Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് വാക്കില്‍ ധോണിയെ വിവരിക്കാമോ? വിരാട് കോലിയുടെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

ബംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും തമ്മില്‍ അടുത്ത സുഹൃത് ബന്ധം കാത്ത് സൂക്ഷിക്കുന്നവരാണ്. കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ധോണി കളിച്ചപ്പോഴും ധോണിയോട് അഭിപ്രായം ചോദിച്ച് ബഹുമാനത്തോടെ നില്‍ക്കുന്ന കോലിയെ പലപ്പോഴും മൈതാനങ്ങളില്‍ ആരാധകര്‍ക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ രണ്ട് വാക്കില്‍ എംഎസ് ധോണിയെ വിവരിക്കാമോ എന്ന ആരാധകന്റെ ചോദ്യത്തിന് കോലി നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

'വിശ്വാസം,ബഹുമാനം' എന്നാണ് ധോണിയെ രണ്ട് വാക്കില്‍ കോലി വിവരിച്ചത്. നിരവധി ആളുകള്‍ ഇതിന് ലൈക്കും കമന്റും നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രസകരമായ മറ്റ് പല ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള ഒരു രഹസ്യം പങ്കുവെക്കാമോ എന്ന ചോദ്യത്തിന് ഒരു കൂട്ടം തമാശക്കാരുടെ കൂട്ടമെന്നാണ് കോലി പ്രതികരിച്ചത്.

kohlianddhoni

കളത്തില്‍ ആക്രമണോത്സുകത കാട്ടുന്ന കോലിക്കെതിരേ പലപ്പോഴും വിമര്‍ശനങ്ങളും ട്രോളുകളും ഉയരാറുണ്ട്. ഇതിനെ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിന് തന്റെ സെഞ്ച്വറി നേട്ടത്തിന്റെ ചിത്രം പങ്കുവെച്ചാണ് കോലി മറുപടി പറഞ്ഞത്. എറ്റവും തമാശക്കാരനായ താരം ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ ആണെന്ന് അഭിപ്രായപ്പെട്ട കോലി സ്മാര്‍ട്ടായ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സാണെന്നും പറഞ്ഞു. വളരെ നാണക്കാരനായ ക്രിക്കറ്റ് താരമാരാണെന്ന ചോദ്യത്തിന് കെയ്ല്‍ ജാമിസന്‍ എന്നാണ് കോലിയുടെ മറുപടി.ന്യൂസീലന്‍ഡ് പേസര്‍ ഇത്തവണ ആര്‍സിബിയുടെ താരമായിരുന്നു.

നിലവില്‍ മുംബൈയില്‍ ക്വാറന്റെയ്‌നിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുള്ളത്. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18നാണ് നടക്കുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഇൗ പരമ്പരകള്‍ക്കായി ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ ടീം മുംബൈയില്‍ നിന്ന് പുറപ്പെടുക.

സെപ്തംബര്‍ 14നാണ് ഇംഗ്ലണ്ട് പരമ്പര അവസാനിക്കുന്നത്. ഇതിന് ശേഷം ഇന്ത്യന്‍ ടീം യുഎഇയിലേക്ക് പറക്കാനാണ് സാധ്യത. കാരണം സെപ്തംബര്‍ മൂന്നാവാരം ഐപിഎല്‍ പുനരാരംഭിക്കാനാണ് ബിസിസി ഐ തീരുമാനിച്ചിരിക്കുന്നത്. യുഎഇയാണ് മത്സരവേദിയെന്നും ബിസിസി ഐ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

Story first published: Sunday, May 30, 2021, 9:41 [IST]
Other articles published on May 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+