വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെക്കോര്‍ഡ് മഴയില്‍ കുളിച്ച് കോലി... ലോകത്തിലെ ഏക ക്യാപ്റ്റന്‍!! സാക്ഷാല്‍ ബ്രാഡ്മാന് മുന്നില്‍

നിരവധി റെക്കോര്‍ഡുകളാണ് സെഞ്ച്വറി നേട്ടത്തോടെ കോലി പഴങ്കഥയാക്കിയത്

By Manu
കോലി പിന്നിട്ട നാഴികക്കല്ലുകള്‍ | Oneindia Malayalam

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റിന്റെ രണ്ടാം ദിനം തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെ പല റെക്കോര്‍ഡുകളും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തിരുത്തിയെഴുതി. ടെസ്റ്റ് കരിയറിലെ 24ാമത് സെഞ്ച്വറിയാണ് വിന്‍ഡീസിനെതിരേ അദ്ദേഹം നേടിയത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ വിശ്രമമനുവദിക്കപ്പെട്ട കോലി തിരിച്ചുവരവ് ആഘോഷിച്ചത് മറ്റൊരു സെഞ്ച്വറി നേട്ടത്തിലൂടെയായിരുന്നു.

പൃഥ്വി മാത്രമല്ല പങ്കജും ഹീറോ.. ജീവിതം മകന് സമര്‍പ്പിച്ച പിതാവ്, കൊടുക്കാം 2 പേര്‍ക്കും സല്യൂട്ട്പൃഥ്വി മാത്രമല്ല പങ്കജും ഹീറോ.. ജീവിതം മകന് സമര്‍പ്പിച്ച പിതാവ്, കൊടുക്കാം 2 പേര്‍ക്കും സല്യൂട്ട്

മഞ്ഞക്കടലിനെ നിശബ്ധരാക്കി ഭൂമിജ്... വണ്ടര്‍ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ചുകെട്ടി മുംബൈ (1-1) മഞ്ഞക്കടലിനെ നിശബ്ധരാക്കി ഭൂമിജ്... വണ്ടര്‍ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ചുകെട്ടി മുംബൈ (1-1)

230 പന്തുകളില്‍ നിന്നും 10 ബൗണ്ടറികളടക്കം 139 റണ്‍സാണ് മല്‍സരത്തില്‍ കോലി നേടിയത്. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെ. ഈ പ്രകടനത്തിലൂടെ കോലി പിന്നിട്ട നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

വേഗത്തില്‍ 3000 റണ്‍സ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയില്‍ വച്ച് ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡിനൊപ്പം കോലിയുമെത്തി. വെറും 53 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം. ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും 3000 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഇപ്പോള്‍ കോലി.

ഹാട്രിക്ക് 1000 പ്ലസ് റണ്‍സ്

ഹാട്രിക്ക് 1000 പ്ലസ് റണ്‍സ്

ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം 1000ത്തിനു മുകളില്‍ സ്‌കോര്‍ ചെയ്ത ലോകത്തിലെ ആദ്യ ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡിന് കോലി അവകാശിയയായി. ഇതു കൂടാതെ തുടര്‍ച്ചയായി മൂന്നു വര്‍ഷം ടെസ്റ്റില്‍ 1000നു മുകളില്‍ റണ്‍സെടുത്ത ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനും അദ്ദേഹം തന്നെയാണ്.
അതേസമയം, ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം 1000നു മുകളില്‍ റണ്‍സെടുത്ത ആറാമത്തെ ബാറ്റ്‌സ്മാനാണ് കോലി. തുടരെ അഞ്ചു വര്‍ഷം 1000 റണ്‍സിന മുകളില്‍ നേടിയ ഓസ്‌ട്രേലിയന്‍ ഇതതിഹാസം മാത്യു ഹെയ്ഡന്റെ പേരിലാണ് റെക്കോര്‍ഡ്.

ഈ വര്‍ഷം 1000 നേടിയ ആദ്യ താരം

ഈ വര്‍ഷം 1000 നേടിയ ആദ്യ താരം

2018ല്‍ ടെസ്റ്റില്‍ 1000 റണ്‍സ് നേടിയ ആദ്യ താരവും കോലി തന്നെയാണ്. കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 25 ടെസ്റ്റുകളില്‍ നിന്നും 1913 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കോലിയേക്കാള്‍ 350 റണ്‍സിന് പിറകിലാണ്. മാത്രമല്ല റൂട്ട് കോലിയേക്കാള്‍ ഏഴു മല്‍സരങ്ങള്‍ കൂടുതല്‍ കളിച്ചിട്ടുമുണ്ട്.

 ബ്രാഡ്മാന് പിറകില്‍

ബ്രാഡ്മാന് പിറകില്‍

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 24 സെഞ്ച്വറികള്‍ നേടിയ ലോക ക്രിക്കറ്റിലെ രണ്ടാമത്തെ താരമെന്ന നേട്ടത്തിന് കോലി അര്‍ഹനായി. 123 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം.
ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം സാക്ഷാല്‍ ബ്രാഡ്മാന്‍ മാത്രമേ ഇക്കാര്യത്തില്‍ കോലിക്കു മുന്നിലുള്ളൂ. വെറും 66 ഇന്നിങ്‌സുകളിലാണ് ബ്രാഡ്മാന്‍ 24 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത്.

സൗരവ് ഗാംഗുലിയെ പിന്തള്ളി

സൗരവ് ഗാംഗുലിയെ പിന്തള്ളി

ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ ക്യാപ്റ്റനായി കോലി മാറുകയും ചെയ്തു. ഇതിഹാസ താരം സൗരവ് ഗാംഗുലിയെ മറികടന്നാണ് കോലി മൂന്നാംസ്ഥാനത്തേക്കു കയറിയത്. 110 മല്‍സരങ്ങളില്‍ നിന്നും 7692 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്.
എംഎസ് ധോണിയും മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ഇനി കോലിക്കു മുന്നിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍.

മൂന്നാമത്തെ ക്യാപ്റ്റന്‍

മൂന്നാമത്തെ ക്യാപ്റ്റന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ ലോകത്തിലെ തന്നെ മൂന്നാമത്തെ ക്യാപ്റ്റനാണ് കോലി. നായകനെന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 30 സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
41 സെഞ്ച്വറികളുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങാണ് ഈ ലിസ്റ്റില്‍ തലപ്പത്ത്. 33 സെഞ്ച്വറികളോടെ ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്ത് രണ്ടാംസ്ഥാനത്തുണ്ട്.

സെഗാവിനെയും പിന്തള്ളി

സെഗാവിനെയും പിന്തള്ളി

ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ തുടര്‍ച്ചയായി അഞ്ച് ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡും കോലി തന്റെ പേരിലാക്കി. 714 റണ്‍സെന്ന മുന്‍ സൂപ്പര്‍ താരം വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.
749 റണ്‍സാണ് കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ ഇന്ത്യയില്‍ വച്ച് അദ്ദേഹം വാരിക്കൂട്ടിയത്. 104*, 213, 243, 50, 139 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ കോലി നേടിയ സ്‌കോറുകള്‍.

Story first published: Saturday, October 6, 2018, 9:32 [IST]
Other articles published on Oct 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X