വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഒന്നില്‍ പിഴച്ചാല്‍ എന്തിന് പഴിക്കുന്നു? ധോണിക്ക് കട്ട സപ്പോര്‍ട്ടുമായി കോലി

വിന്‍ഡീസിനെതിരേ ധോണി ഫിഫ്റ്റി നേടിയിരുന്നു

By Manu

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അപരാജിതരെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. ആറു മല്‍സരങ്ങളില്‍ തങ്ങളുടെ അഞ്ചാം വിജയമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ സ്വന്തമാക്കിയത്. ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു. വിന്‍ഡീസിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കഴിഞ്ഞ കളിയില്‍ ഇന്ത്യ പുറത്തെടുത്തത്. 125 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

ആ നിറം ഇന്ത്യന്‍ ജഴ്‌സിക്ക് വേണ്ട... കാരണം ഇതാണ്, ബൗളിംഗ് കോച്ചിന്റെ മറുപടി ഇങ്ങനെ ആ നിറം ഇന്ത്യന്‍ ജഴ്‌സിക്ക് വേണ്ട... കാരണം ഇതാണ്, ബൗളിംഗ് കോച്ചിന്റെ മറുപടി ഇങ്ങനെ

മല്‍സരത്തില്‍ നായകന്‍ വിരാട് കോലിക്കൊപ്പം എംഎസ് ധോണിയും ഇന്ത്യക്കായി ഫിഫ്റ്റു നേടിയിരുന്നു. അഫ്ഗാനിസ്താനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ വേഗം കുറഞ്ഞ ഇന്നിങ്‌സിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ധോണി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മല്‍സരശേഷം ധോണിയെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ് കോലി. ഇതാദ്യമായല്ല നേരത്തേയും പല വിമര്‍ശനങ്ങളും നേരിട്ടപ്പോള്‍ കോലി പിന്തുണ നല്‍കിയിരുന്നു.

എന്താണ് വേണ്ടതെന്ന് ധോണിക്കറിയാം

എന്താണ് വേണ്ടതെന്ന് ധോണിക്കറിയാം

മധ്യനിരയില്‍ ഇന്ത്യന്‍ ടീമിന് എന്താണ് വേണ്ടതെന്ന് ധോണിക്കറിയാമെന്ന് കോലി പറഞ്ഞു. ഏതെങ്കിലുമൊരു മല്‍സരത്തില്‍ അല്‍പ്പം നിറംമങ്ങിയാല്‍ എല്ലാവരും അദ്ദേഹത്തിനെതിരേ തിരിയുകയാണ്. എന്നാല്‍ ടീം എല്ലായ്‌പ്പോഴും ധോണിയെ പിന്തുണയ്ക്കുന്നു. ഇന്ത്യയെ നിരവധി മല്‍സരങ്ങളില്‍ അദ്ദേഹം വിജയിപ്പിച്ചിട്ടുണ്ടെന്നും കോലി വിശദമാക്കി.
കളിയില്‍ 61 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 56 റണ്‍സെടുത്തിരുന്നു.

ധോണിയുള്ളത് അനുഗ്രഹം

ധോണിയുള്ളത് അനുഗ്രഹം

ധോണി തങ്ങള്‍ക്കൊപ്പമുള്ളത് ടീമിനു വലിയ അനുഗ്രഹമാണെന്നു കോലി വ്യക്തമാക്കി. ഏതു ഘട്ടത്തിലും ടീമിന് ആശ്രയിക്കാവുന്ന താരമാണ് അദ്ദേഹം. നിര്‍ണായക ഘട്ടത്തില്‍ ടീമിന് റണ്‍സ് ആവശ്യമുള്ളപ്പോള്‍ അത് എങ്ങനെയെടുക്കണമെന്ന് ധോണിക്കു നന്നായറിയാം. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് 10ല്‍ എട്ടു മല്‍സരങ്ങളിലും ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും കോലി ചൂണ്ടിക്കാട്ടി.

അദ്ദേഹം കളി തുടരട്ടെ...

അദ്ദേഹം കളി തുടരട്ടെ...

കളിയെക്കുറിച്ച് മനസ്സിലാക്കാന്‍ പ്രത്യേക കഴിവ് തന്നെയാണ് ധോണിക്കുള്ളത്. വിന്‍ഡീസിനെതിരേ 260 റണ്‍സെടുത്തപ്പോള്‍ തന്നെ ഇതു ജയിക്കാവുന്ന സ്‌കോറാണെന്ന് ധോണി പറഞ്ഞിരുന്നു. അദ്ദേഹം ശരിക്കുമൊരു ഇതിഹാസം തന്നെയയാണ്. ഇതു നിങ്ങള്‍ക്കെല്ലാം അറിയാവുന്ന കാര്യവുമാണ്. ധോണി ഇനിയും കളി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോലി വിശദമാക്കി.
വിന്‍ഡീസിനെതിരായ ജയത്തോടെ ഇന്ത്യ സെമി ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയിലെത്താം.

Story first published: Friday, June 28, 2019, 9:51 [IST]
Other articles published on Jun 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X