വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: റെക്കോര്‍ഡുകള്‍ ജാഗ്രതൈ... നിങ്ങള്‍ തീര്‍ന്നു!! അന്തകനാവുക കോലി തന്നെ

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ കന്നി ലോകകപ്പാണിത്

By Manu

കാര്‍ഡിഫ്: റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ലോകകപ്പില്‍ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. പല റെക്കോര്‍ഡുകളും ഇത്തവണ കോലിക്കു മുന്നില്‍ വഴിമാറുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ലോകകപ്പില്‍ ഇന്ത്യയെ ആദ്യമായി നയിക്കാന്‍ ലഭിച്ച അവസരം റെക്കോര്‍ഡ് പ്രകടനത്തിലൂടെ ആഘോഷിക്കാനാവും അദ്ദേഹത്തിന്റെ ശ്രമം.

ലോകകപ്പ് ഇന്ത്യയിലേക്ക് തന്നെ, ടോഫ് ഫൈവില്‍ പ്രതീക്ഷയുമായി ടീം ഇന്ത്യ, ഇവര്‍ ടോപ്‌സ്‌കോറര്‍മാരാകും ലോകകപ്പ് ഇന്ത്യയിലേക്ക് തന്നെ, ടോഫ് ഫൈവില്‍ പ്രതീക്ഷയുമായി ടീം ഇന്ത്യ, ഇവര്‍ ടോപ്‌സ്‌കോറര്‍മാരാകും

41 ദിവസം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ കോലിക്കു കീഴില്‍ ഇന്ത്യ വന്‍ കുതിപ്പ് നടത്തുമെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ടൂര്‍ണമെന്റില്‍ കോലിക്കു മുന്നില്‍ വഴിമാറാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

വേഗത്തില്‍ 11,000 റണ്‍സെടുക്കുന്ന താരം

വേഗത്തില്‍ 11,000 റണ്‍സെടുക്കുന്ന താരം

ഏകദിനത്തില്‍ അതിവേഗം 11,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട താരമെന്ന ലോക റെക്കോര്‍ഡ് ലോകകപ്പില്‍ കോലിയെ കാത്തിരിക്കുന്നുണ്ട്. ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികച്ച അദ്ദേഹം ഇന്ത്യയുടെ തന്നെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു.
വെറും 205 ഇന്നിങ്‌സുകളിലാണ് കോലി 10,000 കടന്നത്. സച്ചിനേക്കാള്‍ 54 ഇന്നിങ്‌സുകള്‍ കുറച്ചാണ് അദ്ദേഹം കളിച്ചത്. നിലവില്‍ 10,843 റണ്‍സാണ് ഏകദിനത്തില്‍ കോലിയുടെ അക്കൗണ്ടിലുള്ളത്. 219 മല്‍സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം.
10,000ത്തിന് പിന്നാലെ വേഗത്തില്‍ 11,000 റണ്‍സെടുത്ത ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഇനി കോലിയെ കാത്തിരിക്കുന്നത്. 11,000 തികയ്ക്കാന്‍ ഇനി 157 റണ്‍സ് മാത്രം മതി.

കൂടുതല്‍ റണ്‍സെടുത്ത നായകന്‍

കൂടുതല്‍ റണ്‍സെടുത്ത നായകന്‍

ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഇത്തവണ കോലിക്കു സ്വന്തമായേക്കും. ഈ റെക്കോര്‍ഡിന്റെയും അവകാശി സൗരവ് ഗാംഗുലിയാണ്. 2003ലെ ലോകകപ്പില്‍ 11 മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളടക്കം 58.12 ശരാശരിയില്‍ 465 റണ്‍സെടുത്താണ് ദാദ റെക്കോര്‍ഡിന് അവകാശിയായത്.
കോലിയെ സംബന്ധിച്ചിടത്തോളം ഈ റെക്കോര്‍ഡ് തകര്‍ക്കുക ദുഷ്‌കരമല്ല. ലോകകപ്പില്‍ ഇതുവരെ 17 മല്‍സരങ്ങളാണ് അദ്ദേഹം കളിച്ചത്. 41.92 ശരാശരിയില്‍ 587 റണ്ടസ് കോലി ഇതു വരെ നേടിക്കഴിഞ്ഞു.

കൂടുതല്‍ സെഞ്ച്വറികള്‍

കൂടുതല്‍ സെഞ്ച്വറികള്‍

ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോലി ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ ഏകദിനത്തില്‍ 59.58 എന്ന മികച്ച ബാറ്റിങ് ശരാശരിയുള്ള കോലി സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നിലവില്‍ ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികളെടുത്ത ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സൗരവ് ഗാംഗുലിയുടെ പേരിലാണ്. 2003ലെ ലോകകപ്പിലാണ് ദാദ മൂന്നു സെഞ്ച്വറികളുമായി ചരിത്രം കുറിച്ചത്.
ഇത്തവണ ലീഗ് റൗണ്ടില്‍ തന്നെ ഇന്ത്യക്കു ഒമ്പത് മല്‍സരങ്ങളുള്ളതിനാല്‍ ഗാംഗുലിയുടെ റെക്കോര്‍ഡ് കോലി പഴങ്കഥയാക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്.

Story first published: Wednesday, May 29, 2019, 16:37 [IST]
Other articles published on May 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X