വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ്: എങ്ങനെ ടീമില്‍ സ്ഥാനമുറപ്പിക്കാം? കോലിയുടെ ഉപദേശം, അതിനു കഴിഞ്ഞാല്‍ മാത്രം കളിക്കാം

2020ല്‍ ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്

Virat Kohli Has An Important Advice For Upcoming Youngsters | Oneindia Mala

ധര്‍മശാല: ലോകകപ്പിനു ശേഷം സ്വന്തം നാട്ടില്‍ ടീം ഇന്ത്യയുടെ ആദ്യ മല്‍സരം മഴയില്‍ ഒലിച്ചു പോയതിന്റെ നിരാശയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഞായറാഴ്ച ധര്‍മശാലയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കേണ്ടിയിരുന്ന ആദ്യ ടി20 മല്‍സരമാണ് കനത്ത മഴ കാരണം ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ടത്. കളിയുടെ ടോസ് പോലു നടന്നിരുന്നില്ല.

ത്രിരാഷ്ട്ര ട്വന്റി20: ബംഗ്ലാദേശിനെ നാണം കെടുത്തി അഫ്ഗാനിസ്താന്‍ത്രിരാഷ്ട്ര ട്വന്റി20: ബംഗ്ലാദേശിനെ നാണം കെടുത്തി അഫ്ഗാനിസ്താന്‍

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള റിഹേഴ്‌സല്‍ കൂടിയാണ് ഇന്ത്യക്കു ഇനിയുള്ള മല്‍സരങ്ങള്‍. ലോകകപ്പില്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ യുവതാരങ്ങള്‍ക്കു ചില ഉപദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

നാലോ, അഞ്ചോ അവസരങ്ങള്‍

നാലോ, അഞ്ചോ അവസരങ്ങള്‍

ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ എല്ലാ ടി20 മല്‍സരങ്ങളിലും യുവതാരങ്ങള്‍ക്കു അവസരം നല്‍കുകയെന്നത് പ്രായോഗികകമല്ലെന്നു കോലി വ്യക്തമാക്കി.
ദേശീയ ടീമിനൊപ്പം പരമാവധി നാലോ, അഞ്ചോ അവസരങ്ങള്‍ മാത്രം ലഭിക്കുമെന്ന് യുവതാരങ്ങള്‍ പ്രതീക്ഷിച്ചാല്‍ മതി. ഇവ പരമാവധി മുതലെടുക്കുകയെന്നതാണ് യുവതാരങ്ങള്‍ക്കു മുന്നിലുള്ള വെല്ലുവിളി. ഇവയില്‍ മികവ് തെളിയിക്കാനായാല്‍ ലോകകപ്പിലുള്ള ടീമിലേക്കു പരിഗണിക്കപ്പെടാന്‍ സാധ്യക കൂടുതലാണെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

30 മല്‍സരങ്ങള്‍ മാത്രം

30 മല്‍സരങ്ങള്‍ മാത്രം

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനു മുമ്പ് 30 മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം കളിക്കുകയെന്നു കോലി വ്യക്തമാക്കി. താന്‍ പോലും 15 മല്‍സരങ്ങളില്‍ ടീമിലുള്‍പ്പെട്ടാലും അവയിലെല്ലാം ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ടാണ് യുവതാരങ്ങള്‍ തങ്ങള്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കരുതെന്ന് നിര്‍ദേശിക്കുന്നത്. കഴിവിന്റെ പരമാവധി നല്‍കാനാണ് ഈ അവസരങ്ങള്‍ അവര്‍ വിനിയോഗിക്കേണ്ടതെന്നും കോലി ആവശ്യപ്പെട്ടു.

ഏറെ അവസരങ്ങള്‍ ലഭിച്ചു

ഏറെ അവസരങ്ങള്‍ ലഭിച്ചു

2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തനിക്കു ഏറെ അവസരങ്ങള്‍ ലഭിച്ചതായി കോലി വ്യക്തമാക്കി. ഇത്രയുമധികം അവസരങ്ങള്‍ ലഭിക്കുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
അടുത്ത ടി20 ലോകകപ്പിനു മുമ്പ് കൃത്യമായ ഗെയിം പ്ലാനോടു കൂടി മുന്നോട്ടു പോവേണ്ടതുണ്ട്. ആരൊക്കെ ടീമില്‍ വേണമെന്നത് ഇനിയുള്ള മല്‍സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്നും കോലി കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റിനും തുല്യ പരിഗണന

ടെസ്റ്റിനും തുല്യ പരിഗണന

ടി20 ലോകകപ്പില്‍ മാത്രമല്ല ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും തുല്യ പരിഗണനയാണ് നല്‍കുന്നതെന്നു കോലി വ്യക്തമാക്കി. ടി20യിലും ടെസ്റ്റിലും ഒരു പോലെ നന്നായി പെര്‍ഫോം ചെയ്യേണ്ടതുണ്ട്. ടെസ്റ്റിലും യുവതാരങ്ങള്‍ക്കു ടീം തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. മികച്ചൊരു ടീം കോമ്പിനേഷന്‍ കണ്ടെത്തുകയെന്നത് വളരെ പ്രധാനമാണ്. ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാന്‍ ശേഷിയുള്ള കളിക്കാരെ കണ്ടെത്തേണ്ടുണ്ടെന്നും കോലി പറഞ്ഞു.

Story first published: Monday, September 16, 2019, 10:16 [IST]
Other articles published on Sep 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X