വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോല്‍വിയിലും ആശ്വാസമായി കോലിയുടെ നേട്ടം... ലാറയുടെ റെക്കോര്‍ഡ് തകര്‍ത്തു!! ഏഷ്യയില്‍ ഇതാദ്യം

വേഗത്തില്‍ 4000 റണ്‍സ് തികച്ച ടെസ്റ്റ് ക്യാപ്റ്റനായി കോലി മാറി

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലേറ്റ തോല്‍വിയോടെ ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. ജയിക്കാമായിരുന്ന ടെസ്റ്റ് ബാറ്റിങ് നിരയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യക്കു അടിയറവ് വയ്‌ക്കേണ്ടിവരികയായിരുന്നു. ഒരു ദിവസം ബാക്കിനില്‍ക്കവെയാണ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്കു വീണത്.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് തിരിതാഴ്ന്നു; ചരിത്രനേട്ടവുമായി ഇന്ത്യയുടെ മടക്കംജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് തിരിതാഴ്ന്നു; ചരിത്രനേട്ടവുമായി ഇന്ത്യയുടെ മടക്കം

പരാജയത്തിനിടയിലും ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേട്ടം ഇന്ത്യക്കു ആശ്വാസവും അഭിമാനവും നല്‍കുന്നു. നാലാം ടെസ്റ്റിലെ ചില പ്രധാനപ്പെട്ട സംഭവങ്ങള്‍ എന്തൊക്കെയന്നു നോക്കാം.

ലാറയെ മറികടന്ന് കോലി

ലാറയെ മറികടന്ന് കോലി

നാലാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 104 റണ്‍സാണ് കോലി നേടിയത്. ഇതോടെ ടെസ്റ്റില്‍ 4000 റണ്‍സ് തികച്ച ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി അദ്ദേഹം മാറി.
കൂടാതെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച നായകനെന്ന റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയാണ് അദ്ദേഹം പിന്തള്ളിയത്. 71 ഇന്നിങ്‌സുകളില്‍ നിന്നാണ് ലാറ 4000 റണ്‍സെടുത്തതെങ്കില്‍ കോലിക്കു 65 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

ഏഷ്യയിലെ ആദ്യത്തെ ക്യാപ്റ്റന്‍

ഏഷ്യയിലെ ആദ്യത്തെ ക്യാപ്റ്റന്‍

ടെസ്റ്റ് പരമ്പരയിലെ നാലു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റണ്‍വേട്ടയില്‍ തലപ്പത്ത് കോലിയാണ്. 544 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ വാരിക്കൂട്ടിയത്. രണ്ടു സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.
ഇതോടെ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 500നു മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് കോലി അവകാശിയായി.

ഇഷാന്ത് ശര്‍മ നാലാമന്‍

ഇഷാന്ത് ശര്‍മ നാലാമന്‍

ടെസ്റ്റില്‍ 30 വയസ്സിനു മുമ്പ് ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത നാലാമത്തെ ബൗളറെന്ന നേട്ടത്തിന് പേസര്‍ ഇഷാന്ത് ശര്‍മ അര്‍ഹനായി. 253 വിക്കറ്റുകളാണ് ഇഷാന്ത് വീഴ്ത്തിയത്.
സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയും (276 വിക്കറ്റുകള്‍, മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ കപില്‍ ദേവും (329), സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങും (355) മാത്രമേ ഇഷാന്തിന് മുന്നിലുള്ളൂ.

ഇഷാന്ത് മറക്കാനാഗ്രഹിക്കുന്ന പിറന്നാള്‍

ഇഷാന്ത് മറക്കാനാഗ്രഹിക്കുന്ന പിറന്നാള്‍

ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ 30ാം പിറന്നാള്‍ ദിവസം കൂടിയായിരുന്നു ഞായറാഴ്ച (സപ്തംബര്‍ 2). എന്നാല്‍ താരം മറക്കാനാഗ്രഹിക്കുന്ന പിറന്നാള്‍ ദിനമായി ഇതു മാറി. ബാറ്റിങിനിറങ്ങിയ ഇഷാന്ത് റണ്ണൊന്നുമെടുക്കാനാവാതെ പുറത്താവുകയായിരുന്നു.
പിറന്നാള്‍ ദിവസം പൂജ്യത്തിന് പുറത്തായ മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഇഷാന്ത്. സയ്ദ് കിര്‍മാനിക്കും വി രാജുവിനുമാണ് നേരത്തേ ഈ തിരിച്ചടി നേരിട്ടിട്ടുള്ളത്.

കോലിയെ വീഴ്ത്താനാവാതെ ജിമ്മി

കോലിയെ വീഴ്ത്താനാവാതെ ജിമ്മി

ഇതിഹാസ ബൗളറും ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്കാരനുമായ ജെയിംസ് ആന്‍ഡേഴ്‌സന്‍ ഈ പരമ്പരയില്‍ ഇതുവരെ കോലിക്കെതിരേ 378 പന്തുകള്‍ എറിഞ്ഞു കഴിഞ്ഞു. എന്നാല്‍ ഒരു തവണ പോലും ഇന്ത്യന്‍ നായകനെ പുറത്താക്കാന്‍ ജിമ്മിക്കായില്ല.
ഈ പരമ്പരയില്‍ ഇതുവരെ കോലിയെ ഔട്ടാക്കാന്‍ സാധിക്കാത്ത ഏക ഇംഗ്ലീഷ് ബൗളറും ആന്‍ഡേഴ്‌സനാണ്.

Story first published: Monday, September 3, 2018, 9:53 [IST]
Other articles published on Sep 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X