സ്മിത്തിനോട് അതു വേണ്ട, പറഞ്ഞത് കോലി!! ഫാന്‍സിന്റെ വായടപ്പിച്ചു, കൈയടിച്ച് ക്രിക്കറ്റ് ലോകം
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഓവലില്‍ കഴിഞ്ഞ ദിവസം നടന്ന കളിക്കിടെയുണ്ടായ സംഭവത്തിന്റെ പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികള്‍. നേരത്തേ പല തവണ അഗ്രസീവായ പെരുമാറ്റത്തിന്റെ പേരില്‍ പഴികേട്ടിട്ടുള്ള കോലിക്കു ഇങ്ങനെയുമൊരു മുഖമുണ്ടെന്ന് ഈ മല്‍സരം കാണിച്ചുതന്നു.
ലോകകപ്പിലെ ഫൈനലിനു മുമ്പത്തെ ഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ ഇന്ത്യ 36 റണ്‍സിനു ഓസീസിനെ തകര്‍ത്തുവിട്ടിരുന്നു. ഇന്ത്യ നല്‍കിയ 352 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് അവസാന പന്തില്‍ 316 റണ്‍സിന് പുറത്താവുകയായിരുന്നു.
സ്മിത്തിനെ കളിയാക്കി ഇന്ത്യന്‍ ആരാധകര്‍
പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ഓസീസിന്റെ മുന്‍ വിവാദ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിന് കോലി നല്‍കിയ പിന്തുണയ്ക്കാണ് ക്രിക്കറ്റ് ലോകം കൈയടിക്കുന്നത്. ഇന്ത്യയുടെ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. കോലിയുടെ ഷോട്ട് തടയാന്‍ ബൗണ്ടറി ലൈനിലേക്ക് ഓടിയ കോലിയെ സ്‌റ്റേഡിയത്തിന്റെ ആ ഭാഗത്തുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചു കളിയാക്കുകയായിരുന്നു. ചതിയനെന്നും ചില ആരാധകര്‍ സ്മിത്തിനെ പരിഹസിക്കുകയും ചെയ്തു.
കുപിതനായി കോലി
സ്മിത്തിനു നേരെ ഇന്ത്യന്‍ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ കോലി കുപിതനായാണ് കാണപ്പെട്ടത്. റണ്‍സ് പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ പിച്ചില്‍ നിന്നും കുറച്ചു ദൂരം മുന്നോട്ടിറങ്ങി വന്ന അദ്ദേഹം ഇന്ത്യന്‍ ഫാന്‍സിനു നേരെ അതൃപ്തി അറിയിക്കുകയും ചെയ്തു.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും കോലി ആംഗ്യത്തിലൂടെ ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു. ഈ ഓവര്‍ പൂര്‍ത്തിയായ ശേഷം തനിക്കു പിന്തുണയുമായി വന്ന കോലിയോട് നിറചിരിയോടെ സ്മിത്ത് നന്ദി പറയുന്നതും ക്യാമറാക്കണ്ണിലൂടെ ലോകം കാണുകയും ചെയ്തു.

നേരത്തേയും പിന്തുണച്ചു
ഇതാദ്യമായല്ല സ്മിത്തിനെയും പന്ത് ചുരണ്ടല്‍ സംഭവത്തില്‍ തന്നെ ഒരു വര്‍ഷം വിലക്ക് നേരിട്ട ഓസീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും പിന്തുണച്ചു കോലി രംഗത്തു വരുന്നത്. വിലക്ക് കഴിഞ്ഞ് കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം ഇരുതാരങ്ങള്‍ക്കു നേരെയും പല ടീമുകളുടെയും ആരാധകരുടെ ഭാഗത്തു നിന്നുണ്ടാവുന്ന മോശം പെരുമാറ്റം ശരിയല്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
2018 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റിനിടെയാണ് പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സ്മിത്തിനും വാര്‍ണറിനും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.
വീഡിയോ കാണാം
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കളിക്കിടെ ഓസീസിന്‍റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ച് പരിഹസിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആരാധകരോട് അതു ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന വീഡിയോ കാണാം. ഐസിസിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications