വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കഴിയുന്നത്രയും വേഗം നിങ്ങളുമെടുക്കൂയെന്നു കോലി, ആദ്യ ഡോസ് വാക്‌സിനെടുത്തു- ഒപ്പം ചേര്‍ന്ന് ഇഷാന്തും

ലോക ചാംപ്യന്‍ഷിപ്പിലാണ് ഇരുവരും ഇനി കളിക്കുക

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ആദ്യത്തെ ഡോസ് കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചു. ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയും ആദ്യ ഡോസ് വാക്‌സിനെടുത്തിട്ടുണ്ട്. ദയവു ചെയ്ത് കഴിയുന്നത്രയും വേഗത്തില്‍ എല്ലാവരും വാക്‌സിനെടുക്കാന്‍ ശ്രമിക്കൂ, സുരക്ഷിതരായി ഇരിക്കൂയെന്നും കോലി ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തു. അതേസമയം, ഭാര്യ പ്രതിമ സിങിനൊപ്പമെത്തിയാണ് ഇഷാന്ത് വാക്‌സിനെടുത്തത്.

1

ഇതിനു നന്ദി, എല്ലാ അവശ്യ തൊഴിലാളികളോടും നന്ദി അറിയിക്കുകയാണ്. ഈ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പും മാനേജ്‌മെന്റും കാണുമ്പോള്‍ സന്തോഷം തോന്നുന്നു. കഴിയുന്നത്രയും വേഗത്തില്‍ എല്ലാവരും വാക്‌സിനെടുക്കൂയെന്നും ഇഷാന്ത് ട്വിറ്ററില്‍ കുറിച്ചു. കോലി, ഇഷാന്ത് എന്നിവരടക്കം ഇതിനകം ഇന്ത്യയുടെ അഞ്ചു ക്രിക്കറ്റര്‍മാരാണ് ആദ്യ ഡോസ് വാക്‌സിനെടുത്തത്. ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ഉമേഷ് യാദവ് എന്നിവരാണ് നേരത്തേ ആദ്യ ഡോസ് സ്വീകരിച്ചത്. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി മാര്‍ച്ചില്‍ തന്നെ വാക്‌സിനേഷന്‍ നടത്തിയിരുന്നു.

2

വാക്‌സിനെടുത്തവരില്‍ ധവാനൊഴികെ മറ്റുള്ളവരെല്ലാം അടുത്ത മാസം ഇംഗ്ലണ്ടിലേക്കു പുറപ്പെടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിലുള്‍പ്പെട്ടവരാണ്. ജൂണ്‍ 18ന് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് ഇന്ത്യ അടുത്തതായി കളിക്കുന്നത്. തുടര്‍ന്ന് ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യ ഏറ്റുമുട്ടും.

ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു തിരിക്കുന്നത്. ഇന്ത്യന്‍ സംഘത്തിലുള്‍പ്പെട്ട മുഴുവന്‍ പേരുടെയും വാക്‌സിനേഷന്റെ കാര്യത്തില്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ കുറച്ചുകൂടി സമയം വേണ്ടി വരുമെന്നായിരുന്നു ഒരു ബിസിസിഐ ഒഫീഷ്യല്‍ നേരത്തേ പ്രതികരിച്ചത്. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ കളിക്കാര്‍ക്കും വാക്‌സിനെടുക്കാം. എന്നാല്‍ രണ്ടാമത്തെ ഡോസിന്റെ കാര്യത്തിലാണ് സംശയമുള്ളത്.

രണ്ടാമത്തെ ഡോസ് യുകെയില്‍ വച്ച് താരങ്ങള്‍ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. യുകെ സര്‍ക്കാര്‍ അതിനു അംഗീകാരം നല്‍കിയിട്ടില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ അവിടേക്കു കൊണ്ടുപോവേണ്ടിവരും. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നും ഒഫീഷ്യല്‍ വ്യക്തമാക്കിയിരുന്നു.

Story first published: Monday, May 10, 2021, 14:03 [IST]
Other articles published on May 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X