Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി മനുഷ്യനല്ല, ശരിക്കും യന്ത്രം!! സച്ചിനേക്കാള്‍ മിടുക്കനോ? ലാറ പറയുന്നത്...

കോലിയെ വാനോളം പ്രശംസിച്ച്‌ ബ്രയാന്‍ ലാറ

ലണ്ടന്‍: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന്റെ ഒരേയൊരു ഉത്തരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെന്നായിരിക്കും. താരം തകര്‍ത്ത ബാറ്റിങ് റെക്കോര്‍ഡുകള്‍ ഇത് അടിവരയിടുന്നു. ഏകദിനത്തില്‍ വേഗത്തില്‍ 10,000 റണ്‍സ് ക്ലബ്ബിലെത്തിയ താരമെന്ന റെക്കോര്‍ഡുള്‍പ്പെടെ പല റെക്കോര്‍ഡുകള്‍ക്കും അവകാശിയാണ് കോലി.

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുകയായണ് കോലിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിനിടെ കോലിയെ വാനോളം പ്രശംസിച്ചിരിക്കതുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസമായ ബ്രയാന്‍ ലാറ.

കോലി മനുഷ്യനല്ല

കോലി മനുഷ്യനല്ല

കോലി മനുഷ്യനല്ല, ശരിക്കുമൊരു യന്ത്രമാണെന്നാണ് ലാറ ചൂണ്ടിക്കാട്ടുന്നത്. 80-90 കളില്‍ കണ്ട ക്രിക്കറ്റര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് അദ്ദേഹം. ഫിറ്റ്‌നസിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ മുന്‍ കാലങ്ങളില്‍ ഫിറ്റ്‌നസിന് ഇത്രത്തോളം പ്രാധാന്യം നല്‍കിയിരുന്നില്ല. ഇപ്പോഴത്തെ മല്‍സരങ്ങളുടെ ആധിക്യം പരിഗണിക്കുമ്പോള്‍ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.
ഫിറ്റ്‌നസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വളരെയധികം സമയം ജിമ്മില്‍ സമയം ചെലവിടുന്ന ക്രിക്കറ്റാണ് കോലി. അദ്ദേഹം റണ്‍ മെഷീന്‍ തന്നെയാണെന്നും ലാറ ചൂണ്ടിക്കാട്ടി.

സച്ചിനുമായി താരതമ്യം

സച്ചിനുമായി താരതമ്യം

ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയാല്‍ ഓരോ മല്‍സരത്തിലും റണ്‍സ് അടിച്ചുകൂട്ടുന്ന താരമാണ് കോലി. അദ്ദേഹത്തെപ്പോലെ മറ്റൊരു കളിക്കാരനില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ക്രിക്കറ്റ് ലോകം കണ്ടിടുള്ളചില്‍ വച്ച് ഏറ്റവും മഹാനായ ബാറ്റ്‌സ്മാന്‍.
കോലിയെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതിനോട് യോജിപ്പിച്ച. എങ്കിലും വളരെ സ്‌പെഷ്യലായ ടാലന്റുകളിലൊന്നാണ് കോലി. നിലവിലെ യുവ താരങ്ങള്‍ക്കും വരാനിരിക്കുന്ന താരങ്ങള്‍ക്കും മാതൃകയാണെന്നും ലാറ വിശദമാക്കി.

ഇന്ത്യക്കു കിരീട സാധ്യത

ഇന്ത്യക്കു കിരീട സാധ്യത

ഈ ലോകകപ്പില്‍ കിരീടസാധ്യതയുള്ള ടീമുകളിലൊന്നാണ് ഇന്ത്യയെന്ന് ലാറ അഭിപ്രായപ്പെട്ടു. മികച്ച ബൗളിങ് നിരയാണ് ഇന്ത്യക്കുള്ളത്. ഇതു ലോകകപ്പില്‍ ടീമിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങിന്റെ തുറുപ്പുചീട്ടാവുക ജസ്പ്രീത് ബുംറയായിരിക്കും. താനാണ് ബുംറയെ നേരിട്ടുന്നതെങ്കില്‍ പരമാവധി സ്‌ട്രൈക്ക് ഒഴിവാക്കാനായിരിക്കും ശ്രമിക്കുക.
വളരെ മികച്ച ബൗളറാണ് അദ്ദേഹം. മാത്രമല്ല അദ്ദേഹത്തിന്റെ ആഷനും വളരെ പ്രത്യേകതയുള്ളതാണ്. ശ്രദ്ധയോടെ ബാറ്റ് ചെയ്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമാണ് ബുംറയ്‌ക്കെതിരേ താന്‍ പരീക്ഷിക്കുകയെന്നും ലാറ വെളിപ്പെടുത്തി.

Story first published: Friday, May 24, 2019, 14:53 [IST]
Other articles published on May 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+