സിഡ്‌നിയിലും കോലിക്കു രക്ഷയില്ല, കാണികളില്‍ നിന്നും കൂവല്‍!! പോണ്ടിങിന്റെ പ്രതികരണം ഇങ്ങനെ...

സിഡ്‌നി: ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലി കളിക്കളത്തിലെ അഗ്രസീവായ പെരുമാറ്റത്തിന്റെ പേരില്‍ പല തവണ വിമര്‍ശനം നേരിട്ടിട്ടുണ്ട്. കോലിയുടെ പെരുമാറ്റം പലപ്പോഴും അതിരു കടക്കുന്നതായും പലരും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പെരുമാറ്റത്തിന്റെ പേരില്‍ നേരിടുന്ന ചീത്തപ്പേര് അത്യുജ്ജ്വലമായ ബാറ്റിങ് പ്രകടനത്തിലൂടെയാണ് അദ്ദേഹം എല്ലായ്‌പ്പോഴുമ മറികടന്നിട്ടുള്ളത്.
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കാണികളില്‍ നിന്നും ഒന്നിലേറെ തവണ കോലി പരിഹാസം നേരിട്ടിട്ടുണ്ട്. സിഡ്‌നിയില്‍ ഇപ്പോള്‍ നടക്കുന്ന നാലാം ടെസ്റ്റിനിടെയും കാണികളില്‍ ചിലര്‍ അദ്ദേഹത്തെ കളിയാക്കിയിരുന്നു.

സംഭവം ആദ്യദിവസം
സിഡ്‌നി ടെസ്റ്റിന്റെ ആദ്യദിനം കോലി ബാറ്റിങിനായി ക്രീസിലെത്തിയപ്പോഴാണ് സ്‌റ്റേഡിയത്തിലുണ്ടായിരുന്ന കാണികളില്‍ ഒരു വിഭാഗം കോലിയെ കൂവി വിളിച്ച് കളിയാക്കിയത്.
മായങ്ക് അഗര്‍വാള്‍ ഫിഫ്റ്റി നേടി പുറത്തായതിനു പിന്നാലെയാണ് കോലി ക്രീസിലെത്തിയത്. ഇന്ത്യന്‍ കാണികള്‍ കോലിയുടെ പേര് ആര്‍പ്പു വിളിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ കുറച്ച് ആരാധകരാണ് കൂവി വിളിച്ച് കളിയാക്കാന്‍ ശ്രമിച്ചത്. നേരത്തേ പെര്‍ത്തില്‍ നടന്ന ടെസ്റ്റിലും ഓസ്‌ട്രേലിയന്‍ കാണികളുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടായിരുന്നു.

പിന്തുണയുമായി പോണ്ടിങ്
കാണികളില്‍ നിന്നും മോശം പെരുമാറ്റം നേരിട്ട കോലിക്കു പിന്തുണയുമായി ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് രംഗത്തെത്തി. കാണികള്‍ കോലിയെ കൂവി വിളിച്ചിട്ടുണ്ടെങ്കില്‍ അത് തികഞ്ഞ അനാദരവ് തന്നെയാണെന്ന് ചാനല്‍ 7നോട് അദ്ദേഹം പറഞ്ഞു. കുറച്ചു കൂടി ബഹുമാനത്തോടെ പെരുമാറണമെന്ന് പെര്‍ത്ത് ടെസ്റ്റിനിടെയും താന്‍ ആവശ്യപ്പെട്ടിരുന്നതായും പോണ്ടിങ് വ്യക്തമാക്കി.

മൂന്നു ടെസ്റ്റുകളിലും ആവര്‍ത്തിച്ചു
ഈ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകളിലും കോലിക്കു ഓസ്‌ട്രേലിയയുടെ ഒരു വിഭാഗം കാണികളില്‍ നിന്നും ഇത്തരം മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. പോണ്ടിങ് മാത്രമല്ല നിലവില്‍ ഓസീസ് ടെസ്റ്റ് ടീമില്‍ അംഗമായ ട്രാവിസ് ഹെഡ്ഡും കാണികളുടെ പെരുമാറ്റത്തിനെതിരേ രംഗത്തു വരികയും ചെയ്തിരുന്നു.
2012ല്‍ സിഡ്‌നിയില്‍ ആദ്യമായി കളിച്ചപ്പോഴും കോലിക്കു കാണികളില്‍ നിന്നും സമാനമായ അനുഭവമാണ് നേരിട്ടത്. അന്നു കാണികള്‍ക്കു നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് പിഴ ചുമത്തുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications