പെര്‍ത്തിലെ പിച്ചിനെ ടീം ഇന്ത്യക്കു പേടിയോ? കോലിയുടെ മാസ് മറുപടി... പോരാട്ടം പൊടിപാറുമെന്നുറപ്പ്

പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെ ക്രിക്കറ്റ് ലോകം ആകാംക്ഷയിലാണ്. പച്ചപ്പുള്ള പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യയെ പിച്ചിച്ചീന്താമെന്ന പ്രതീക്ഷയിലാണ് ഓസീസ് ഇറങ്ങുന്നതെങ്കില്‍ ആദ്യ ടെസ്റ്റില്‍ നേടിയ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും.
പേസും ബൗണ്‍സുമുള്ള പിച്ചായിരിക്കും പെര്‍ത്തിലേതെന്ന് വ്യക്തമായിക്കഴിഞ്ഞതോടെ ഓസീസ് പേസര്‍മാരുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പെര്‍ത്തിലെ പിച്ച് ഇന്ത്യയെയും ആഹ്ലാദിപ്പിക്കുന്നുണ്ടെന്നു ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകായിരുന്നു അദ്ദേഹം.

പിച്ച് കണ്ടപ്പോള്‍ സന്തോഷം തോന്നി
പെര്‍ത്തിലെ പിച്ച് കണ്ടപ്പോള്‍ സന്തോഷം തോന്നിയതായി കോലി പറഞ്ഞു.വളരെ മികച്ച പിച്ചാണ് പെര്‍ത്തിലേത്. പേസര്‍മാരെ ഈ പിച്ച് അകമഴിഞ്ഞു തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിക്കൂമൂലം രോഹിത് ശര്‍മയും ആര്‍ അശ്വിനുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇറങ്ങുന്നത്. ഇരുവര്‍ക്കും പകരം ഹനുമാ വിഹാരിയും രവീന്ദ്ര ജഡേജയും ടീമിലെത്തിയക്കുമെന്നാണ് സൂചനകള്‍. യുവതാരം പൃഥ്വി ഷാ പരിക്കിനെ തുടര്‍ന്നു നേരത്തേ തന്നെ ടീമിനു പുറത്താണ്. ആദ്യ ടെസ്റ്റില്‍ വിട്ടുനിന്ന താരം രണ്ടാം ടെസ്റ്റിലും കളിക്കുന്നില്ല.
പുല്ല് നീക്കില്ലെന്നു പ്രതീക്ഷ
പെര്‍ത്തിലെ പിച്ചിലുള്ള പുല്ല് ഇനിയും നീക്കം ചെയ്യില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നു കോലി വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ ടെസ്റ്റിന്റെ ആദ്യത്തെ മൂന്നു ദിവസം വളരെ ആവേശകരമായിരിക്കും. ഒരു ടീമെന്ന നിലയില്‍ ഇന്ത്യ ആഗ്രഹിക്കുന്നതും ഇതു തന്നെയാണെന്നു അദ്ദേഹം പറഞ്ഞു.
അഡ്‌ലെയ്ഡിലെ പിച്ചിനേക്കാള്‍ ബൗളര്‍മാര്‍ക്കു അനുകൂലമാണ് പെര്‍ത്തിലെ പിച്ച്. അതുതന്നെയാണ് തങ്ങളുടെ ആവേശം വര്‍ധിപ്പിക്കുന്നത്. വേഗമേറിയ പിച്ചാണിത്. ഇത്തരം പിച്ചുകളില്‍ ഇന്ത്യ ആദ്യമായല്ല കളിക്കുന്നതെന്നും കോലി വിശദമാക്കി.

ആശങ്കയില്ല, ആവേശം മാത്രം
പെര്‍ത്തിലേതു പോലുള്ള പിച്ച് കാണുമ്പോള്‍ ടീമിന് ആശങ്കയല്ല, മറിച്ച് ആവേശമാണുണ്ടാവുന്നതെന്നു കോലി പറഞ്ഞു. ഓസീസിന് അവരുടെ പേസര്‍മാരില്‍ വിശ്വാസമുള്ളതു പോലെ തന്നെ തനിക്കും ഇന്ത്യന്‍ ബൗളിങില്‍ വിശ്വാസമുണ്ട്. എതിര്‍ ടീമിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും ശേഷിയുണ്ട്.
ഏറ്റവും മികച്ച ഫോമിലുള്ള നാലോ, അഞ്ചോ പേസര്‍മാര്‍ ടീമിലുള്ളത് വലിയ കാര്യം തന്നെയാണെന്നും ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications