എന്താണ് വേണ്ടതെന്ന് ധോണിക്കറിയാം
മധ്യനിരയില്‍ ഇന്ത്യന്‍ ടീമിന് എന്താണ് വേണ്ടതെന്ന് ധോണിക്കറിയാമെന്ന് കോലി പറഞ്ഞു. ഏതെങ്കിലുമൊരു മല്‍സരത്തില്‍ അല്‍പ്പം നിറംമങ്ങിയാല്‍ എല്ലാവരും അദ്ദേഹത്തിനെതിരേ തിരിയുകയാണ്. എന്നാല്‍ ടീം എല്ലായ്പ്പോഴും ധോണിയെ പിന്തുണയ്ക്കുന്നു. ഇന്ത്യയെ നിരവധി മല്‍സരങ്ങളില്‍ അദ്ദേഹം വിജയിപ്പിച്ചിട്ടുണ്ടെന്നും കോലി വിശദമാക്കി.
കളിയില്‍ 61 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം അദ്ദേഹം 56 റണ്‍സെടുത്തിരുന്നു.
ധോണിയുള്ളത് അനുഗ്രഹം
ധോണി തങ്ങള്‍ക്കൊപ്പമുള്ളത് ടീമിനു വലിയ അനുഗ്രഹമാണെന്നു കോലി വ്യക്തമാക്കി. ഏതു ഘട്ടത്തിലും ടീമിന് ആശ്രയിക്കാവുന്ന താരമാണ് അദ്ദേഹം. നിര്‍ണായക ഘട്ടത്തില്‍ ടീമിന് റണ്‍സ് ആവശ്യമുള്ളപ്പോള്‍ അത് എങ്ങനെയെടുക്കണമെന്ന് ധോണിക്കു നന്നായറിയാം. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് 10ല്‍ എട്ടു മല്‍സരങ്ങളിലും ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും കോലി ചൂണ്ടിക്കാട്ടി.
അദ്ദേഹം കളി തുടരട്ടെ...
കളിയെക്കുറിച്ച് മനസ്സിലാക്കാന്‍ പ്രത്യേക കഴിവ് തന്നെയാണ് ധോണിക്കുള്ളത്. വിന്‍ഡീസിനെതിരേ 260 റണ്‍സെടുത്തപ്പോള്‍ തന്നെ ഇതു ജയിക്കാവുന്ന സ്കോറാണെന്ന് ധോണി പറഞ്ഞിരുന്നു. അദ്ദേഹം ശരിക്കുമൊരു ഇതിഹാസം തന്നെയയാണ്. ഇതു നിങ്ങള്‍ക്കെല്ലാം അറിയാവുന്ന കാര്യവുമാണ്. ധോണി ഇനിയും കളി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോലി വിശദമാക്കി.
വിന്‍ഡീസിനെതിരായ ജയത്തോടെ ഇന്ത്യ സെമി ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയിലെത്താം.