വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: 26ാം സെഞ്ച്വറി, കോലി ഇനി പോണ്ടിങിനൊപ്പം... മുന്നില്‍ ഒരാള്‍ മാത്രം

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 19ാം സെഞ്ച്വറിയാണിത്

Virat Kohli Has Broken Several Records After The Century Vs South Africa | Oneindia Malayalam

പൂനെ: റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഹോബിയാക്കി മാറ്റിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി തികച്ചതോടെയാണ് അദ്ദേഹം പുതിയൊരു നാഴികകല്ല് കൂടി പിന്നിട്ടത്. ടെസ്റ്റ് കരിയറിലെ 26ാമത്തെ സെഞ്ച്വറി കൂടിയാണ് പൂനെയില്‍ കോലി പൂര്‍ത്തിയാക്കിയത്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സി ദുരന്തം!! ഇന്ത്യയെ 'സഹായിച്ചു', വന്‍ വിമര്‍ശനംഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സി ദുരന്തം!! ഇന്ത്യയെ 'സഹായിച്ചു', വന്‍ വിമര്‍ശനം

കോലിയുടെയും മായങ്ക് അഗര്‍വാളിന്റെയും സെഞ്ച്വറികളുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കിക്കഴിഞ്ഞു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 356 റണ്‍സ് നേടിയിട്ടുണ്ട്.

ഇനി പോണ്ടിങിനൊപ്പം

ഇനി പോണ്ടിങിനൊപ്പം

പൂനെയിലെ സെഞ്ച്വറിയോടെ ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പം കോലിയെത്തി. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. ഇരുവരും 19 സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.
എലൈറ്റ് ലിസ്റ്റില്‍ ഇനി കോലിക്കു മുന്നില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് മാത്രമേയുള്ളൂ. 25 സെഞ്ച്വറികളോടെയാണ് സ്മിത്ത് തലപ്പത്ത് നില്‍ക്കുന്നത്.

വേഗത്തില്‍ 26 സെഞ്ച്വറികള്‍

വേഗത്തില്‍ 26 സെഞ്ച്വറികള്‍

ടെസ്റ്റില്‍ അതിവേഗം 26 സെഞ്ച്വറികള്‍ തികച്ച നാലാമത്തെ താരമായും കോലി മാറി. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനയാണ് കോലി പിന്നിലാക്കിയത്. 138 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 26ാം സെഞ്ച്വറി കണ്ടെത്തിയത്. ഗവാസ്‌കറിനാവട്ടെ ഈ നേട്ടത്തിനായി 144 ഇന്നിങ്‌സുകള്‍ വേണ്ടി വന്നിരുന്നു.
ഓസ്‌ട്രേലിയന്‍ ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ (69 ഇന്നിങ്‌സ്). നിലവില്‍ ഓസീസ് ടീമിന്റെ ഭാഗമായ സ്റ്റീവ് സ്മിത്ത് (121), ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (136) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

ഒമ്പത് ഇന്നിങ്‌സുകള്‍

ഒമ്പത് ഇന്നിങ്‌സുകള്‍

ഈ വര്‍ഷത്തെ ആദ്യ സെഞ്ച്വറി കൂടിയാണ് പൂനെയില്‍ കോലി നേടിയത്. ഇതിനായി ഒമ്പത് ഇന്നിങ്‌സുകള്‍ അദ്ദേഹത്തിനു കളിക്കേണ്ടി വന്നു.
കഴിഞ്ഞ എട്ടു ഇന്നിങ്‌സുകളില്‍ കോലിക്കു രണ്ടു ഫിഫ്റ്റികളാണ് നേടാനായത്. എന്നാല്‍ ഇവ രണ്ടും സെഞ്ച്വറികളിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല. പൂനെയിലെ സെഞ്ച്വറി നേട്ടത്തോടെ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത ഏഴാമത്തെ താരമായി കോലി മാറുകയും ചെയ്തു. മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറിനെ അദ്ദേഹം പിന്തള്ളുകയായിരുന്നു.

Story first published: Friday, October 11, 2019, 12:30 [IST]
Other articles published on Oct 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X