വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി മനുഷ്യനല്ല, ചില സമയങ്ങളില്‍ മറ്റെന്തോ? ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് തമീം ഇഖ്ബാല്‍ പറഞ്ഞത്...

നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് കോലി

By Manu

ദുബായ്: ആധുനിക ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇതിഹാസ പദവിയിലേക്കു കുതിക്കുകയാണ്. അവിശ്വസനീയ ബാറ്റിങ് പ്രകടനമാണ് അദ്ദേഹം ഭൂരിഭാഗം മല്‍സരങ്ങളിലും കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്ന ചില റെക്കോര്‍ഡുകള്‍ ഇതിനകം തകര്‍ത്തുകഴിഞ്ഞ കോലി ഇതേ ഫോമില്‍ ഒരു അഞ്ച് വര്‍ഷം കൂടി കളിച്ചാല്‍ എന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ഡിബാല ഗോളില്‍ യുനൈറ്റഡിനെ വീഴ്ത്തി യുവന്റസ്... റയല്‍, ബയേണ്‍, റോമ, സിറ്റി മുന്നേറിഡിബാല ഗോളില്‍ യുനൈറ്റഡിനെ വീഴ്ത്തി യുവന്റസ്... റയല്‍, ബയേണ്‍, റോമ, സിറ്റി മുന്നേറി

വിജയം തുടരാന്‍ വിശാഖപട്ടണത്ത്... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, കരീബിയന്‍ കശാപ്പിന്വിജയം തുടരാന്‍ വിശാഖപട്ടണത്ത്... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, കരീബിയന്‍ കശാപ്പിന്

ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും കോലിക്ക് ഒട്ടേറെ ആരാധകരുണ്ട്. അന്താരാഷ്ട്ര ്ക്രിക്കറ്റില്‍ ഇപ്പോള്‍ കളിക്കുന്ന പലരും കോലിയുടെ കടുത്ത ആരാധകരാണ് എന്നതാണ് കൗതുകകരം. ബംഗ്ലാദേശിന്റെ വെടിക്കെട്ട് ഓപ്പണറായ തമീം ഇഖ്ബാലും അവരിലൊരാള്‍ കൂടിയാണ്. ഇന്ത്യന്‍ നായകനെ പ്രശംസ കൊണ്ട് മൂടുകയാണ് തമീം.

കോലി മനുഷ്യനോ?

കോലി മനുഷ്യനോ?

കോലി ചില സമയങ്ങളില്‍ മനുഷ്യനല്ലെന്നു പോലും തനിക്കു തോന്നിയിട്ടുണ്ടെന്നാണ് തമീം പറയുന്നത്. ചില പ്രകടനങ്ങള്‍ കണ്ട് അമ്പരന്ന് പോയിട്ടുണ്ട്. ദൈവമേ, ഇയാള്‍ മനുഷ്യനോയെന്ന് പലപ്പോഴും തോന്നുകയും ചെയ്തിട്ടുണ്ടെന്ന് ബംഗ്ലാദേശ് താരം വ്യക്തമാക്കി.
ബാറ്റിങിനായി ക്രീസിലെത്തിയാല്‍ കോലി മറ്റൊരാളായി മാറിയതു പോലെ തോന്നു. എല്ലാ മല്‍സരങ്ങളിലും സെഞ്ച്വറി നേടുമെന്ന തരത്തിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെന്നും തമീം കൂട്ടിച്ചേര്‍ത്തു.

അവിശ്വസനീയം

അവിശ്വസനീയം

അവിശ്വസനീയമെന്ന ഒരൊറ്റ് വാക്കാണ് കോലിയെക്കുറിച്ച് വിശേഷിപ്പിക്കാന്‍ ഏറ്റവും ഉചിതമായത്. ഓരോ കളിയിലും അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ ശരിക്കും അദ്ഭുതപ്പെടാറുണ്ട്. ഒരാള്‍ക്ക് എങ്ങനെ ഇങ്ങനെ കളിക്കാന്‍ സാധിക്കുന്നുവെന്നും തോന്നിയിട്ടുണ്ടെന്ന് ഖലീജ് ടൈംസിനോടു തമീം പറഞ്ഞു.
മൂന്നു ഫോര്‍മാറ്റുകളിലും നിലവില്‍ കോലിയെ വെല്ലാന്‍ മറ്റൊരു ബാറ്റ്‌സ്മാനില്ല. കോലിയുടെ ഇന്നിങ്‌സില്‍ നിന്നും പലതും പഠിക്കാന്‍ കഴിയും. പല താരങ്ങള്‍ക്കും പ്രചോദനമാണ് അദ്ദേഹമെന്നും തമീം വിശദമാക്കി.

കോലിയെപ്പോലെ ആരെയും കണ്ടിട്ടില്ല

കോലിയെപ്പോലെ ആരെയും കണ്ടിട്ടില്ല

കഴിഞ്ഞ 12 വര്‍ഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച പല ഇതിഹാസ താരങ്ങളുടെയും പ്രകടനം കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ ചില പ്രത്യേകതകളുണ്ടായിരുന്നു. എന്നാല്‍ കോലിയെപ്പോലെ എതിര്‍ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടിയിട്ടുള്ള മറ്റൊരു ബാറ്റ്‌സ്മാനെ താന്‍ കണ്ടിട്ടില്ലെന്നും തമീം അഭിപ്രായപ്പെട്ടു.
നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ കോലിക്ക് 81 റണ്‍സ് കൂടി നേടിയാല്‍ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാം.

Story first published: Wednesday, October 24, 2018, 10:42 [IST]
Other articles published on Oct 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X