വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് വള, ഗില്ലിന് തൂവാല, ധവാന് വാഷ്‌റൂം!- ക്രിക്കറ്റര്‍മാരും അന്ധവിശ്വാസങ്ങളും

കരിയറിന്റെ തുടക്കം മുതലുളള ശീലം ഇവര്‍ ആവര്‍ത്തിക്കുകയാണ്

ലോക ക്രിക്കറ്റിലെ പല വമ്പന്‍ താരങ്ങളും ചില അന്ധവിശ്വാസങ്ങള്‍ പിന്തുടരുന്നവരാണ്. പലരും ഇക്കാര്യം സമ്മതിച്ചു തരില്ലെന്നു മാത്രം. തങ്ങളുടെ മികച്ച പ്രകടനത്തിനു പിന്നില്‍ ഇതു തന്നെയാണ് ഇവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഒന്നോ, രണ്ടോ തവണ ഒരു കാര്യം ക്ലിക്കായാല്‍ പിന്നീട് താരങ്ങള്‍ ഒരു ശീലമാക്കി മാറ്റിയെടുക്കുകും ചെയ്യും.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ ഈ തരത്തില്‍ ചില അന്ധവിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്നയാളാണ്. നിലവില്‍ മല്‍സരരംഗത്തുള്ള പല മിന്നും താരങ്ങളും ചില അന്ധവിശ്വാസങ്ങള്‍ പേറുന്നവരാണ്. ഇവരില്‍ ചിലര്‍ ആരൊക്കെയാണെന്നു നോക്കാം.

ശുഭ്മാന്‍ ഗില്‍ (ഇന്ത്യ)

ശുഭ്മാന്‍ ഗില്‍ (ഇന്ത്യ)

ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനു പോലും അന്ധവിശ്വാസമുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? പക്ഷെ അതാണ് സത്യം. കഴിഞ്ഞ വര്‍ഷമാണ് സീനിയര്‍ ടീമിനായി ഗില്‍ അരങ്ങേറിയത്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കിരീടം നേടിയതോടെയാണ് പഞ്ചാബില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ ശ്രദ്ധിക്കപ്പെടുന്നത്.
ബാറ്റ് ചെയ്യുമ്പോള്‍ തൂവാല മുന്‍ഭാഗത്തായി തിരുകി വച്ചാണ് ഗില്‍ കളിക്കാനിറങ്ങുന്നത്. അണ്ടര്‍ 16 തലത്തില്‍ കളിക്കവെയാണ് താരം ഇതു തുടങ്ങിയത്. അന്നു തുടര്‍ച്ചയായി ചില മല്‍സരങ്ങളില്‍ ഗില്‍ ഫ്‌ളോപ്പായിരുന്നു. പിന്നീട് ഒരു മല്‍സരത്തില്‍ പോക്കറ്റില്‍ ഒരു തൂവാലുമായി ബാറ്റിങിനിറങ്ങിയ ഗില്‍ സെഞ്ച്വറിയുമായി തിളങ്ങി. തൊട്ടടുത്ത മല്‍സരത്തില്‍ ചുവന്ന തൂവാലയുമായി ഇറങ്ങിയ താരം വീണ്ടും സെഞ്ച്വറിയടിച്ചു. ഇതോടെ തൂവാല ഗില്ലിന്റെ ഭാഗ്യമാവുകയും ചെയ്തു. അതിനു ശേഷം കളിച്ച എല്ലാ മല്‍സരങ്ങളിലും ബാറ്റ് ചെയ്യുമ്പോള്‍ ഗില്ലിനൊപ്പം തൂവാലയും കാണാം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സിനു വേണ്ടിയും ചുവപ്പ് തൂവാലയുമാണ് ഗില്‍ ബാറ്റ് ചെയ്യാറുള്ളത്.

ശിഖര്‍ ധവാന്‍ (ഇന്ത്യ)

ശിഖര്‍ ധവാന്‍ (ഇന്ത്യ)

ഇന്ത്യയുടെ നിശ്വിത ഓവര്‍ ടീം ഓപ്പണറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാനും ഒരു അന്ധവിശ്വാസമുണ്ട്. വളരെ രസകരമായ ഒരു അന്ധവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ബാറ്റിങിനായി ക്രീസിലെത്തുന്നതിന് മുമ്പ് വാഷ്‌റൂമില്‍ പോവുകയെന്നതാണ് ധവാന്റെ അന്ധവിശ്വാസം. ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി രോഹിത് ശര്‍മയും പറഞ്ഞിട്ടുണ്ട്. ധവാന്റെ ഈ ശീലം കാരണം ഗ്രൗണ്ടിലിറങ്ങാന്‍ ചിലപ്പോള്‍ വൈകാറുണ്ടെന്നും രോഹിത് പറയുന്നു.
ധവാന്റെ ഈ അന്ധവിശ്വാസത്തിന് കാരണം എന്താണെന്നറിയില്ല. അത് എന്തു തന്നെയായാലും ഇന്ത്യന്‍ ക്രിക്കറ്റിന് അതു ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ. 24 സെഞ്ച്വറികളുള്‍പ്പെടെ ഇന്ത്യക്കായി 9000ത്തിന് മുകളില്‍ റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്.

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ)

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ)

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവുമായ സ്റ്റീവ് സ്മിത്തും അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ പിന്നിലല്ല. വളരെ അസാധാരണമായ ഷോട്ടുകള്‍ കളിക്കുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം. ക്രീസിലെ നില്‍പ്പിലും സ്മിത്തിന്നെപ്പോലെ മറ്റൊരാളില്ല. ദി ടെസ്‌റ്റെന്ന ആമസോണ്‍ സീരീസിലാണ് തന്റെ ഒരു വിശ്വാസത്തെക്കുറിച്ച് സ്മിത്ത് വെളിപ്പെടുത്തിയത്.
ബാറ്റ് ചെയ്യുന്നതിന് മുമ്പ് ഇടതു കാലിലെ പാഡാണ് സ്മിത്ത് ആദ്യം ധരിക്കുക. തുടര്‍ന്ന് വലതു കാലിലെ പാഡുമണിയും. പിന്നാലെ സുരക്ഷയ്ക്കായി മര്‍മസ്ഥാനത്തു ധരിച്ച ബോക്‌സില്‍ (protective box) തൊട്ട ശേഷം ബാറ്റ് കൊണ്ട് ഒരു തവണ തന്റെ മുന്നില്‍ നിലത്ത് തട്ടും. ശേഷം പിന്‍ഭാഗത്തും നിലത്ത് രണ്ടു തവണ ബാറ്റ് കൊണ്ട് തട്ടും. അതിനു ശേഷമാണ് സ്മിത്ത് ക്രീസിലെത്താറുള്ളത്. മികച്ച പ്രകടനം നടത്താന്‍ ഇതു തന്നെ സഹായിക്കുന്നതായി സ്മിത്ത് പറയുന്നു.

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനും ഒരു ശീലമുണ്ട്. ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായ അദ്ദേഹത്തിന്റെ പേരിലാണ് ഈ ഫോര്‍മാറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍.
ഒരു ശീലം ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ഗെയ്ല്‍ ഇപ്പോഴും തുടരാറുണ്ട്. ഇത്രയുമധികം മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞെങ്കിലും പുള്‍ ഷോട്ടുള്‍പ്പെടെ തന്റെ ചില ഫേവറിറ്റ് ഷോട്ടുകള്‍ ഗ്രൗണ്ടില്‍ വച്ചു പ്രാക്ടീസ് ചെയ്താണ് ഗെയ്ല്‍ പന്ത് നേരിടാന്‍ ക്രീസില്‍ നില്‍ക്കാറുള്ളത്.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ചില അന്ധവിശ്വാസങ്ങളുമായാണ് ഓരോ തവണയും ബാറ്റ് ചെയ്യാറുള്ളത്.
മികച്ച പ്രകടനം നടത്തിയപ്പോള്‍ താന്‍ ധരിച്ചിരുന്ന അതേ ജോടി ഗ്ലൗസുകള്‍ തന്നെയാണ് കോലി ഇപ്പോഴും ധരിക്കാറുള്ളത്. കൂടാതെ കൈയില്‍ എല്ലായ്‌പ്പോഴും ഇരുമ്പുവളയും ബാറ്റ് ചെയ്യുമ്പോള്‍ കോലി ധരിക്കാറുണ്ട്. കരിയറിന്റെ തുടക്കം മുതല്‍ കോലി ഇതു പിന്തുടരുകയും ചെയ്യുന്നതായി കാണാം.

Story first published: Thursday, July 16, 2020, 16:19 [IST]
Other articles published on Jul 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X