വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ കിങായി വീണ്ടും കോലി... ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍, ഹാട്രിക്ക് പുരസ്‌കാരങ്ങള്‍

എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് റിഷഭ് പന്തിനാണ്

By Manu
ക്രിക്കറ്റിലെ കിങായി വീണ്ടും കോലി | Oneindia Malayalam

ദുബായ്: ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമന്‍ താന്‍ തന്നെയാണെന്ന് അടിവരയിട്ടു കൊണ്ട് ഐസിസിയുടെ പുരസ്‌കാരങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി തൂത്തുവാരി. ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനൊപ്പം മികച്ച ഏകദിന, ടെസ്റ്റ് താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട അവാര്‍ഡുകളും ഒരു താരം കൈക്കലാക്കുന്നത്.

ആ കളിയില്‍ സംഭവിച്ചത് തളര്‍ത്തി, 15 ദിവസത്തോളം കരഞ്ഞു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇഷാന്ത് ആ കളിയില്‍ സംഭവിച്ചത് തളര്‍ത്തി, 15 ദിവസത്തോളം കരഞ്ഞു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇഷാന്ത്

മൂന്നു ഫോര്‍മാറ്റിലും കഴിഞ്ഞ വര്‍ഷം നടത്തിയ അവിസ്മരണീയ ബാറ്റിങ് പ്രകടനമാണ് കോലിയെ വീണ്ടും ക്രിക്കറ്റിലെ കിങാക്കിയത്. ഐസിസിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടത് കോലിയാണ്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പിങ് സെന്‍സേഷന്‍ റിഷഭ് പന്താണ് എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടത്.

36 അംഗ വോട്ടിങ് പാനല്‍ എതിരില്ലാതെയാണ് കോലിയെ വിജയിയായി തിരഞ്ഞെടുത്തത്. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയും ഏകദിനത്തില്‍ അഫ്ഗാനിസ്താന്റെ റാഷിദ് ഖാനുമാണ് വോട്ടിങില്‍ രണ്ടാമതെത്തിയത്.

അവിസ്മരണീയ പ്രകടനം

അവിസ്മരണീയ പ്രകടനം

2018ല്‍ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ അവിസ്മരണീയ പ്രകടനമാണ് കോലി കാഴ്ചവച്ചത്. നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും ലോക രണ്ടാം ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റുകളില്‍ നിന്നും 55.08 ശരാശരിയില്‍ അഞ്ചു സെഞ്ച്വറികളടക്കം കോലി 1322 റണ്‍സ് നേടിയിരുന്നു.
14 ഏകദിനങ്ങളില്‍ നിന്നും ആറു സെഞ്ച്വറികളടക്കം 1202 റണ്‍സും ഇന്ത്യന്‍ ക്യാപ്റ്റന്‍ വാരിക്കൂട്ടി.

കഠിനാധ്വാനത്തിന്റെ വിജയം

കഠിനാധ്വാനത്തിന്റെ വിജയം

ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട പുരസ്‌കാരങ്ങളും സ്വന്തമാക്കാനായത് മഹത്തായ നേട്ടമാണെന്ന് കോലി പ്രതികരിച്ചു. വര്‍ഷം മുഴുവന്‍ നടത്തിയ കഠിനാധ്വാനത്തിന്റെ വിജയം കൂടിയാണിത്. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായതില്‍ അതിയായ സന്തോഷമുണ്ട്. സ്വന്തം പ്രകടനത്തോടൊപ്പം ടീമും മികച്ച ഫോമില്‍ കളിക്കുന്നത് ആഹ്ലാദം വര്‍ധിപ്പിക്കുന്നതായും കോലി കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡ് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് അദ്ദേഹമുള്ളത്. അഞ്ച് ഏകദിനങ്ങളും മൂന്നു ടി20കളുമാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കുന്നത്.

അഭിമാനനിമിഷം

അഭിമാനനിമിഷം

ഐസിസിയുടെ അവാര്‍ഡുകള്‍ക്ക് അര്‍ഹനാവുകയെന്നത് വലിയ നേട്ടം തന്നെയാണ്. കാരണം മികച്ച ഒരുപിടി താരങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നുണ്ട്. അവരെയെല്ലാം മറികടന്ന് പുരസ്‌കാരം കൈക്കലാക്കാനായത് ഏറെ അഭിമാനം നല്‍കുന്നതായും കോലി വിശദമാക്കി.
വീണ്ടും വീണ്ടും ഇത്തരം പുരസ്‌കാരങ്ങള്‍ നേടാനുള്ള പ്രചോദനമാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് പുരസ്‌കാരങ്ങള്‍

മറ്റ് പുരസ്‌കാരങ്ങള്‍

അസോസയേറ്റ് പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത് സ്‌കോട്ടിഷ് താരം കലും മക്ക്‌ലോഡാണ്. ജൂലൈയില്‍ ഹരാരെയില്‍ സിംബാബ് വെയ്‌ക്കെതിരേ ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച് നേടിയ 172 റണ്‍സാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 ഇന്നിങ്‌സ്.
മികച്ച അംപയറായി ശ്രീലങ്കയുടെ കുമാര്‍ ധര്‍മസേന തിരഞ്ഞെടുക്കപ്പെട്ടു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിനാണ് ഫാന്‍സ് മൊമെന്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം.

Story first published: Tuesday, January 22, 2019, 14:06 [IST]
Other articles published on Jan 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X