃത്ത്

എബിഡിയും കോലിയും തമ്മില്‍ സഹോദരതുല്യമായ ബന്ധപമാണുള്ളത്. ഐപിഎല്ലില്‍ വര്‍ഷങ്ങളായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഇരുവരും ഒരുമിച്ചു കളിച്ചുകൊണ്ടിരിക്കുകയാണ്.
എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ തിരഞ്ഞെടുക്കുമായിരുന്നു. എബിഡി മല്‍സരരംഗത്ത് ഇല്ലാത്തതിനാലാണ് ഡുപ്ലെസിയെ മതിയെന്നു പറയുന്നത്. വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഡുപ്ലെസി. ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ താന്‍ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദദ്ദേഹമെന്നും കോലി വിശദമാക്കി.

ഡുപ്ലെസിയുടെ ഫേവറിറ്റുകള്‍

ഡുപ്ലെസിയുടെ ഫേവറിറ്റുകള്‍

അതേസസമയം, മൂന്നു വിദേശ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ വേണമെന്ന ആഗ്രഹമാണ് ഡുപ്ലെസി പ്രകടിപ്പിച്ചത്. മൂന്നു പേരില്‍ രണ്ടും ബൗളര്‍മാരാണ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ഓസ്‌ട്രേലിയന്‍ സ്പീഡ് സ്റ്റാര്‍ പാറ്റ് കമ്മിന്‍സുമാണ് ഇവര്‍.
ബാറ്റിങിന് അനുകൂലമായ പിച്ചാണ് ഇംഗ്ലണ്ടിലേത്. ടൂര്‍ണമെന്റ് പുരോഗമിക്കവെ ബൗളര്‍മാരായിക്കും മല്‍സരവിധി നിര്‍ണയിക്കുക. എല്ലാ ഫോര്‍മാറ്റിലും മികച്ച ബൗളിങാണ് ബുംറ കാഴ്ചവയ്ക്കുന്നത്. കമ്മിന്‍സും നല്ല ഫോമിലാണ്. രണ്ടു ബൗളര്‍മാര്‍ കഴിഞ്ഞാല്‍ ടീമില്‍ തനിക്കു വേണ്ട മൂന്നാമത്തെ വിദേശ താരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയായിരിക്കുമെന്ന് ഡുപ്ലെസി വ്യക്തമാക്കി.

Story first published: Saturday, May 25, 2019, 10:50 [IST]
Other articles published on May 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X